പെണ്‍കുട്ടി നേരത്തെ നല്‍കിയ ബലാല്‍സംഗ പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍, ആ വീഡിയോ വൈറലാക്കും. ഈ ഭീഷണി മുഴക്കിയ ശേഷം അവര്‍ തിരിച്ചുപോയി.
പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ ബലാല്‍സംഗം ചെയ്ത ക്രൂരനായ ക്രിമിനല്‍ ജയിലിലാണെന്ന ആശ്വാസത്തില്‍ കഴിയുകയായിരുന്നു മധ്യപ്രദേശിലെ ആ പെണ്‍കുട്ടി. മാസങ്ങള്‍ക്കു മുമ്പ് അയാള്‍ ജയിലില്‍നിന്നും പരോളില്‍ ഇറങ്ങിയെന്ന വിവരം അവളറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. ക്രൂരമായ ബലാല്‍സംഗത്തിന്റെ ആഘാതത്തില്‍നിന്നും മോചിതയാവാത്ത പെണ്‍കുട്ടി സാധാരണ ജീവിതം നയിക്കാന്‍ കഷ്ടപ്പെടുകയായിരുന്നു.
അതിനിടെയാണ്, കഴിഞ്ഞ മാസം ആ സംഭവം നടന്നത്. ജയിലില്‍ കഴിയുകയാണെന്ന് അവള്‍ കരുതിയ ക്രിമിനല്‍ മറ്റൊരാള്‍ക്കൊപ്പം അവളുടെ വീട്ടിലേക്ക് അതിക്രമിച്ചെത്തി. വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ അയാള്‍ അവളെ കത്തിമുനയില്‍ നിര്‍ത്തി വീണ്ടും ക്രൂരമായി ബലാല്‍സംഗം ചെയ്തു. കൂടെ ഉണ്ടായിരുന്ന ആളും ക്രൂരത ഒട്ടും കുറവായിരുന്നില്ല. അയാളും അവളെ ആക്രമിച്ചു. ക്രൂരമായി ബലാല്‍സംഗം ചെയ്തു. ബലാല്‍സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ അവര്‍ അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്നും ഭീഷണി മുഴക്കി. ഒരൊറ്റ ആവശ്യമാണ് അവര്‍ മുന്നോട്ടുവെച്ചത്. പെണ്‍കുട്ടി നേരത്തെ നല്‍കിയ ബലാല്‍സംഗ പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍, ആ വീഡിയോ വൈറലാക്കും. ഈ ഭീഷണി മുഴക്കിയ ശേഷം അവര്‍ തിരിച്ചുപോയി.
മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ജയിലില്‍നിന്നും പരോളിലിറങ്ങിയ യുവാവ് കൂട്ടാളിയുമൊത്ത് വീണ്ടും ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടി ഇതോടെ ആകെ തകര്‍ന്ന നിലയിലാണ്. ഒരു മാസത്തോളം പൊലീസിനോട് പരാതിപ്പെടാന്‍ ഭയന്നുനിന്ന അവളിപ്പോള്‍ പൊലീസിനെ വീണ്ടും സമീപിച്ചിരിക്കുകയാണ്. യുവാവിനു വേണ്ടി തെരച്ചില്‍ നടത്തുന്നതായാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്.
2020-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയിലിലായ വിവേക് പട്ടേല്‍ എന്ന ക്രിമിനലാണ് കഴിഞ്ഞ വര്‍ഷം പരോളിലിറങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് 17 കാരിയെ ബലാല്‍സംഗം ചെയ്ത കേസിലാണ് അയാള്‍ അകത്തുപോയത്. ആ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ്സുണ്ട്. ബലാല്‍സംഗത്തിന്റെ ആഘാതത്തില്‍നിന്നും മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അയാള്‍ കൂട്ടാളിയുമൊത്ത് വീണ്ടും അവളെ ബലാല്‍സംഗം ചെയ്തത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ അവളുടെ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയാണ് അയാള്‍ മടങ്ങിപ്പോയത്.
വിവിധ ക്രിമനല്‍ കേസുകളില്‍ പ്രതിയായ വിവേക് പട്ടേല്‍ പരോളിലിറങ്ങിയ ശേഷം പെണ്‍കുട്ടി ഒറ്റയ്ക്കാവുന്ന സന്ദര്‍ഭം കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അയാളും കൂട്ടാളിയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കൊടുംക്രൂരത ആവര്‍ത്തിക്കുകയായിരുന്നു. സംഭവത്തില്‍ കൂട്ടബലാല്‍സംഗത്തിന് കേസ് എടുത്ത പൊലീസ് ഇയാള്‍ക്കും കൂട്ടാളിക്കും വേണ്ടി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
