ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കുഞ്ഞന്‍ ഹാന്‍ഡ് ബാഗ് കൂടിയാണിത്. 657 x 222 x 700 മൈക്രോമീറ്റർ വലിപ്പം മാത്രമാണ് ബാഗിനുള്ളത്.

ഡിസൈനര്‍ വസ്തുക്കള്‍, അത് ബാഗാവട്ടെ വസ്ത്രമാകട്ടെ ആഭരണങ്ങളാകട്ടെ... അങ്ങനെ എന്ത് തന്നെയായാലും അത് പലപ്പോഴും നമ്മുടെ കാഴ്ചയെയും യുക്തിയെയും ചോദ്യം ചെയ്യുന്നവയായിരിക്കും. ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച ബാഗ്, മാലിന്യത്തില്‍ നിന്നും നിര്‍മ്മിച്ച വസ്ത്രം എങ്ങനെ പല തരത്തിലും കാഴ്ചക്കാരില്‍ ആശ്ചര്യമുണ്ടാക്കുന്നവയായിരിക്കും അത്തരം ഡിസൈനര്‍ വസ്തുക്കള്‍. കഴിഞ്ഞ ദിവസം അത്തരത്തില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ഒരു ബാഗ് പുറത്തിറങ്ങി. ബാഗിന്‍റെ പ്രത്യേക അത് കണാന്‍ ഒരു ഭൂതക്കണ്ണാടിയോ മൈക്രോസ്കോപ്പോ കൈയില്‍ കരുതണമെന്നതാണ്. എന്നാല്‍, ആ ബാഗ് വിറ്റ് പോയതാകട്ടെ 51 ലക്ഷം രൂപയ്ക്കും. 

ലൂയി വിറ്റൺ മോണോഗ്രാം ഫീച്ചർ ചെയ്ത MSCHF എന്ന അമേരിക്കന്‍ കമ്പനി നിര്‍മ്മിച്ച ഇത്തിരിക്കുഞ്ഞന്‍ ഹാന്‍ഡ് ബാഗാണ് ഓണ്‍ലൈന്‍ ലേലത്തില്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിറ്റ് പോയത്. ഈ ഇത്തിരി കുഞ്ഞന്‍ ഹാന്‍ഡ് ബാഗിന് 63,000 ഡോളറാണ് (ഏകദേശം 51.6 ലക്ഷം രൂപ) ഓണ്‍ലൈന്‍ ലേലത്തിലൂടെ ലഭിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസ്റ്റര്‍പീസ് ബാഗിന് നിയോണ്‍ പച്ച നിറമാണ്. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയില്ലെങ്കിലും അത് നിര്‍മ്മിക്കാനെടുത്ത കരവിരുത് അതിശയിപ്പിക്കുന്നതാണ്. ഓരോ തുന്നലും അതിവിദഗ്ദമായും വിശദാശംങ്ങളോടെയുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

'ഒരിക്കലും ആ കുട്ടികള്‍ നിന്നെ മറക്കില്ല'; തന്‍റെ കുട്ടികളെ അത്ഭുതപ്പെടുത്തിയ ടീച്ചറുടെ വീഡിയോ വൈറല്‍!

View post on Instagram

30 വയസുകാരിയായ മകളോട് അവളുടെ അച്ഛന്‍, അവളുടെ സഹോദരനാണെന്ന് എങ്ങനെ പറയുമെന്ന് ഉപദേശം തേടി ഒരമ്മ !

ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കുഞ്ഞന്‍ ഹാന്‍ഡ് ബാഗ് കൂടിയാണിത്. 657 x 222 x 700 മൈക്രോമീറ്റർ വലിപ്പം മാത്രമാണ് ബാഗിനുള്ളത്. 2-ഫോട്ടോൺ പോളിമറൈസേഷൻ പ്രിന്‍റിംഗ് രീതികൾ ഉപയോഗിച്ചാണ് ഈ ബാഗിന്‍റെ നിര്‍മ്മാണമെന്നും MSCHF അവകാശപ്പെടുന്നു. അമേരിക്കൻ സംഗീതജ്ഞനും ഡിസൈനറുമായ ഫാരെൽ വില്യംസ് ആരംഭിച്ച ഓണ്‍ലൈന്‍ ലേല കേന്ദ്രമായ ജൂപ്പിറ്ററാണ് ലേലം നടത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വൈറൽ സെൻസേഷനുകളായി മാറിയ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രത്യേക വൈദഗ്ദ്യമുള്ള അമേരിക്കന്‍ കമ്പനിയാണ് 2018-ൽ സ്ഥാപിതമായ MSCHF. 

ടേക്കോഫിന് മുമ്പ് തുണി ഉപയോഗിച്ച് വിമാനത്തിന്‍റെ മുന്നിലെ ഗ്ലാസ് വൃത്തിയാക്കുന്ന പൈലറ്റിന്‍റെ വീഡിയോ വൈറല്‍ !