Asianet News MalayalamAsianet News Malayalam

'ബുദ്ധി കൊള്ളാം വർമ്മ സാറെ... പക്ഷേ...'; സോപ്പ് പൊടിയിൽ കലർത്തി കടത്തിയ 26 ലക്ഷം രൂപയുടെ സ്വ‍ർണ്ണം പിടികൂടി

ദുബായിൽ നിന്നും ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് ഹൈദരാബാദ് എയർപോട്ടിൽ വെച്ച് പിടികൂടിയത്. 

26 lakhs worth of smuggled gold seized mixed with soap powder bkg
Author
First Published Dec 2, 2023, 2:43 PM IST

സ്വർണകടത്തുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഓരോ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വര്‍ണ്ണക്കടത്തുകാരുടെ ഓരോ തന്ത്രവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ക്കുമ്പോഴും പുതിയ പുതിയ തന്ത്രങ്ങളുമായി സ്വര്‍ണ്ണക്കടത്തുകാരെത്തുന്നു. പലപ്പോഴും സ്വർണം കടത്തുന്നതിനായി കള്ളക്കടത്ത് മാഫിയകൾ ഉപയോ​ഗിക്കുന്ന തന്ത്രങ്ങൾ സുരക്ഷാ ഉദ്യോ​ഗസ്ഥരെ പോലും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ ആർക്കും യാതൊരുവിധ സംശയവും തോന്നാത്ത വിധം നടത്തിയ ഒരു സ്വർണകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 

ഹൈദരബാദ് വിമാനത്താവളത്തിലാണ് സംഭവം, ഇവിടെ നിന്നും കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടികൂടിയത് സോപ്പ് പൊടിക്കുള്ളില്‍ കടത്തിയ 26 ലക്ഷം രൂപയുടെ സ്വർണമാണ്.  സ്വര്‍ണ്ണം പൊടിച്ച് തരിതരികളാക്കിയ ശേഷം സോപ്പ് പൊടിയുമായി കലര്‍ത്തിയാണ് കടത്താന്‍ ശ്രമിച്ചത്. ദുബായിൽ നിന്നും ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് ഹൈദരാബാദ് എയർപോട്ടിൽ വെച്ച് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഡിറ്റർജന്‍റിനുള്ളിൽ സൂക്ഷിച്ച സ്വർണം പിടികൂടിയത്. 

'ആരും എന്നോടൊപ്പം കളിക്കുന്നില്ല'; നാല് വയസുകാരന്‍റെ ഏകാന്തതയില്‍‌ 'പൊള്ളി' സോഷ്യല്‍ മീഡിയ !

തിരക്കേറിയ റോഡിലെ ബൈക്ക് സ്റ്റണ്ട്; വളഞ്ഞ് പുളഞ്ഞ് ഒടുവില്‍ മൂക്കും കുത്തി താഴെ ! വൈറല്‍ വീഡിയോ

26.6 ലക്ഷം രൂപയുടെ സ്വർണമാണ് ഈ രീതിയിൽ കടത്താൻ ശ്രമം നടത്തിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ക്ലിപ്പിൽ, ഉദ്യോ​ഗസ്ഥർ പിടികൂടിയ ഡിറ്റർജന്‍റിൽ നിന്നും സ്വർണം വേർതിരിച്ച് എടുക്കുന്നത് കാണാം. പാക്കറ്റ് തുറന്ന് അതിൽ നിന്നും അൽപ്പം ഡിറ്റർജന്‍റ് എടുത്ത് വെള്ളത്തിൽ കലർത്തി ഇളക്കി. ഇതോടെ ഡിറ്റര്‍ജന്‍റ് അലിഞ്ഞ് തീരുകയും സ്വര്‍ണ്ണത്തരികള്‍ വേര്‍തിരിഞ്ഞ് വരുന്നു. ഇത്തരത്തില്‍ പല ഡിറ്റർജന്‍റ് പാക്കറ്റുകളിലാക്കിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഈ സ്വർണകടത്തിന് പിന്നിൽ വലിയ മാഫിയാ സംഘങ്ങൾ തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദുബായിൽ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തി വരുന്ന സ്വർണകടത്ത് ഇപ്പോൾ വർദ്ധിച്ചതായാണ് സമീപകാല വാർത്താ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കി. 

'അല്പം എനര്‍ജിക്കായി തലയിട്ടതാ...': എനർജി ഡ്രിങ്ക് ക്യാനിൽ കുടുങ്ങിപ്പോയ വിഷപ്പാമ്പ്; പിന്നീട് സംഭവിച്ചത് !

Latest Videos
Follow Us:
Download App:
  • android
  • ios