Asianet News MalayalamAsianet News Malayalam

സെക്സിന് വേണ്ടി 13 -കാരിയുമായി ബന്ധം സ്ഥാപിച്ചു, കാണാൻ ശ്രമിച്ചു, 52 -കാരനായ പൊലീസുകാരൻ അറസ്റ്റിൽ

ഓൾവേജ് അയാൾക്കും പെൺകുട്ടിക്കും തങ്ങാൻ രാത്രി ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അയാൾ കെയ്റ്റ്ലിനോട് കൂടുതൽ നേരം തന്നോടൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടു. ഒരുമിച്ച് അത്താഴം കഴിക്കാൻ നിർദേശിച്ചു. എന്നാൽ, താൻ തെറ്റ് ചെയ്യാൻ പോവുകയാണെന്നും, ഇത് മൂലം തന്റെ ജോലി നഷ്ടപ്പെടാമെന്നും അയാൾ ഭയപ്പെട്ടിരുന്നു.

met police officer arrested for trying to meet a 13 year old girl for sex
Author
Basingstoke, First Published Apr 28, 2022, 11:20 AM IST

ഡ്യൂട്ടിക്കിടെ 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഒരു മെട്രോപൊളിറ്റൻ പൊലീസ്(Met Police) ഉദ്യോഗസ്ഥനെ അഞ്ചര വർഷം തടവിന് ശിക്ഷിച്ചു. ഈ മാസം ആദ്യം വിൻചെസ്റ്റർ ക്രൗൺ കോടതിയാണ് അയാളെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇം​ഗ്ലണ്ടിലെ ഹെർട്ട്‌ഫോർഡ്‌ഷെയറിൽ നിന്നുള്ള ഫ്രാങ്കോയിസ് ഓൾവേജ്(Francois Olwage) തീവ്രവാദ വിരുദ്ധ യൂണിറ്റിൽ ഡിറ്റക്ടീവ് കോൺസ്റ്റബിളായിരുന്നു.  

അയാൾ വർക്ക് ഫ്രം ഹോം ഡ്യൂട്ടിക്കിടയിൽ സെക്സിനായി 13 വയസുള്ള ഒരു പെൺകുട്ടിയെ കാണാൻ ശ്രമിച്ചുവെന്നതാണ് കുറ്റം. പെൺകുട്ടിയെ ഓൺലൈനിലൂടെയാണ് അയാൾ കണ്ടുമുട്ടിയത്. എന്നാൽ, ഈ പെൺകുട്ടി യഥാർത്ഥത്തിൽ ഒരു രഹസ്യ പൊലീസ് ഓഫീസറായിരുന്നു. ഓൺലൈനിൽ സ്‌മൈൽ ബിയർ എന്ന പേരിലാണ് രഹസ്യ ഉദ്യോഗസ്ഥൻ പ്രതിയോട് ചാറ്റ് ചെയ്തത്. പിന്നീട് സംസാരം വാട്ട്‌സ്ആപ്പിലായി. അവിടെ പെൺകുട്ടിയുടെ പേര് കെയ്‌റ്റ്‌ലിൻ എന്നാണ് നൽകിയിരുന്നത്.  

2021 ഒക്‌ടോബറിൽ ആരംഭിച്ച ചാറ്റിംഗ് പിന്നീട് രണ്ടാഴ്ചയോളം തുടർന്നു. പെൺകുട്ടിയോട് സ്‌പഷ്‌ടമായ ലൈംഗിക ചുവയോടെയുള്ള സംഭാഷണമാണ് ഉദ്യോഗസ്ഥൻ നടത്തിയതെന്ന് കോടതി കണ്ടെത്തി. ഹാംഷെയറിലെ ബേസിംഗ്‌സ്റ്റോക്കിലാണ് താൻ താമസിക്കുന്നതെന്ന് പെൺകുട്ടിയായി വേഷം മാറിയ ഉദ്യോഗസ്ഥൻ അയാളോട് പറഞ്ഞു. ഒടുവിൽ അവളെ കാണാനുള്ള ശ്രമത്തിലായി ഓൾവേജ്. അങ്ങനെ ഒക്‌ടോബർ 28 -ന് പെൺകുട്ടിയെ കാണാൻ അയാൾ പോയി. അവളെ കാണാൻ പോകുന്നതിന് മുൻപ് അവൾ ആവശ്യപ്പെട്ട മക്ഫ്ലറി ഐസ്ക്രീം വാങ്ങാൻ അയാൾ ബേസിംഗ്സ്റ്റോക്കിലെ ഒരു മക്ഡൊണാൾഡ്സ് റെസ്റ്റോറന്റിൽ പോയി. അവിടെ വച്ചാണ് രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഓൾവേജിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ അയാളുടെ ബാഗിൽ നിന്ന് രണ്ട് കോണ്ടം, ഒരു കുപ്പി ലൂബ്രിക്കന്റ്, ഉദ്ധാരണ ശേഷി വർധിപ്പിക്കാനുള്ള ഒരു പാക്കറ്റ് ഗുളികകൾ എന്നിവ കണ്ടെടുത്തു. കൂടാതെ, പെൺകുട്ടിക്ക് സമ്മാനമായി നല്കാൻ കരുതിയിരുന്ന ചോക്ലേറ്റുകളുടെ ഒരു പെട്ടിയും ഉണ്ടായിരുന്നു.

അയാൾ അവൾക്ക് അയച്ച 130 -ലധികം മെസേജുകൾ കോടതി പരിശോധിച്ചു. കൂടാതെ, അവർ തമ്മിലുള്ള  രണ്ട് ഫോൺ സന്ദേശങ്ങൾ കോടതി കേൾക്കുകയും ചെയ്തു. "നിങ്ങൾക്ക് സെക്സിനെ കുറിച്ച് സംസാരിക്കണമെന്ന് നിങ്ങൾ അവളോട് പറഞ്ഞു. അവളെ എന്താണ് ചെയ്യാൻ പോകുന്നതെന്നും അവൾ അത് എങ്ങനെ ആസ്വദിക്കുമെന്നും നിങ്ങൾ അവളോട് പറഞ്ഞു" ജഡ്ജി മില്ലർ പറഞ്ഞു.

മാത്രമല്ല, ഓൾവേജ് അയാൾക്കും പെൺകുട്ടിക്കും തങ്ങാൻ രാത്രി ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അയാൾ കെയ്റ്റ്ലിനോട് കൂടുതൽ നേരം തന്നോടൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടു. ഒരുമിച്ച് അത്താഴം കഴിക്കാൻ നിർദേശിച്ചു. എന്നാൽ, താൻ തെറ്റ് ചെയ്യാൻ പോവുകയാണെന്നും, ഇത് മൂലം തന്റെ ജോലി നഷ്ടപ്പെടാമെന്നും അയാൾ ഭയപ്പെട്ടിരുന്നു. 13 വയസ്സുള്ള പെൺകുട്ടിയായി വേഷമിട്ട രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ യഥാർത്ഥപേര് മാക്‌സ് എന്നായിരുന്നു. എനിക്ക് നിന്റെ അച്ഛന്റെ പ്രായമുണ്ടെന്നും, എന്നോട് സംസാരിക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ടുണ്ടോ എന്നും അയാൾ കെയ്റ്റ്ലിനോട് ചോദിച്ചതായി മാക്സ് വിചാരണ വേളയിൽ കോടതിയിൽ പറഞ്ഞു. ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചതിനും, 13 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതിനും, 16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ സെക്സിനായി കാണാൻ ശ്രമിച്ചതിനും, തന്റെ പൊലീസ് അധികാരങ്ങൾ ദുർവിനിയോഗം ചെയ്തതിനുമാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.  

Follow Us:
Download App:
  • android
  • ios