അച്ഛനെയോ അമ്മയെയോ ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിക്കുമ്പോള്‍, "എനിക്കറിയില്ല, ഞാൻ വീട്ടിൽ തനിച്ചാണ്, ആരും എന്നോടൊപ്പം കളിക്കാറില്ല' എന്നാണ് ആ കുരുന്ന് പറയുന്നത്. ഇടയ്ക്ക് സങ്കടം വന്ന് അവന്‍ കണ്ണുനീര്‍ തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.


കുട്ടികളെ ഏറെ കരുതലോടെ വളര്‍ത്തമെന്നാണ് പറയാറ്. കാരണം, നാളത്തെ പൗരന്മാരാണ് അവര്‍. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേകിച്ച് കുട്ടിക്കാലത്ത് ലഭിക്കുന്ന ശിക്ഷണമായിരിക്കും അവരെ പൗരബോധമുള്ള തലമുറയാക്കി തീര്‍ക്കുക. മറിച്ച് കുട്ടിക്കാലത്ത് മാനസിക പിരിമുറുക്കത്തിലൂടെ കടന്ന് പോകുന്ന കുട്ടികള്‍ പിന്നീട് പലവിധ മാനസിക പ്രശ്നങ്ങള്‍ക്ക് അടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഒന്നാം ലോക രാജ്യങ്ങളിലെല്ലാം തന്നെ കിറ്റര്‍ഗാര്‍ട്ടന്‍ സ്കൂളുകള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. ഇതിനിടെയാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു നാല് വയസുകാരന്‍റെ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഉള്ള് പൊള്ളിച്ചത്. 

Anita Vams എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അനിത ഇങ്ങനെ കുറിച്ചു, 'ഈ വീഡിയോ എന്നെ പലതവണ തകർത്തു കളഞ്ഞു. അവന്‍ കണ്ണീര്‍ തുടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍.' ദക്ഷിണ കൊറിയയിലെ 'മൈ ഗോൾഡൻ കിഡ്‌സ്' എന്ന റിയാലിറ്റി ഷോയിൽ മാതാപിതാക്കളെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ആ കുരുന്ന്. കുട്ടികളെ വളർത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന മാതാപിതാക്കളെ സഹായിക്കുന്ന വിദഗ്ധര്‍ അടങ്ങിയ ഒരു പാനലാണ് ഷോ അവതരിപ്പിക്കുന്നത്. 

ഇതിലും വലിയൊരു കടല്‍ ഭൂമിക്കുള്ളില്‍? വലിപ്പം മൂന്നിരട്ടി! ജലം സ്പോഞ്ച് രൂപത്തില്‍ !

Scroll to load tweet…

'അല്പം എനര്‍ജിക്കായി തലയിട്ടതാ...': എനർജി ഡ്രിങ്ക് ക്യാനിൽ കുടുങ്ങിപ്പോയ വിഷപ്പാമ്പ്; പിന്നീട് സംഭവിച്ചത് !

ഷോയുടെ അവതാരിക, സോങ് ഇയോ ജു എന്ന നാല് വയസുകാരനോട് അവന്‍റെ മാതാപിതാക്കളെ കുറിച്ച് ചോദിക്കുമ്പോഴുള്ള അവന്‍റെ മറുപടിയായിരുന്നു പിന്നീട് വൈറലായത്. "എനിക്കറിയില്ല, ഞാൻ വീട്ടിൽ തനിച്ചാണ്, ആരും എന്നോടൊപ്പം കളിക്കുന്നില്ല." സോങ് ഇയോ ജു വീട്ടിലെ മുറിയില്‍ ഒറ്റയ്ക്ക് തന്‍റെ കളിപ്പാട്ടങ്ങളുമായി കളിക്കുന്നതും വീഡിയോയില്‍ കാണാം. അച്ഛനെ കുറിച്ച് ചോദിക്കുമ്പോള്‍, "അയാള്‍ക്ക് ഭ്രാന്ത് വരുമ്പോള്‍ ഭയങ്കരനാണ്" എന്നാണ് കുട്ടി. സ്വന്തം അച്ഛനെ കുറിച്ച് പറയുന്നത്. ഒപ്പം തന്‍റെ അച്ഛന്‍ തന്നോട് സൗമ്യമായ സ്വരത്തില്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവന്‍ പറയുന്നു. തുടര്‍ന്ന് അവതാരിക അമ്മയെ കുറിച്ച് ചോദിക്കുന്നു. "അവര്‍ എന്നെ കേള്‍ക്കാറില്ലെന്നും അവര്‍ക്ക് എന്നെ ഇഷ്ടമല്ലെന്ന് ഞാൻ കരുതുന്നു," എന്നായിരുന്നു ആ കുരുന്നിന്‍റെ മറുപടി. ഇടയ്ക്ക് കണ്ണുകള്‍ നിറഞ്ഞെഴുകുമ്പോള്‍ അവന്‍ നിയന്ത്രിക്കാന്‍ പാടുപെടുന്നു. തന്‍റെ കുഞ്ഞിക്കൈകള്‍ കൊണ്ട് കണ്ണ് തുടയ്ക്കുന്നത് കാഴ്ചക്കാരുടെ ഉള്ള് പൊള്ളിക്കുന്നതായിരുന്നു. തന്‍റെ അമ്മ തന്നോടൊപ്പം കളിക്കണമെന്ന ആഗ്രഹം അവന്‍ പറയുന്നതോടെ വീഡിയോ ക്ലിപ്പ് അവസാനിക്കുന്നു. 

തിരക്കേറിയ റോഡിലെ ബൈക്ക് സ്റ്റണ്ട്; വളഞ്ഞ് പുളഞ്ഞ് ഒടുവില്‍ മൂക്കും കുത്തി താഴെ ! വൈറല്‍ വീഡിയോ