Asianet News MalayalamAsianet News Malayalam

ഒരു പിസ കഴിക്കാൻ‌ ഇം​ഗ്ലണ്ടിൽ നിന്നും ഇറ്റലിയിലേക്ക്, രാവിലെ പോയി, രാത്രി വന്നു, യാത്രാചെലവ് വെറും...

ഏതായാലും യുവാവിന്റെ പോസ്റ്റ് വളരെ വേ​ഗത്തിൽ തന്നെ വൈറലായി. എന്നാലും ഒരു ടൈറ്റ് ബജറ്റിൽ എങ്ങനെയാണ് ഇങ്ങനെ ഒരു കാര്യം ചെയ്യാനാവുക, എങ്ങനെയാണ് വില കുറഞ്ഞ് വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുക തുടങ്ങി അനേകം സംശയങ്ങളാണ് പലരും ചോദിച്ചത്. 

man traveled uk to milan to enjoy a spa and a pizza rlp
Author
First Published Nov 16, 2023, 5:29 PM IST

പിസ്സ കഴിക്കണമെന്ന് ആ​ഗ്രഹം തോന്നിയാൽ ഇന്നെന്തെല്ലാം വഴികളുണ്ട്. ഏറ്റവും എളുപ്പം ആപ്പുകൾ വഴി ഓർഡർ ചെയ്ത് കഴിക്കുക എന്നതാണ്. എന്നാൽ, യുകെ -യിൽ നിന്നുള്ള ഒരു യുവാവ് ഒരു സ്പാ ചെയ്യാനും ഒരു പിസ കഴിക്കാനും വേണ്ടി മാത്രമായി 2,785 രൂപയ്ക്ക് വിമാനടിക്കറ്റും എടുത്ത് ഇറ്റലിയിലേക്ക് പോയി. 

മിലാനിലേക്കുള്ള വിമാനയാത്രയ്ക്കാണ് യുവാവിന് ഏകദേശം 2700 രൂപയായത്. അവിടെ ചെന്ന് സ്പായും ചെയ്ത് ഒരു പിസയും വാങ്ങിക്കഴിച്ച് അതേ ദിവസം രാത്രി തന്നെ അയാൾ തിരികെ തന്റെ വീട്ടിലെത്തിയത്രെ. എക്സിൽ യുവാവ് തന്നെയാണ് ഈ സ്പെഷ്യൽ സ്പാ ആൻഡ് പിസാ ഡേയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ അയാൾ സ്പാ ആസ്വദിക്കുന്നതും പിസ്സാ ആസ്വദിക്കുന്നതും എല്ലാം വ്യക്തമാണ്. 

“£27 05:45 മിലാനിലേക്കുള്ള ഫ്ലൈറ്റ്, സ്പാ ഡേ, പാസ്ത, പിസ്താഷിയോ പിസ്സ, ജെലാറ്റോ, 20:30 ന് ലണ്ടനിലേക്ക് തിരികെയുള്ള ഫ്ലൈറ്റ്“ എന്ന് യുവാവ് എക്സിൽ ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. 

 

 

ഏതായാലും യുവാവിന്റെ പോസ്റ്റ് വളരെ വേ​ഗത്തിൽ തന്നെ വൈറലായി. എന്നാലും ഒരു ടൈറ്റ് ബജറ്റിൽ എങ്ങനെയാണ് ഇങ്ങനെ ഒരു കാര്യം ചെയ്യാനാവുക, എങ്ങനെയാണ് വില കുറഞ്ഞ് വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുക തുടങ്ങി അനേകം സംശയങ്ങളാണ് പലരും ചോദിച്ചത്. 

അതിനുള്ള മറുപടികളും യുവാവ് നൽകിയിട്ടുണ്ട്. Skyscanner -ലോ Kayak -ലോ ആണ് താൻ വിമാനത്തിന് ടിക്കറ്റ് നോക്കുന്നത് എന്ന് യുവാവ് മറുപടി നൽകി. ഒപ്പം City Mapper -ൽ നോക്കിയാണ് യാത്ര ചെയ്യുന്നത് എന്നും എന്തൊക്കെ ന​ഗരത്തിൽ ചെയ്യാനുണ്ട് എന്ന് അറിയുന്നതിന് ടിക്ടോക്ക് വീഡിയോകളുടെ സഹായം തേടാറുണ്ട് എന്നും യുവാവ് പറഞ്ഞു. 

വായിക്കാം: രണ്ട് സ്ത്രീകള്‍ വിവാഹം കഴിച്ചത് ഒരാളെ, രണ്ട് കുട്ടികളും, ഒരുമിച്ച് കഴിയാന്‍ പ്രത്യേകം ഷെഡ്യൂള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios