Asianet News MalayalamAsianet News Malayalam

ഭാഗ്യം വരുമെന്ന പ്രതീക്ഷ, കള്ളൻ മോഷ്ടിച്ചത് 20 ബുദ്ധപ്രതിമകളെ, അവസാനം പൊലീസിന്റെ പിടിയിൽ

മോഷ്ടിച്ച പ്രതിമകളെ തൻറെ വീട്ടിലെ ഒരു ചെറിയ മുറിയിൽ പ്രത്യേകം സജ്ജീകരിച്ച പീഠത്തിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ചെടുത്ത എല്ലാ പ്രതിമകൾക്കും തന്റെ പ്രിയപ്പെട്ട നിറമായ ചുവപ്പ് പെയിൻറ് ഇയാൾ അടിച്ചിരുന്നു.

man steals 20 budha statue to change his fate
Author
First Published Sep 1, 2024, 11:43 AM IST | Last Updated Sep 1, 2024, 12:39 PM IST

ഭാഗ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചൈനയിലെ ഒരു മനുഷ്യൻ മോഷ്ടിച്ച് സ്വന്തമാക്കി ആരാധിച്ചത് 20 ബുദ്ധ പ്രതിമകളെ. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഷാവോക്‌സിംഗിലേക്ക് ജോലിക്കായി താമസം മാറിയെത്തിയ വാങ് എന്ന വ്യക്തിയാണ് ഭാഗ്യം തേടി മോഷണത്തിന് ഇറങ്ങിയത്. ഒരേസമയം കൂടുതൽ ബുദ്ധ പ്രതിമകളെ ആരാധിച്ചാൽ തനിക്ക് ഭാഗ്യം വരുമെന്ന് വിശ്വാസത്തെ തുടർന്നാണ് ഇത്തരത്തിൽ വിചിത്രമായ ഒരു പ്രവൃത്തി ഇയാൾ ചെയ്തത്

മോഷ്ടിച്ച പ്രതിമകളെ തൻറെ വീട്ടിലെ ഒരു ചെറിയ മുറിയിൽ പ്രത്യേകം സജ്ജീകരിച്ച പീഠത്തിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ചെടുത്ത എല്ലാ പ്രതിമകൾക്കും തന്റെ പ്രിയപ്പെട്ട നിറമായ ചുവപ്പ് പെയിൻറ് ഇയാൾ അടിച്ചിരുന്നു. കൂടാതെ സുഗന്ധദ്രവ്യങ്ങളും പഴങ്ങളും മധുര പലഹാരങ്ങളും ഒക്കെ ഉപയോഗിച്ച് ഈ പ്രതിമകൾ വെച്ചിരുന്ന മുറി ഇയാൾ അലങ്കരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. തൻറെ ദൗർഭാഗ്യങ്ങൾ എല്ലാം താൻ സ്വന്തമാക്കിയ ബുദ്ധ പ്രതിമകളിലൂടെ മാറിപ്പോകുന്നതിനായിരുന്നു ഇയാൾ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തതെന്നും പോലീസ് പറഞ്ഞു.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്  അസുഖം, വാഹനാപകടങ്ങൾ, ദാരിദ്ര്യം,  ദാമ്പത്യപ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം കർമ്മത്തിൻ്റെ ഫലമാണെന്നാണ് ചൈനയിലെ ബുദ്ധമത അനുഭാവികളുടെ വിശ്വാസം. കൂടാതെ, ബുദ്ധ പ്രതിമകളെ ആരാധിക്കുന്നതിലൂടെ തങ്ങൾ അനുഭവിക്കേണ്ട വിപത്തുകൾ പ്രതിമകൾ ഏറ്റെടുത്തുകൊള്ളുമെന്നുമാണ് പലരും വിശ്വസിക്കുന്നത്. മാത്രമല്ല ഒരാൾക്ക് എത്രത്തോളം ബുദ്ധ പ്രതിമകളെ സ്വന്തമാക്കി ആരാധിക്കാൻ സാധിക്കുമോ അത് അത്രത്തോളം  ഗുണം ചെയ്യും എന്നും ഇവർ വിശ്വസിക്കുന്നു. 

കൂടാതെ വീടുകളിൽ ബുദ്ധ പ്രതിമകൾ സ്ഥാപിക്കുന്നതിലും പ്രത്യേക ചിട്ടവട്ടങ്ങൾ ബുദ്ധമത വിശ്വാസികൾക്കിടയിൽ ഉണ്ട്. കിടപ്പുമുറികളിലോ അടുക്കളകളിലോ കുളിമുറിയിലോ പ്രതിമ സ്ഥാപിക്കാൻ പാടില്ല. ഒരു പ്രതിമയ്ക്ക് അനുയോജ്യമായ സ്ഥലം സ്വീകരണമുറിയിലെ അരക്കെട്ടിന് മുകളിലേക്കുള്ള ഉയർന്ന സ്ഥലമാണെന്നാണ് വിശ്വാസമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios