'പാകിസ്ഥാനിലെ വനിതാ മാർച്ചിൽ ഈ പുരുഷൻ' എന്ന കാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ആ മനുഷ്യൻ ഉയർത്തിപ്പിടിച്ചിരിക്കുന്ന ബോർഡിലെ വാചകങ്ങളാണ് ആളുകളെ ഏറെ സ്പർശിച്ചത്.

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള ചർച്ചകൾ കാലാകാലങ്ങളായി ഇവിടെ ഉയർന്നു വരുന്നുണ്ട്. പലപ്പോഴും പുരുഷന്മാർ മാത്രമല്ല, യാഥാസ്ഥിതികരായ ഭൂരിഭാ​ഗം സ്ത്രീകളും ഈ സമത്വം അം​ഗീകരിക്കുന്നവരും അല്ല. സ്ത്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനും വേണ്ടി സംസാരിക്കുന്ന, അല്ലെങ്കിൽ ഫെമിനിസിറ്റുകളായ സ്ത്രീകളെ പരിഹസിക്കാനും കുറ്റപ്പെടുത്താനും, അക്രമിക്കാനുമാണ് പലരും തുനിഞ്ഞിറങ്ങാറുള്ളത്. 

പലവിധ സഹനങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് സ്ത്രീകൾ ഇപ്പോൾ അനുഭവിക്കുന്ന പല അവകാശങ്ങളും അനുഭവിച്ചു തുടങ്ങിയത്. എങ്കിൽ പോലും സ്ത്രീ സമത്വത്തിന് വേണ്ടി ഇന്നും സമരം ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളാണ് ഉള്ളത്. തൊഴിലിടങ്ങളിൽ പോലും വലിയ വിവേചനം സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. അതിപ്പോൾ കൂലിയുടെ കാര്യത്തിലായാലും ശരി, ജോലി സാഹചര്യങ്ങളിലായാലും ശരി. എന്നിരുന്നാലും സമത്വത്തിനുവേണ്ടിയുള്ള മുറവിളി ഒറ്റയ്ക്കും കൂട്ടമായും ഇന്നും നമ്മൾ ഉയർന്ന് കേൾക്കാറുണ്ട്. 

അങ്ങനെ ശബ്ദമുയർത്തുന്നവരിൽ പുരുഷന്മാരും ഉണ്ട് എന്നതും വലിയ കാര്യം 
തന്നെയാണ്. അതുപോലെ, തികച്ചും മനോഹരവും പൊളിറ്റിക്കലും ആയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തത് BeAmazed എന്ന യൂസറാണ്. ചിത്രത്തിൽ കാണുന്നത്, വനിതാ മാർച്ചിൽ നിന്നുള്ള ഒരു രം​ഗമാണ് എന്നാണ് കാപ്ഷനിൽ പറയുന്നത്. 

'എന്റെ അച്ഛൻ കളക്ടറുടെ സുഹൃത്താണ്, പണമുണ്ട്, അച്ചടക്കം പഠിപ്പിക്കാൻ വരണ്ട'; അധ്യാപികയോട് വിദ്യാർത്ഥി 

'പാകിസ്ഥാനിലെ വനിതാ മാർച്ചിൽ ഈ പുരുഷൻ' എന്ന കാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ആ മനുഷ്യൻ ഉയർത്തിപ്പിടിച്ചിരിക്കുന്ന ബോർഡിലെ വാചകങ്ങളാണ് ആളുകളെ ഏറെ സ്പർശിച്ചത്. അതിൽ എഴുതിയിരിക്കുന്നത്, ക്വാളിറ്റിയുള്ള പുരുഷന്മാർ ഈക്വാലിറ്റിയെ ഭയക്കില്ല എന്നാണ്. അതായത് ​ഗുണവാന്മാരായ പുരുഷന്മാർ, സ്ത്രീ- പുരുഷ സമത്വത്തെ ഭയക്കില്ല എന്ന്. എന്നാല്‍, അതേസമയം തന്നെ ഈ ചിത്രം പാകിസ്ഥാനില്‍ നിന്നും എടുത്തത് തന്നെയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. എന്തായാലും, എവിടെ നിന്നായാലും ആ വാചകങ്ങളിലെ സന്ദേശം തന്നെയാണ് മുഖ്യം അല്ലേ?

വളരെ പെട്ടെന്നാണ് റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേർ ചിത്രത്തിൽ കാണുന്ന പുരുഷനെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. 

പെട്ടുമോനേ, പെട്ടു; മെട്രോയിലങ്ങിങ്ങ് പാഞ്ഞ് ജീവനുള്ള ഞണ്ടുകൾ, സഹയാത്രികർ ചെയ്തത്, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം