Asianet News MalayalamAsianet News Malayalam

രണ്ട് സ്ത്രീകള്‍ വിവാഹം കഴിച്ചത് ഒരാളെ, രണ്ട് കുട്ടികളും, ഒരുമിച്ച് കഴിയാന്‍ പ്രത്യേകം ഷെഡ്യൂള്‍...

മധ്യസ്ഥനും കൗൺസിലറുമായ ഹരീഷ് ദിവാന്റെ നിർദ്ദേശം അനുസരിച്ച് ദമ്പതികൾ ഒരു കരാറിലെത്തി. കരാർ പ്രകാരം യുവാവ് തന്റെ രണ്ട് ഭാര്യമാർക്കും അതിലുള്ള കുട്ടികൾക്കുമായി കൃത്യമായി തന്റെ സമയം ക്രമീകരിക്കാം എന്ന തീരുമാനത്തിലെത്തി. 

two women married same man create schedule to spend time with him rlp
Author
First Published Nov 16, 2023, 4:57 PM IST

വിവാഹം എന്നത് പലരും പവിത്രമായ ഒരു ബന്ധമായിട്ടാണ് കണക്കാക്കുന്നത്. വിശ്വാസം, സ്നേഹം, പ്രണയം എല്ലാം അതിൽ ഉൾച്ചേർന്നിട്ടുണ്ട്. ഭൂരിഭാ​ഗം പേരും അം​ഗീകരിക്കുകയും ആ​ഗ്രഹിക്കുകയും ചെയ്യുന്നത് ഒരു സമയം ഒരു പങ്കാളി എന്ന ബന്ധമാണ്. എന്നാൽ, ​ഇവിടെ ഒരു യുവാവ് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു. രണ്ടുപേർക്കൊപ്പവും സമയം ചെലവഴിക്കുന്നതിനായി ഷെഡ്യൂളും ഉണ്ടാക്കിയിരിക്കുകയാണ്. 

2018 -ലാണ് ഹരിയാനയിൽ നിന്നുള്ള, ​ഗുരു​ഗ്രാമിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവാവ് 28 -കാരിയായ സീമ എന്ന യുവതിയെ വിവാഹം ചെയ്തത്. രണ്ടുപേർക്കും ഒരു മകനും പിറന്നു. എന്നാൽ, 2020 -ൽ കൊറോണ മഹാമാരിയുടെ സമയത്ത് അയാൾ തന്റെ ഭാര്യയേയും കുഞ്ഞിനെയും സീമയുടെ വീട്ടിൽ ഉപേക്ഷിച്ചു പോയി. ലോക്ക്ഡൗൺ തുടർന്ന കാലത്ത് സീമ അവിടെ തന്നെ തന്റെ കുഞ്ഞിനൊപ്പം തുടർന്നു. 

എന്നാൽ, അതേസമയം സീമയുടെ ഭർത്താവ് തന്റെ സഹപ്രവർത്തകയുമായി പ്രണയത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ സഹപ്രവർത്തകയെ വിവാഹം ചെയ്യാനും ഇയാൾ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ യുവാവിനും ഭാര്യയ്ക്കും ഒരു പെൺകുഞ്ഞും പിറന്നു. പിന്നാലെ, ഭർത്താവ് മറ്റൊരു വിവാഹം ചെയ്തത് സീമ അറിയുകയും അവർ അയാൾക്കെതിരെ കേസ് കൊടുക്കുകയും മകന്റെ ചെലവിനുള്ള പണം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

പിന്നാലെ, ദമ്പതികൾ കൗൺസിലിം​ഗിന് പോവുകയും വീണ്ടും വീണ്ടും വിഷയം ചർച്ച ചെയ്യുകയും ചെയ്തു. യുവാവ് സീമയോട് കുട്ടിയുടെ ചെലവിന് പണം തരില്ലെന്ന് ആവർത്തിക്കുകയായിരുന്നു അവിടെയും. ഒടുവിൽ, മധ്യസ്ഥനും കൗൺസിലറുമായ ഹരീഷ് ദിവാന്റെ നിർദ്ദേശം അനുസരിച്ച് ദമ്പതികൾ ഒരു കരാറിലെത്തി. കരാർ പ്രകാരം യുവാവ് തന്റെ രണ്ട് ഭാര്യമാർക്കും അതിലുള്ള കുട്ടികൾക്കുമായി കൃത്യമായി തന്റെ സമയം ക്രമീകരിക്കാം എന്ന തീരുമാനത്തിലെത്തി. 

രണ്ട് ഭാര്യമാർക്കും ഒപ്പം മൂന്ന് മൂന്ന് ദിവസം ഇയാൾ ചെലവഴിക്കും. ഞായറാഴ്ച ദിവസം യുവാവിന് എലോൺ ടൈമാണ്. അതായത് രണ്ട് ഭാര്യമാരും കുട്ടികളും ഒന്നുമില്ലാതെ അയാൾക്ക് വേണ്ടപോലെ ഒറ്റയ്ക്ക് ചെലവഴിക്കാം. മാത്രമല്ല, രണ്ട് ഭാര്യമാർക്കുമായി ​ഗുരു​ഗ്രാമിൽ ഓരോ അപാർട്‍മെന്റുകളും ഇയാൾ എടുത്ത് നൽകിയിട്ടുണ്ടത്രെ. 

വായിക്കാം: അടുക്കളച്ചുമരിലുണ്ടായിരുന്ന പഴഞ്ചൻ പെയിന്റിം​ഗ്, വിറ്റപ്പോൾ കിട്ടിയത് 210 കോടിക്ക് മുകളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Follow Us:
Download App:
  • android
  • ios