പ്രസവം കാണാൻ ആശുപത്രി തന്നെ പ്രോത്സാഹിപ്പിക്കുകയും അതിന് അനുമതി നൽകുകയും ചെയ്തതായി അനിൽ കൊപ്പുള ആരോപിക്കുന്നു.  

പ്രസവ സമയങ്ങളിൽ ഭർത്താക്കന്മാരെ ഭാര്യമാരോടൊപ്പം നിൽക്കാൻ അനുവദിക്കുന്നത് ഇപ്പോൾ ഒരു സാധാരണ സംഭവമാണ്. എന്നാൽ ഇത്തരത്തിൽ ഭര്‍ത്താവിനെ പ്രസവ മുറിയില്‍ കയറ്റിയ മെൽബണിലെ ഒരു ആശുപത്രി അധികൃതർക്ക് കിട്ടിയത് എട്ടിന്‍റെ പണി. ഭാര്യയുടെ സിസേറിയൻ സമയത്ത് ഒപ്പം നിന്ന് ഭർത്താവ് ഇപ്പോൾ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തി ഇരിക്കുകയാണ്. സിസേറിയന് സാക്ഷ്യം വഹിച്ചതിലൂടെ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടായി എന്ന് ആരോപിച്ചാണ് ഇയാൾ കേസ് കൊടുത്തിരിക്കുന്നത്. ഒരു ബില്യൺ ഡോളർ ആശുപത്രി അധികൃതർ നഷ്ടപരിഹാരമായി നൽകണമെന്നാണ് ഇയാളുടെ ആവശ്യം.

'ഒരു മണൽ തരിയോളം വലുപ്പം'; ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കും ഈ കുഞ്ഞന്‍ കാമറ !

2018-ലാണ് അനിൽ കൊപ്പുള എന്ന ആൾ മെൽബണിലെ റോയൽ വിമൻസ് ഹോസ്പിറ്റലിൽ നടന്ന തന്‍റെ ഭാര്യയുടെ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് സാക്ഷിയായത്. എന്നാൽ, ഇപ്പോൾ ഈ ആശുപത്രിക്കെതിരെ ഇയാൾ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പ്രസവം കാണാൻ തന്നെ പ്രോത്സാഹിപ്പിക്കുകയും ആശുപത്രി അനുമതി നൽകുകയും ചെയ്തതായി അനിൽ കൊപ്പുള ആരോപിക്കുന്നു. പക്ഷേ, ശസ്ത്രക്രിയ കണ്ടതോടെ തന്‍റെ മാനസികനില വഷളായെന്നും ഇതിന് ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇയാളുടെ ആവശ്യം.

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയപ്പോള്‍‌ സമയം കളയാതെ പച്ചക്കറി ഒരുക്കുന്ന വീട്ടമ്മ; ഏറ്റെടുത്ത് നെറ്റിസണ്‍സ്

മാനസിക അസ്വാസ്ഥ്യം മൂലം തന്‍റെ രണ്ടാം വിവാഹം മുടങ്ങിയെന്നും അതിനാൽ നഷ്ടപരിഹാരത്തിന് തനിക്ക് അർഹതയുണ്ടെന്നും കോടതി വാദത്തിനിടെ ഇയാൾ അവകാശപ്പെട്ടു. ഭാര്യയുടെ അവയവങ്ങളും രക്തവും കാണേണ്ടി വന്നതാണ് തനിക്ക് അസുഖം പിടിപെടാൻ ഇടയാക്കിയതെന്ന് കൊപ്പുള അവകാശപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ഇയാളുടെ വാദങ്ങൾ നിഷേധിച്ചു. കൂടാതെ കോടതിയുടെ വിധിപ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ യാതൊരു വിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും ഇയാൾക്ക് ഇല്ലെന്നും കണ്ടെത്തി. തുടർന്ന് ജഡ്ജി ജെയിംസ് ഗോർട്ടൺ കേസ് തള്ളിക്കളഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക