Asianet News MalayalamAsianet News Malayalam

ദേഹം മൊത്തം ടാറ്റൂ, ചെലവഴിച്ചത് 35 ലക്ഷം, എന്നിട്ടും പരിഹസിക്കുന്നവർ ഏറെയെന്ന് യുവാവ്

'എന്നെ കാണുന്ന ആളുകൾ അഭിപ്രായപ്പെടുന്നത് എനിക്ക് ഭ്രാന്താണ് എന്നാണ്. എന്നാൽ, എനിക്കറിയാം ഞാൻ പക്വത ഉള്ള ആളാണ് എന്ന്' എന്നാണ് ആൽബെർട്ടോ പറയുന്നത്.

man spend 35 lakhs for tattoo rlp
Author
First Published Mar 31, 2023, 2:47 PM IST

ദേഹം മൊത്തം ടാറ്റൂ ചെയ്യുന്ന ആളുകൾ ഇന്ന് പുതിയ സംഭവം ഒന്നുമല്ല. അതുപോലെ സ്പെയിനിൽ നിന്നുമുള്ള സെക്യൂരിറ്റി ​ഗാർഡായി ജോലി നോക്കുന്ന ആൽബെർട്ടോ റോ‍ഡ്‍റി​ഗസ് വരേല ​ഗ്രാൻഡാൽ എന്ന യുവാവും തന്റെ ദേഹം മുഴുവനും ടാറ്റൂ ചെയ്തിരിക്കുകയാണ്. അതും കുറച്ച് രൂപ ഒന്നുമല്ല 32 -കാരനായ ആൽബെർട്ടോ 35 ലക്ഷത്തിന് മുകളിൽ പണം ചെലവഴിച്ചാണ് തന്റെ ദേഹം മുഴുവനും ടാറ്റൂ ചെയ്തിരിക്കുന്നത്. 

ഒരു കൗമാരക്കാരനായിരിക്കെ തന്നെ ആൽബെർട്ടോയ്‍ക്ക് ടാറ്റൂവിനോട് വലിയ താല്പര്യം ഉണ്ടായിരുന്നു. ആദ്യത്തെ ടാറ്റൂ ചെയ്യുന്നത് 22 -ാമത്തെ വയസിലാണ്. പിന്നീടിങ്ങോട്ട് ദേഹം മുഴുവനും ടാറ്റൂ ചെയ്തു. അതും ഓരോ പുതിയ പുതിയ ടാറ്റൂ ആൽബെർട്ടോ തന്റെ ദേഹത്ത് പരീക്ഷിച്ചു കൊണ്ടിരുന്നു. ഇപ്പോൾ ടാറ്റൂ ഡിസൈനിന് പുറമേ യുവാവിന്റെ ശരീരം മൊത്തം ഇങ്ക് ചെയ്തിരിക്കുകയാണ്. 

'എന്നെ കാണുന്ന ആളുകൾ അഭിപ്രായപ്പെടുന്നത് എനിക്ക് ഭ്രാന്താണ് എന്നാണ്. എന്നാൽ, എനിക്കറിയാം ഞാൻ പക്വത ഉള്ള ആളാണ് എന്ന്' എന്നാണ് ആൽബെർട്ടോ പറയുന്നത്. അതുപോലെ തന്നെ ഇൻസ്റ്റ​ഗ്രാമിലും ആൽബെർട്ടോയെ തേടി അനേകം കമന്റുകൾ എത്താറുണ്ട്. അതിൽ നല്ല കമന്റും ചീത്ത കമന്റുകളും ഉണ്ട്. എന്നാൽ, അത്തരം മോശം കമന്റുകളൊന്നും തന്നെ ബാധിക്കുന്നില്ല എന്നാണ് ആൽബെർട്ടോയുടെ പക്ഷം. 

'എന്നെ മനസിലാവുന്ന മനുഷ്യരിലാണ് ഞാൻ സന്തോഷം കണ്ടെത്തുന്നത്. അല്ലാതെ തന്നെ പരിഹസിക്കുന്നവർ എന്നെ ബാധിക്കാറേ ഇല്ല. ആൾക്കാർ അവർക്ക് മനസിലാവാത്ത കാര്യങ്ങളെ വെറുക്കുന്നു എന്നത് സത്യമാണ്. രണ്ട് തവണ താൻ തന്റെ ദേഹം മുഴുവനും ടാറ്റൂ ചെയ്ത് കഴിഞ്ഞു. ഇനി മൂന്നാമത്തേതിന് ഒരുങ്ങുകയാണ്' എന്ന് ആൽബെർട്ടോ പറയുന്നു. 

അതുപോലെ ആൽബെർട്ടോയുടെ പങ്കാളി ആംബെറും ഒരു ടാറ്റൂ ലവർ ആണ്. അതുകൊണ്ട് തന്നെ തങ്ങളുടെ ബന്ധം വളരെ മനോഹരമായിട്ടാണ് പോകുന്നത് എന്നാണ് ആൽബെർട്ടോ പറയുന്നത്. 

Follow Us:
Download App:
  • android
  • ios