Asianet News MalayalamAsianet News Malayalam

ഒൺലിഫാൻസിൽ ചിത്രം പോസ്റ്റ് ചെയ്തു, മ്യാൻമറിൽ മോഡലിന് ആറു വർഷം തടവ്

രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ട്രാൻസാക്ഷൻ ലോ പ്രകാരം സെക്ഷൻ 33(A) അനുസരിച്ച് പണമീടാക്കി ന​ഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു എന്നുള്ളതാണ് നാം​ഗിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

model sentenced six years to jail for onlyfans account
Author
First Published Sep 29, 2022, 10:13 AM IST

അഡൽറ്റ് സബ്‍സ്ക്രിപ്ഷൻ സൈറ്റായ ഒൺലി‍ഫാൻസിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും ചിത്രം പങ്ക് വച്ചു എന്ന് ആരോപിച്ച് മ്യാൻമറിൽ മോഡലായ ഒരു യുവതിയെ ആറ് മാസത്തേക്ക് തടവിന് ശിക്ഷിച്ചു. 'സംസ്കാരത്തിനും മഹത്വത്തിനും വിഘാതമേൽപ്പിച്ചു' എന്ന് ആരോപിച്ചാണ് മോഡലും മുൻ ഡോക്ടറുമായ നാം​ഗ് മേ സാനിനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് അവൾക്കെതിരെ കുറ്റം ചുമത്തിയത്.

2021 -ൽ അട്ടിമറിയിലൂടെ ഭരണത്തിലെത്തിയ സൈനികരെ നാം​ഗ് വിമർശിക്കുക​യും ചെയ്തിരുന്നു. മ്യാൻമറിൽ ഒൺലിഫാൻസിൽ ചിത്രം പങ്കുവച്ചതിന് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന ആളാണ് നാം​ഗ് എന്ന് കരുതപ്പെടുന്നു. 

മ്യാൻമറിൽ സൈനിക ഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ചതിന് മറ്റൊരു മോഡൽ കൂടി ആ​ഗസ്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നാം​ഗിനെതിരെ ചുമത്തിയിരിക്കുന്ന അതേ കുറ്റം തന്നെയാണ് അവർക്കെതിരെയും ചുമത്തിയിരിക്കുന്നത്. തിൻസാർ വിന്റ് ക്യാവ് എന്ന മോഡലിന്റെ വിചാരണ ഒക്ടോബറിൽ ആരംഭിക്കും എന്നാണ് കരുതുന്നത്. 

രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ട്രാൻസാക്ഷൻ ലോ പ്രകാരം സെക്ഷൻ 33(A) അനുസരിച്ച് പണമീടാക്കി ന​ഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു എന്നുള്ളതാണ് നാം​ഗിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. യാം​ഗോണിലെ നോർത്ത് ഡാ​ഗൺ ടൗൺഷിപ്പിലാണ് നാം​ഗ് താമസിക്കുന്നത്. ഇത് പട്ടാള നിയമം നിലനിൽക്കുന്ന പ്രദേശമാണ്. ഇവിടെ പട്ടാളനിയമമാണ് നിലനിൽക്കുന്നത് എന്നതിനാൽ തന്നെ സൈനിക കോടതിയിലാണ് വിചാരണ നടക്കുന്നത്. വക്കീലിനെ വയ്ക്കാനുള്ള അനുവാദമില്ലാത്തതടക്കം പല അവകാശങ്ങളും ഇവിടെ ആളുകൾക്ക് നിഷേധിക്കപ്പെട്ടിരിക്കും. 

മ്യാൻമറിലെ തന്നെ കുപ്രസിദ്ധവും വലുതുമായ ഇൻസീൻ പ്രിസൺ കോർട്ടിലാണ് നാം​ഗിനെ വിചാരണ ചെയ്തത്. കഴിഞ്ഞ വർഷം അട്ടിമറിയിലൂടെ സൈനിക ഭരണം നിലവിൽ വന്നശേഷം നിരവധി രാഷ്ട്രീയ തടവുകാരെയാണ് ഇവിടേക്ക് അയച്ചിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios