ഒറ്റ രാത്രിയില്‍  രണ്ടാം തവണയും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമം നടത്തിയപ്പോള്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദേഷ്യം കേറിയായിരുന്നു കൊലപാതകം എന്നാണ് കേസ്.  Photo: Representational Image

ഒരു രാത്രിയില്‍ രണ്ട് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ആണ് സംഭവം. 34കാരനായ യുവാവ് 30 കാരിയായ ഭാര്യയെയാണ്, കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. മുഹമ്മദ് അന്‍വര്‍ എന്ന യുവാവാണ് സ്ംഭവത്തില്‍ അറസ്റ്റിലായത്. ഒറ്റ രാത്രിയില്‍ രണ്ടാം തവണയും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമം നടത്തിയപ്പോള്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദേഷ്യം കേറിയായിരുന്നു കൊലപാതകം എന്നാണ് കേസ്.

തന്റെ ആവശ്യം നിരസിച്ച ഭാര്യയെ ഇയാള്‍ കഴുത്തില്‍ കയര്‍ കുരുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലിസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരെ ഭാര്യയുടെ മൃതദേഹം ഇയാള്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തിയ മുഹമ്മദ് ഭാര്യയെ കാണാനില്ല എന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയുന്നതിനായി മുഹമ്മദിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിനിടയില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. താനും ഭാര്യയുമായി മറ്റ് യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യം കാണിച്ചപ്പോള്‍ ഭാര്യ വിസമ്മതിച്ചത് മൂലം പെട്ടെന്നുണ്ടായ കോപത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നും ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

അറോറയിലെ ഒരു ബേക്കറി നടത്തിപ്പുകാരനാണ് ഇയാള്‍. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വര്‍ഷമായിരുന്നു. മൂന്നു കുട്ടികളും ഉണ്ട് ഇവര്‍ക്കുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.