മറ്റൊരു കൗതുകകരമായ കാര്യം വുൾഫിന്റെ അവസാന വധു ലിൻഡയ്ക്കു  ഒന്നിലധികം വിവാഹങ്ങൾ ഉണ്ടായിരുന്നു.  വുൾഫിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ലിൻഡ 22 തവണ വിവാഹിതയായിരുന്നു.

ഒന്നിലധികം പങ്കാളികളുള്ള നിരവധി ആളുകൾ ഈ ലോകത്തുണ്ട്. എന്നാൽ, 33 തവണ വിവാഹം കഴിച്ച പുരുഷനെ കുറിച്ച് അറിയാമോ? അദ്ദേഹത്തിന് ഒരേസമയം ഒന്നിലധികം പങ്കാളികൾ ഉണ്ടായിരുന്നില്ല, മറിച്ച് ഓരോ വട്ടവും തന്റെ മുൻഭാര്യമാരിൽ നിന്നും അകന്നു കഴിയുമ്പോൾ വീണ്ടും വീണ്ടും വിവാഹം കഴിക്കുന്നതായിരുന്നു ഇദ്ദേഹത്തിൻറെ രീതി. ഇത്തരത്തിൽ തന്നെ ജീവിതകാലയളവിൽ ഈ മനുഷ്യൻ 31 സ്ത്രീകളെയാണ് വിവാഹം കഴിച്ചത്. ഇപ്പോൾ ഏറ്റവും കൂടുതൽ വിവാഹങ്ങൾ കഴിച്ചതിനുള്ള ലോക റെക്കോർഡ് ഇയാളുടെ പേരിലാണ്.

ഈ മനുഷ്യൻറെ പേര് ഗ്ലിൻ വുൾഫ് എന്നാണ്. കാലിഫോർണിയയിലെ റെഡ്‌ലാൻഡ്‌സ് സ്വദേശിയായ ഇദ്ദേഹം ഒരു പാസ്റ്റർ ആയിരുന്നു.1908 -ൽ ജനിച്ച വുൾഫ് 1926 -ൽ ആണ് ആദ്യത്തെ വിവാഹം കഴിക്കുന്നത്. തുടർന്ന് 1997 -ൽ അദ്ദേഹം മരിക്കുന്നതുവരെ 31 വിവാഹങ്ങളാണ് കഴിച്ചത്. 31 തവണ വുൾഫ് വിവാഹം കഴിച്ചെങ്കിലും ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ടിരിക്കുന്ന ഇദ്ദേഹത്തിൻറെ ഭാര്യമാരുടെ ലിസ്റ്റിൽ 29 പേരെ ഉള്ളൂ. കാരണം മൂന്നുതവണ അദ്ദേഹം വിവാഹം കഴിച്ചത് മുൻപ് വിവാഹം കഴിച്ചുപേക്ഷിച്ച സ്ത്രീകളെ തന്നെയായിരുന്നു.

വിവാഹം കഴിച്ച സ്ത്രീകളിൽ അദ്ദേഹം ഏറ്റവും കൂടുതൽ കാലം ഒന്നിച്ച് കഴിഞ്ഞത് താൻ ഇരുപത്തിയെട്ടാമത് വിവാഹം കഴിച്ച തന്നെക്കാൾ 37 വയസ്സ് ഇളയ ഭാര്യ ക്രിസ്റ്റീൻ കാമാച്ചോയ്‌ക്കൊപ്പം ആയിരുന്നു. 28 -കാരിയായിരുന്ന കാമാച്ചോയ്‌ക്കൊപ്പം ഇദ്ദേഹം 11 വർഷക്കാലം ഒരുമിച്ചു കഴിഞ്ഞു. വുൾഫിന്റെ ഏറ്റവും ചെറിയ വിവാഹ കാലയളവ് 19 ദിവസമായിരുന്നു. 1996 -ൽ ആയിരുന്നു അവസാനവിവാഹം. അതിനു ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു.

മറ്റൊരു കൗതുകകരമായ കാര്യം വുൾഫിന്റെ അവസാന വധു ലിൻഡയ്ക്കു ഒന്നിലധികം വിവാഹങ്ങൾ ഉണ്ടായിരുന്നു. വുൾഫിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ലിൻഡ 22 തവണ വിവാഹിതയായിരുന്നു. 89 -ാം വയസ്സിലാണ് വുൾഫ് മരിക്കുന്നത്. വിവാഹം കഴിച്ച 28 സ്ത്രീകളിൽ നിന്നായി ഇയാൾക്ക് 19 മക്കൾ ഉണ്ടായിരുന്നു. എന്നാൽ, മരണശേഷം ഇദ്ദേഹത്തിൻറെ മൃതശരീരം ഏറ്റെടുക്കാൻ മക്കളോ വിവാഹം കഴിച്ച സ്ത്രീകളോ എത്തിയില്ല.