Asianet News MalayalamAsianet News Malayalam

ഒന്നര കോടി ടിപ്പ്, ആറ് കോടി വെയിറ്റിംഗ് ചാര്‍ജ്ജ്; 62 രൂപയുടെ ഓട്ടത്തിന് ഊബർ നല്‍കിയ ബില്ല് 7 കോടിയുടേത്

ഊബര്‍ ദീപകിന് ഒരു സൌജന്യവും ചെയ്തില്ലെന്ന് പറയാന്‍ പറ്റില്ല. ബില്ലില്‍ നിന്നും പ്രമോഷൻ ചെലവായി 75 രൂപ ഊബര്‍ കുറച്ചിട്ടുണ്ട്. 

man who booked an auto for Rs 62 received a bill of Rs 7 66 crore bkg
Author
First Published Apr 1, 2024, 9:48 AM IST

ബർ സര്‍വ്വീസ് ഇന്ത്യയിലെത്തിയപ്പോള്‍ മറ്റ് ടാക്സികള്‍ വാങ്ങുന്ന അമിത ചാര്‍ജ്ജിന് പരിഹാരമാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പിടിച്ചതിനേക്കാള്‍ വലുതാണ് കക്ഷത്തിലുള്ളത് എന്ന അവസ്ഥയിലാണ് ഇപ്പോഴെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അവകാശപ്പെടുന്നു. ഊബര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ടാക്സികള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്ന് തുടങ്ങിയിട്ട് അധിക കാലമായില്ല. ഊബര്‍ അമിത ചാര്‍ജ്ജ് ഈടാക്കിയതിനെതിരെ നിരവധി പരാതികള്‍ ഇപ്പോള്‍ ഉപഭോക്തൃ കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ഒരു യാത്രക്കാരന് 66 രൂപയുടെ ഓട്ടത്തിന് 7,66,83,762 രൂപയുടെ ബില്ല് ഊബര്‍ അടിച്ച് കൊടുത്തത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഊബർ ഇന്ത്യ ആപ്പ് ഉപയോഗിച്ച് വെറും 62 രൂപയുടെ ഓട്ടോ വിളിച്ചതായിരുന്നു ഊബർ ഉപഭോക്താവായ ദീപക് തെൻഗുരിയ. എന്നാല്‍ ദീപകിന് എത്തേണ്ടയിടത്ത് എത്തിയപ്പോള്‍ ഊബര്‍ തനി നിറം കാട്ടി. ബില്ല് 7.66 കോടിയുടെയുടേത്. തനിക്ക് പറ്റിയ പറ്റ് ദീപക് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്ന വീഡിയോയാ പകര്‍ത്തിയത് അദ്ദേഹത്തിന്‍റെ സുഹൃത്ത്  ആശിഷ് മിശ്രയാണ്. ആശിഷ് തന്നെയാണ് തന്‍റെ എക്സ് അക്കൌണ്ട് വഴി വീഡിയോ പങ്കുവച്ചതും. 

ഫോണിൽ മുഴുകിയ അമ്മ, കൈകുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു; പിന്നീട് കുഞ്ഞിനെ അന്വേഷിക്കുന്ന വീഡിയോ വൈറല്‍

'സെക്കന്‍റിന്‍റെ വില അറിയുമോ?'; ജീവന്‍ രക്ഷിച്ച ആ ഒരു സെക്കന്‍റ്, കാണാം ഒരു വൈറല്‍ വീഡിയോ

വീഡിയോയില്‍ നിങ്ങള്‍ക്ക് കിട്ടി ബില്ല് എത്രയാണെന്ന് ആശിഷ് ചോദിക്കുമ്പോള്‍ ദിപക് തന്‍റെ ഫോണില്‍ വന്ന ബില്ല് കാണിച്ച് കൊടുക്കുന്നു. അതില്‍ '7,66,83,762 രൂപ' എന്ന് എഴുതിയിരിക്കുന്നത് ദീപക് വായിച്ച് കേള്‍പ്പിക്കുന്നതും കേള്‍ക്കാം. ഫോണില്‍ മറ്റൊന്നു കൂടിയുണ്ടായിരുന്നു.  1,67,74,647 രൂപ “ട്രിപ്പ് ചാർജ്” ആയി ആവശ്യപ്പെട്ടിരിക്കുന്നു. ഒപ്പം കാത്തിരിപ്പ് സമയച്ചെലവ് 5,99,09,189 രൂപയാണെന്നും ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നു. അതായത് 62 രൂപയുടെ ഓട്ടത്തിന് ഒന്നര കോടിക്ക് മേലെ ടിപ്പും ആറ് കോടിക്ക് അടുത്ത് വെയിറ്റിംഗ്  ചാര്‍ജ്ജും. പക്ഷേ ഊബര്‍ ദീപകിന് ഒരു സൌജന്യം ചെയ്തെന്ന് പറയാതെ വയ്യ. ബില്ലില്‍ നിന്നും പ്രമോഷൻ ചെലവായി 75 രൂപ ഊബര്‍ കുറച്ചിട്ടുണ്ട്. വീഡിയോ വളരെ വേഗം വൈറലായി. പിന്നാലെ ക്ഷമാപണവുമായി ഊബര്‍ ഇന്ത്യ കസ്റ്റമര്‍ സപ്പോർട്ട് രംഗത്തെത്തി. തങ്ങളുടെ എക്സ് പേജില്‍ അവര്‍ ക്ഷമാപണം നടത്തി. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അറിയിച്ചു. 

യുവതി വസ്ത്രം തെരഞ്ഞെടുക്കുന്നതിനിടെ ഷോപ്പിംഗ് മാളിന്‍റെ തറ ഇടിഞ്ഞുവീണു; സിസിടിവി ദൃശ്യങ്ങൾ വൈറൽ
 

Follow Us:
Download App:
  • android
  • ios