സപ്ലൈ ചെയ്യാനുള്ള ഉദ്ദേശത്തോടെ എ ക്ലാസ് മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് കുറ്റങ്ങളും, വിതരണം ചെയ്യാൻ ഉദ്ദേശിച്ച് ബി ക്ലാസ് മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് കുറ്റങ്ങളും പ്രതി സമ്മതിച്ചു. നേരത്തെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളുകൾക്ക് താൻ മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്നും അവൾ പറഞ്ഞു.

മക്കളും പേരക്കുട്ടിയുമുണ്ട്, പറഞ്ഞുവന്നാൽ മുത്തശ്ശിയാണ്. പക്ഷേ, ഈ സ്ത്രീ മയക്കുമരുന്ന് കേസിൽ അകത്ത് കിടക്കുകയാണ്. ഈ ബ്രിട്ടീഷ് സ്ത്രീയുടെ പേര് സ്റ്റേസി സള്ളിവൻ (Stacie Sullivan). ഒരു മാസത്തിനിടെ രണ്ട് തവണയാണ് ഹെറോയിനും മങ്കി ഡസ്റ്റുമായി heroin and monkey dust) ഇവർ പിടിയിലായത്. വാഹനം തടഞ്ഞ് പൊലീസ് ന‌ടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇവർ പൊലീസ് പിടിയിലായത്. എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ അടിവസ്ത്രത്തിൽ നിന്നും മങ്കി ഡസ്റ്റ് കൂടി കണ്ടെടുക്കുകയായിരുന്നു. 

44 -കാരിയായ ഇവരെ നേരത്തെ പൊലീസ് എ, ബി ക്ലാസ് മയക്കുമരുന്ന് കൈവശം വച്ചതിനും കച്ചവടം നടത്തിയതിനും പിടിച്ചിട്ടുണ്ട്. എന്നാൽ, അന്ന് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. എന്നാൽ, വീണ്ടും ഇവർ മയക്കുമരുന്ന് കൈവശം വയ്ക്കുകയും കച്ചവടം നടത്തുകയും ചെയ്തു. ഇതോടെയാണ് പൊലീസ് ഇവരെ വീണ്ടും ഇപ്പോൾ പിടികൂടിയിരിക്കുന്നത്. 27 മങ്കി ഡസ്റ്റ് പൊതികളടങ്ങിയ ഒരു മുട്ടയുടെ ആകൃതിയിലുള്ള മിഠായിപ്പാത്രം, 18 പൊതി ഹെറോയിൻ, 4 മങ്കി ഡസ്റ്റ് അടങ്ങിയ മറ്റൊരു മുട്ടയുടെ ആകൃതിയിലുള്ള മിഠായിപ്പാത്രം, മറ്റൊരു 16 പൊതി ഹെറോയിൻ തുടങ്ങിയവയെല്ലാം ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഇവരെ 30 മാസത്തേക്ക് ജയിലിലടച്ചു. 

പ്രോസിക്യൂട്ടർ പറയുന്നതനുസരിച്ച്, ഒക്ടോബർ 13 -ന് ഉച്ചയ്ക്ക് 1.15 -ന് നഗരത്തിലെ ഒരു വിലാസത്തിലേക്ക് പോവുകയായിരുന്നു കിർക്ക് എന്നറിയപ്പെടുന്ന സള്ളിവൻ. കറുത്ത സീറ്റിൽ ലിയോണിലാണ് സള്ളിവൻ പോയിരുന്നത്. അത് വിലാസത്തിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. അവിടെ വച്ചാണ് പൊലീസെത്തുന്നത്. ആദ്യം വാഹനത്തിലാണ് പരിശോധന നടത്തിയത്. അതിൽ കുറച്ച് എ,ബി ക്ലാസ് മയക്കുമരുന്നുകളാണ് കണ്ടെത്തിയത്. എന്നാൽ, സ്റ്റേഷനിൽ കൊണ്ടുപോയി വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മങ്കി ഡസ്റ്റ് കണ്ടെടുത്തത്. 

പിന്നീട്, ഇവരിൽ നിന്നും പണവും കണ്ടെടുത്തു. നിരവധി പാക്കറ്റുകളിൽ വിൽപനയ്ക്ക് തയ്യാറാക്കിയ നിലയിൽ മയക്കുമരുന്ന് ഇവരുടെ കയ്യിലുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷം സള്ളിവന് ജാമ്യം ലഭിച്ചെങ്കിലും നവംബർ 10 -ന് അവളെ വീണ്ടും അറസ്റ്റ് ചെയ്തു. ഒരു ഫ്ലാറ്റിൽ മയടക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുട‌ർന്നെത്തിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

സപ്ലൈ ചെയ്യാനുള്ള ഉദ്ദേശത്തോടെ എ ക്ലാസ് മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് കുറ്റങ്ങളും, വിതരണം ചെയ്യാൻ ഉദ്ദേശിച്ച് ബി ക്ലാസ് മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് കുറ്റങ്ങളും പ്രതി സമ്മതിച്ചു. നേരത്തെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളുകൾക്ക് താൻ മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്നും അവൾ പറഞ്ഞു.

എന്നാൽ, നവംബർ മുതൽ സള്ളിവൻ റിമാൻഡിലാണ്. ചെയ്തുപോയതിലെല്ലാം ഖേദിക്കുന്നു എന്നാണ് സള്ളിവൻ പറയുന്നതത്രെ. ഇത്തരം ഒരു ജീവിതരീതി ആയതിനാൽ തന്നെ കുട്ടികളുടെ കസ്റ്റഡി അവൾക്ക് നഷ്ടപ്പെട്ടിരുന്നു. അടുത്തിടെ അവർ ഒരു മുത്തശ്ശിയുമായി. ഇനി പഴയതൊന്നും ആവർത്തിക്കില്ലെന്നും പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കണമെന്നുമാണ് സള്ളിവന്റെ ആ​ഗ്രഹം.