അപകടം മണത്ത അമ്മ ജിറാഫ് കുഞ്ഞിനെ സുരക്ഷിതമായി തന്റെ കാലുകൾക്ക് ഇടയിലാക്കുന്നു. പെട്ടന്ന് കഴുതപ്പുലി കുഞ്ഞു ജിറാഫിനെ ആക്രമിക്കാനായി അതിനു നേർക്ക് ചാടാൻ ശ്രമിക്കുന്നു. അമ്മ ജിറാഫ് പിന്നെ ഒട്ടു വൈകിയില്ല, കുഞ്ഞിനെ തന്റെ കാലുകൾ കൊണ്ട് പിന്നിലേക്ക് തള്ളി സുരക്ഷിതനാക്കി ഞൊടിയിടക്കുള്ളിൽ കഴുതപ്പുലിക്ക് നേരെ കുതിക്കുന്നു.
സ്വന്തം കുഞ്ഞിനുവേണ്ടി ജീവൻപോലും പണയംവെക്കാൻ തയ്യാറാകുന്നവരാണ് അമ്മമാർ എന്നു പറയാറില്ലേ? അത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും ശരിയാണെന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ. തന്റെ കുഞ്ഞിനെ രക്ഷിക്കായി ഒരു അമ്മ ജിറാഫ് നടത്തുന്ന ശക്തമായ പോരാട്ടമാണ് ഈ വീഡിയോ. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. നിരവധി ആളുകൾ ഇതിനോടകം ഈ വീഡിയോ കാണുകയും അമ്മ ജിറാഫിന്റെ പോരാട്ടത്തെ പ്രകീർത്തിക്കുകയും ചെയ്തു കഴിഞ്ഞു.
ഗബ്രിയേലേ കോർണോ എന്ന ട്വിറ്റർ അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏതാനും സെക്കന്റുകൾ മാത്രമാണ് വീഡിയോയ്ക്ക് ദൈർഘ്യമെങ്കിലും മൃഗങ്ങൾക്കിടയിലെ സഹജീവി ബോധം എത്രത്തോളം വലുതാണ് എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ. അമ്മ ജിറാഫിനൊപ്പം നിന്ന് ഒരു കുഞ്ഞു ജിറാഫ് പുല്ല് തിന്നുന്നിടത്താണ് ഈ വീഡിയോ ആരംഭിക്കുന്നത്. പെട്ടന്ന് അവയുടെ സമീപത്തേയ്ക്ക് ഒരു കഴുതപ്പുലി എത്തുന്നു.
അപകടം മണത്ത അമ്മ ജിറാഫ് കുഞ്ഞിനെ സുരക്ഷിതമായി തന്റെ കാലുകൾക്ക് ഇടയിലാക്കുന്നു. പെട്ടന്ന് കഴുതപ്പുലി കുഞ്ഞു ജിറാഫിനെ ആക്രമിക്കാനായി അതിനു നേർക്ക് ചാടാൻ ശ്രമിക്കുന്നു. അമ്മ ജിറാഫ് പിന്നെ ഒട്ടു വൈകിയില്ല, കുഞ്ഞിനെ തന്റെ കാലുകൾ കൊണ്ട് പിന്നിലേക്ക് തള്ളി സുരക്ഷിതനാക്കി ഞൊടിയിടക്കുള്ളിൽ കഴുതപ്പുലിക്ക് നേരെ കുതിക്കുന്നു. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ ഭയന്ന കഴുതപ്പുലി ഭയന്ന് ഓടുന്നതാണ് വീഡിയോയിൽ.
ഇതാദ്യമല്ല മൃഗങ്ങളുടെ സഹജീവി സ്നേഹം വെളിപ്പെടുത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം ഒരു ഫാമിൽ പശുക്കളെ ആക്രമിക്കാനെത്തിയ കടുവയെ പശുക്കൾ കൂട്ടമായെത്തി ഭയപ്പെടുത്തിയോടിക്കുന്നതിന്റെയും മുറിവേറ്റ പശുവിന് കാവൽ നിൽക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
