സെൽഫിക്ക് വേണ്ടി പാമ്പിനെ എടുത്ത് കഴുത്തിലിട്ടു, പാമ്പ് കടിച്ച് മരണം
നാട്ടുകാർ ഉടനെ തന്നെ ഇയാളെ ഓങ്ങല്ലൂരിലെ റിംസ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സെൽഫിക്ക് വേണ്ടി മനുഷ്യർ വളരെ വിചിത്രമായ പല കാര്യങ്ങളും ചെയ്യാറുണ്ട്. അതുപോലെ, പാമ്പുമായി സെൽഫിയെടുക്കാൻ ശ്രമിച്ച ഒരു യുവാവിന് സംഭവിച്ചത് വളരെ വലിയ ദുരന്തമാണ്. അയാളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടു. പൊട്ടിശ്രീരാമുലു നെല്ലൂർ ജില്ലയിലെ കണ്ടുകൂർ പട്ടണത്തിലാണ് സംഭവം നടന്നത്. ടൗണിൽ ജ്യൂസ് കട നടത്തുന്ന മണികണ്ഠ റെഡ്ഡി എന്നയാളാണ് പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ, പാമ്പിന്റെ കടിയേറ്റ് ഇയാൾക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.
ടൗണിലെ ആർടിസി ഡിപ്പോയ്ക്ക് സമീപം പാമ്പുമായി ഇരിക്കുകയായിരുന്നു ഒരു പാമ്പാട്ടി. ആ സമയം അവിടെ എത്തിയ റെഡ്ഡി പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിൽ ഇട്ട് സെൽഫി എടുക്കുകയായിരുന്നു. എന്നാൽ, കഴുത്തിൽ നിന്നും പാമ്പിനെ എടുത്ത് മാറ്റാൻ നോക്കിയപ്പോൾ പാമ്പ് അയാളുടെ കഴുത്തിൽ കടിച്ചത്രെ. അങ്ങനെയാണ് മരണം സംഭവിച്ചത്.
നാട്ടുകാർ ഉടനെ തന്നെ ഇയാളെ ഓങ്ങല്ലൂരിലെ റിംസ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതുപോലെ നിരവധി അപകടങ്ങൾ മിക്കവാറും പാമ്പുകളുമായി ബന്ധപ്പെട്ട് സംഭവിക്കാറുണ്ട്. അതുപോലെ തന്നെ പാമ്പുകളുടെ വീഡിയോ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലാവാറുണ്ട്. നേരത്തെ ഒരാൾ ഒരു ചാക്കിൽ നിറയെ പാമ്പുകളുമായി എത്തി അതിനെ കുടഞ്ഞ് നിലത്തേക്ക് ഇടുന്ന വീഡിയോ വൈറലായിരുന്നു.
ആ വീഡിയോ കണ്ട് ആളുകൾ ഭയന്നു പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ. സ്നേക്ക് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നുമാണ് വീഡിയോ ഷെയർ ചെയ്തിരുന്നത്. ഇത് കണ്ടിട്ട് എന്താണ് തോന്നുന്നത് എന്ന കാപ്ഷനോടെയായിരുന്നു വീഡിയോ സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തത്.