വെ‍യുടെ ഭാര്യ അധ്യാപികയായി ജോലി ചെയ്തിരുന്ന സ്കൂളിലെ അക്കൗണ്ടിംഗ് ഡയറക്ടറായിരുന്നു കാമുകൻ. ഇരുവരും അനുചിതമായ തരത്തിൽ മെസ്സേജുകളയച്ചു എന്നും സ്ഥിരമായി ഹോട്ടലിൽ കണ്ടുമുട്ടിയിരുന്നു എന്നുമാണ് വെയ്‍യുടെ പരാതിയിൽ പറയുന്നത്.

ഭാര്യയുടെ കാമുകനെതിരെ കേസുമായി തായ്‍വാനിൽ നിന്നുള്ള യുവാവ്. ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന് പിന്നാലെ, അത് തനിക്കുണ്ടാക്കിയ വൈകാരിക ക്ലേശത്തിനും, വിവാഹബന്ധത്തിലെ അവകാശങ്ങളുടെ ലംഘനത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണം എന്ന് കാണിച്ചാണ് ഇയാൾ പരാതി കൊടുത്തിരിക്കുന്നത്. വെയ് (യഥാർത്ഥ പേരല്ല) എന്ന യുവാവ് 2006 -ലാണ് വിവാഹം കഴിക്കുന്നത്. 15 വർഷം ബന്ധം നന്നായി മുന്നോട്ടു പോയി. 2022 -ൽ ഇവർ ഒരു സഹപ്രവർത്തകനുമായി പ്രണയത്തിലായി. ഇരുവരും ഒരേ സ്കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ, കാമുകൻ കുറച്ചുകൂടി ഉയർന്ന തസ്തികയിലായിരുന്നു.

വെ‍യുടെ ഭാര്യ അധ്യാപികയായി ജോലി ചെയ്തിരുന്ന സ്കൂളിലെ അക്കൗണ്ടിംഗ് ഡയറക്ടറായിരുന്നു കാമുകൻ. ഇരുവരും അനുചിതമായ തരത്തിൽ മെസ്സേജുകളയച്ചു എന്നും സ്ഥിരമായി ഹോട്ടലിൽ കണ്ടുമുട്ടിയിരുന്നു എന്നുമാണ് വെയ്‍യുടെ പരാതിയിൽ പറയുന്നത്. ചില മെസ്സേജുകളിൽ അവരിരുവരും പരസ്പരം ഭാര്യ-ഭർത്താക്കന്മാർ എന്നു വരെ അഭിസംബോധന ചെയ്തിരുന്നതായും വെയ് പറയുന്നു. 2023 നവംബറിലാണ്, ഭർത്താവായ വെയ്, ഭാര്യയും കാമുകനും തമ്മിലുള്ള ടെക്സ്റ്റ് മെസ്സേജുകൾ കണ്ടെത്തുന്നത്. പിന്നാലെ നഷ്ടപരിഹാരമായി 800,000 യുവാൻ (99.7 ലക്ഷം) ആവശ്യപ്പെട്ട് കാമുകനെതിരെ കേസ് കൊടുക്കാൻ അയാൾ തീരുമാനിക്കുകയായിരുന്നു.

എന്തായാലും, ജഡ്ജിയുടെ വിധി ഇങ്ങനെയായിരുന്നു. വെയ്‍യുടെ ഭാര്യയും കാമുകനും തമ്മിലുള്ള ബന്ധം വെയ്‍‍യുടെ ഭർത്താവെന്ന തരത്തിലുള്ള അവകാശം ലംഘിച്ചു. വെയ്‍‍യെക്കാൾ അയാൾ സമ്പാദിക്കുന്നുമുണ്ട്. അതിനാൽ, നഷ്ടപരിഹാരം നൽകണം എന്നുമായിരുന്നു വിധി. എന്നാൽ, വെയ് ആവശ്യപ്പെട്ട 99.7 ലക്ഷം രൂപ നൽകേണ്ടതില്ല. പകരം 37 ലക്ഷം രൂപ വെയ്ക്ക് നഷ്ടപരിഹാരം നൽകണം എന്നായിരുന്നു വിധി.