Asianet News MalayalamAsianet News Malayalam

പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല; 9 വയസുള്ള മകന്‍ ഗൃഹപാഠം ചെയ്യുന്നത് ലൈവ് സ്ട്രീം ചെയ്ത് അമ്മ !

തന്‍റെ പ്രവർത്തികൾ അപരിചിതർ കാണുന്നുണ്ട് എന്ന ബോധ്യമുള്ളത് കൊണ്ടുതന്നെ മകൻ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും വേഗതയോടെയും കൃത്യതയോടെയും കൂടി പഠനം പൂർത്തിയാക്കിയെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. 

Mother live streams her son doing his homework to focus on his studies bkg
Author
First Published Jan 18, 2024, 3:03 PM IST

9 വയസ്സുകാരനായ മകന്‍റെ പഠനത്തിലെ ശ്രദ്ധ വർദ്ധിപ്പിക്കുന്നതിനായി ചൈനയിൽ ഒരു അമ്മ ചെയ്തത് തീർത്തും വ്യത്യസ്തമായ ഒരു കാര്യം. സ്കൂളിൽ നിന്നും മടങ്ങിയെത്തിയ മകൻ ഗൃഹപാഠം ചെയ്യുന്നത് തൽസമയം സാമൂഹിക മാധ്യമത്തില്‍ സംപ്രേഷണം ചെയ്തു കൊണ്ടാണ് പഠനത്തിനുള്ള മകന്‍റെ ശ്രദ്ധ വർദ്ധിപ്പിക്കാൻ ഇവർ ശ്രമം നടത്തിയത്. ഈ പ്രവർത്തിയിലൂടെ മകന്‍റെ ശ്രദ്ധ വർദ്ധിച്ചുവെന്നും സാധാരണ ഗൃഹപാഠം ചെയ്യുന്നതിനേക്കാൾ മൂന്ന് മടങ്ങ് വേഗതയിൽ ഇപ്പോള്‍ മകൻ ഗൃഹപാഠം ചെയ്തുതീർക്കുന്നുവെന്നുമാണ് ഇവർ അവകാശപ്പെടുന്നത്.

ടിബറ്റ് ഇല്ലാതാകുമോ? ഹിമാലയം വളരുമ്പോള്‍ ടിബറ്റ് വിഭജിക്കപ്പെടുമെന്ന് പഠനം

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ഷാങ് എന്ന സ്ത്രീയാണ് ഇത്തരത്തിൽ വേറിട്ട ഒരു പരീക്ഷണം നടത്തിയത്. ജനുവരി ആദ്യവാരമാണ് തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് ഉപയോഗിച്ച് മകന്‍റെ പഠന സമയം ഇവർ തൽസമയം സ്ട്രീം ചെയ്തത്. അതിലൂടെ തനിക്ക് കിട്ടിയ ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നാണ് ഇവർ പറയുന്നത്. തന്‍റെ പ്രവർത്തികൾ അപരിചിതർ കാണുന്നുണ്ട് എന്ന ബോധ്യമുള്ളത് കൊണ്ടുതന്നെ മകൻ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും വേഗതയോടെയും കൃത്യതയോടെയും കൂടി പഠനം പൂർത്തിയാക്കിയെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. മാത്രമല്ല പഠനത്തിനിടയിൽ പേനയും പെൻസിലും മറ്റും ഉപയോഗിച്ച് കളിക്കുന്ന ശീലവും മകൻ നിർത്തിയെന്നും ഇവർ അവകാശപ്പെടുന്നു.

ചരിത്രം രചിച്ച് സാറ; ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തി നാല് വയസുകാരി !

ജനുവരി ആറിന് ഇവർ ചെയ്ത ലൈവ് സ്ട്രീം 900 ത്തോളം ആളുകളാണ് കണ്ടത്. മകന്‍റെ മുഖം വെളിപ്പെടുത്താതെ അവന്‍റെ കൈകളും ബുക്കുകളും മാത്രം കാണിച്ചുകൊണ്ടാണ് ഇവർ ലൈവ് സ്ട്രീം ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ ഷാങ് തന്‍റെ അനുഭവം പങ്കുവെച്ചതോടെ മക്കളുടെ പഠന കാര്യത്തിൽ ഉത്കണ്ഠകുലരായ നിരവധി രക്ഷിതാക്കളാണ് ഈ മാർഗ്ഗം പരീക്ഷിക്കാൻ താല്പര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ആറ് വര്‍ഷം കഴുത്തില്‍ ചുറ്റിക്കിടന്ന പ്ലാസ്റ്റിക്ക് വളയത്തില്‍ നിന്ന് ഒടുവിലൊരു രക്ഷപ്പെടല്‍ !

Latest Videos
Follow Us:
Download App:
  • android
  • ios