Asianet News MalayalamAsianet News Malayalam

ഒറ്റ റൗണ്ടിൽ പോലും മേക്കപ്പില്ലാതെ മത്സരാർത്ഥികൾ, മത്സരത്തിൽ കിരീടം നേടിയ 26 -കാരിക്കും അഭിനന്ദനപ്രവാഹം, കാരണം

ഇനി ഈ തികച്ചും വ്യത്യസ്തമായ മത്സരത്തിൽ കിരീടം നേടിയത് ആരാണ് എന്നല്ലേ? നതാഷ ബെറെസ്ഫോർഡ് എന്ന 26 -കാരിയാണ് മത്സരത്തിൽ കിരീടം നേടിയത്.

Miss London 2023  worlds first make up free beauty pageant who was crowned rlp
Author
First Published Oct 4, 2023, 5:34 PM IST

സൗന്ദര്യമത്സരങ്ങളെ കുറിച്ചോർക്കുമ്പോൾ മേക്കപ്പ് ധരിക്കാതെ വരുന്ന മോഡലുകളെ സങ്കൽപ്പിക്കാൻ സാധിക്കുമോ? വളരെ പ്രയാസമാണ് അല്ലേ? എന്നാൽ, ഇംഗ്ലണ്ടിൽ നടന്ന ലോകത്തിലെ തന്നെ ആദ്യത്തെ 'മേക്കപ്പ് ധരിക്കാതെയുള്ള' സൗന്ദര്യമത്സരം മിസ് ലണ്ടൻ 2023 ഇൻറർനെറ്റിൽ ആകെ തന്നെ തരം​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്. 

മിക്ക സൗന്ദര്യ മത്സരങ്ങളിലും ഒന്നോ രണ്ടോ റൗണ്ടിൽ മേക്കപ്പ് ധരിക്കാതെ മോഡലുകൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ, ഒരു സൗന്ദര്യമത്സരത്തിൽ ഇത്രയധികം മത്സരാർത്ഥികൾ മുഴുവൻ റൗണ്ടുകളിലും മേക്കപ്പ് ഇല്ലാതെ പ്രത്യക്ഷപ്പെടുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. മിസ് ഇംഗ്ലണ്ടിന്റെ 95 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മത്സരാർത്ഥികളെ യാതൊരു മേക്കപ്പും കൂടാതെ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് ബ്രിട്ടനിൽ എന്നല്ല ലോകത്തിലെ തന്നെ മേക്കപ്പ് ധരിക്കാതെ മത്സരാർത്ഥികൾ പങ്കെടുക്കുന്ന ആദ്യ മത്സരമാണ് എന്ന് സംഘാടകർ പറയുന്നു. 

ഇതിലൂടെ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുക, അവരിൽ ആത്മവിശ്വാസം വർധിപ്പിക്കുക, സ്വാഭാവികമായ രൂപത്തിൽ തന്നെ സൗന്ദര്യം അടങ്ങിയിരിക്കുന്നു എന്ന തോന്നലുണ്ടാക്കുക എന്നിവയെല്ലാമാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും സംഘാടകർ പറയുന്നു. 

വിദേശത്തേക്ക് ജീവിതം മാറ്റാന്‍ ആഗ്രഹിക്കുന്നുവോ? ഈ നാല് രാജ്യങ്ങള്‍ അവിടെ ജീവിക്കാനുള്ള പണം തരും!

ഇനി ഈ തികച്ചും വ്യത്യസ്തമായ മത്സരത്തിൽ കിരീടം നേടിയത് ആരാണ് എന്നല്ലേ? നതാഷ ബെറെസ്ഫോർഡ് എന്ന 26 -കാരിയാണ് മത്സരത്തിൽ കിരീടം നേടിയത്. ഒരു ഡെന്റൽ നഴ്സായി ജോലി ചെയ്യുകയാണ് നതാഷ. 2021 -ൽ റോയൽ ലണ്ടൻ ഡെന്റൽ ഹോസ്പിറ്റലിലാണ് അവൾ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. ഇപ്പോൾ ചിസ്വിക്കിൽ സ്വകാര്യ സ്ഥാപനത്തിലാണ്. 

തന്റെ ജോലി തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് അതിൽ നിന്നും രക്ഷപ്പെടാനല്ല താൻ ഈ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്നാണ് നതാഷ പറയുന്നത്. തന്റെ ജോലിയിൽ ഇനിയും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിൽ കൂടുതൽ പഠനവും പരിശീലനവും നടത്താനും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനും തന്നെയാണ് അവളുടെ തീരുമാനം. 

Latest Videos
Follow Us:
Download App:
  • android
  • ios