Asianet News MalayalamAsianet News Malayalam

തുണി അലക്കുന്നതിനിടെ മകളുടെ കാലില്‍പ്പിടിത്തമിട്ട് മുതല; പുഴയിലേക്ക് എടുത്ത് ചാടി മകളെ രക്ഷപ്പെടുത്തി അമ്മ


കാലിൽ പിടിമുറുക്കിയ മുതല കുട്ടിയെ ഏകദേശം 10 മീറ്ററോളം വെള്ളത്തിലൂടെ വലിച്ചിഴച്ചു. ഈ സമയം സമീപത്ത് തന്നെയുണ്ടായിരുന്ന അമ്മ കുഞ്ഞിന്‍റെ നിലവിളി കേട്ട് ശ്രദ്ധിച്ചപ്പോഴാണ് തന്‍റെ മകളെ മുതല ആക്രമിക്കുന്നത് കണ്ടത്. 

mother bravely rescued her daughter when she was caught by a crocodile in the river bkg
Author
First Published May 23, 2023, 5:03 PM IST

മ്മയോടൊപ്പം പുഴയിൽ തുണി അലക്കാൻ ഇറങ്ങിയ 9 വയസ്സുകാരിയെ മുതല പിടിച്ചു. മുതലയുടെ വായിൽ അകപ്പെട്ട മകളെ അതിസാഹസികമായി അമ്മ തന്നെ രക്ഷപ്പെടുത്തി. മലേഷ്യയിലാണ് സംഭവം. ആക്രമണകാരിയായ മുതലയെ നാട്ടുകാരും അധികൃതരും ചേർന്ന് പിടികൂടുന്നതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.മലേഷ്യൻ സംസ്ഥാനമായ സെലങ്കോറിൽ സുൻഗായ് മെർബൗവിനടുത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  അമ്മയായ 38 കാരി റാമിന്‍റനും മകൾ 9 വയസ്സുകാരി നതാസ്യയും പുഴയോരത്ത് വസ്ത്രങ്ങൾ കഴുകുന്നതിനിടെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്. പുഴയിലെ ചെളികുണ്ടിൽ പതഞ്ഞു കിടന്നിരുന്ന മുതല നതാസ്യയുടെ കാലിൽ പിടിച്ചു വലിച്ച് വെള്ളത്തിലേക്ക് താഴ്ത്തുകയായിരുന്നു. 

കാലിൽ പിടിമുറുക്കിയ മുതല കുട്ടിയെ ഏകദേശം 10 മീറ്ററോളം വെള്ളത്തിലൂടെ വലിച്ചിഴച്ചു. ഈ സമയം സമീപത്ത് തന്നെയുണ്ടായിരുന്ന അമ്മ കുഞ്ഞിന്‍റെ നിലവിളി കേട്ട് ശ്രദ്ധിച്ചപ്പോഴാണ് തന്‍റെ മകളെ മുതല ആക്രമിക്കുന്നത് കണ്ടത്. ഉടൻതന്നെ മറ്റൊന്നും ആലോചിക്കാതെ അവർ വെള്ളത്തിലേക്ക് ചാടുകയും മുതലയുമായി മൽപിടുത്തം നടത്തി അതിന്‍റെ വായിൽ നിന്നും മകളുടെ കാൽ വിടുവിക്കുകയുമായിരുന്നു.  ഇതിനിടെ മുതലയുടെ ആക്രമണത്തിൽ അമ്മയ്ക്കും പരിക്കേറ്റു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് അവർ മകളെ രക്ഷപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

മൂന്നുവർഷം മുമ്പ് നൽകിയ ജന്മദിന സമ്മാനത്തിന്‍റെ പണം മുൻ കാമുകിയോട് തിരികെ ചോദിച്ച് കാമുകൻ

അമ്മയുടെയും മകളുടെയും നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് അധികൃതരെ വിവരമറിയിക്കുകയും മുതലയെ പിടികൂടാൻ സഹായിക്കുകയും ചെയ്തത്. ആക്രമണത്തിൽ അമ്മയ്ക്കും മകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുതലയെ നാട്ടുകാരും അധികൃതരും ചേർന്ന് പിടികൂടുന്നതിന്‍റെ വീഡിയോ മെയ് 20 -നാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് അമ്മയുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്‍റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് കാലത്തെ 'മാപ്പപേക്ഷ' ഇനിയും തുടരണ്ട; വേണ്ടെന്ന് വെച്ച് കേരള സർക്കാർ!

Latest Videos
Follow Us:
Download App:
  • android
  • ios