ജൂൺ 25 -ന് ആയിരുന്നു ബാറിന് നേരെ തേനീച്ചകളുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന പ്രവർത്തനങ്ങൾക്കൊടുവിലാണ് തേനീച്ചകളെ പൂർണ്ണമായും നീക്കം ചെയ്യാൻ ആയത്.

തേനീച്ചക്കൂട്ടത്തിന്റെ അപ്രതീക്ഷിതമായ ആക്രമണത്തെ തുടർന്ന് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോവിൽ ബാർ അടച്ചുപൂട്ടി. ബാർ തുറന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് നൂറുകണക്കിന് തേനീച്ചകൾ ബാറിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഉടൻതന്നെ ബാറിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി പുറത്തിറക്കിയതിനു ശേഷം ജീവനക്കാർ ബാർ അടച്ചുപൂട്ടുകയായിരുന്നു. തുടർന്ന് തേനീച്ചകളെ ബാറിനുള്ളിൽ നിന്നും നീക്കം ചെയ്തതിനു ശേഷം ബാർ തുറന്നു.

വായിക്കാം: പുകയ്ക്ക് പിന്നാലെ ടൈം സ്ക്വയറിനെ കീഴടക്കി തേനീച്ച കൂട്ടം; വൈറല്‍ വീഡിയോ

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരുകൂട്ടം തേനീച്ചകൾ വളരെ വേഗത്തിൽ ബാറിനുള്ളിലേക്ക് ഇരച്ചു കയറിയതെന്ന് ബാറിന്റെ മാനേജർ പെത്യ പെട്രോവ പറഞ്ഞതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 10 മിനിറ്റിനുള്ളിൽ ബാറിനുള്ളിൽ മുഴുവനും വ്യാപിച്ച തേനീച്ചകളെ നീക്കം ചെയ്യുന്നതിനായി പ്രാദേശിക അതോറിറ്റിയുടെ സഹായം തേടിയെങ്കിലും സഹായം ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ജീവനക്കാർ ബാറിനുള്ളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കുകയും സ്വന്തം നിലയ്ക്ക് തേനീച്ചകളെ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ആയിരുന്നുവത്രേ.

ജൂൺ 25 -ന് ആയിരുന്നു ബാറിന് നേരെ തേനീച്ചകളുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന പ്രവർത്തനങ്ങൾക്കൊടുവിലാണ് തേനീച്ചകളെ പൂർണ്ണമായും നീക്കം ചെയ്യാൻ ആയത്.

വായിക്കാം: യൂറോപ്പില്‍ പൂമ്പാറ്റകള്‍ കുറയുന്നു; സംരക്ഷിച്ചില്ലെങ്കില്‍ ആവാസവ്യവസ്ഥയില്‍ വലിയ മാറ്റമെന്ന് പഠനം

ഏതാനും ആഴ്ചകൾ മുൻപാണ് സ്കോട്ട്ലാൻഡിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് നേരെ തേനീച്ചകളുടെ ആക്രമണം ഉണ്ടാവുകയും വാഹനാപകടത്തിൽപ്പെട്ട് നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഈ വേനൽക്കാലത്ത് ബ്രിട്ടനിലുടനീളം തേനീച്ചക്കൂട്ടം വർദ്ധിക്കുന്നതിനെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർദ്ധിച്ചു വരുന്ന ചൂടാണ് ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. യുകെയിലെ മാഞ്ചസ്റ്ററിലും, അടുത്തിടെ ഒരു കൂട്ടം തേനീച്ചകൾ ഒരു കോഫി ഷോപ്പിലെ മേശയിലും തൂണുകളിലും മറ്റും കൂടുകൂട്ടിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.