Asianet News MalayalamAsianet News Malayalam

മരണം പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം 'എലിസബത്ത് രാജ്ഞിയുടെ രൂപസാദൃശ്യമുള്ള മേഘം' കണ്ടെന്ന് അമ്മയും മകളും

ഷ്രോപ്‌ഷെയറിലെ ടെൽഫോർഡിലെ A4169 -ന് മുകളിലുള്ള ആകാശത്താണ് തങ്ങൾ രാജ്ഞിയുടെ രൂപമുള്ള മേഘം കണ്ടതെന്നാണ്  ലീൻ ബെഥേലും മകൾ ലേസിയും പറയുന്നത്. അവർ ഉടൻതന്നെ ആ മേഘരൂപത്തിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

mum and daughter says they saw queen shaped cloud
Author
First Published Sep 12, 2022, 1:52 PM IST

ലോകം മുഴുവൻ ഏറെ ദുഖത്തോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാർത്ത സ്വീകരിച്ചത്. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയുടെ മരണം പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം രാജ്ഞിയുടെ രൂപ സാദൃശ്യമുള്ള ഒരു മേഘം തങ്ങൾ ആകാശത്ത് കണ്ടു എന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു അമ്മയും മകളും.

ഷ്രോപ്‌ഷെയറിലെ ടെൽഫോർഡിലെ A4169 -ന് മുകളിലുള്ള ആകാശത്താണ് തങ്ങൾ രാജ്ഞിയുടെ രൂപമുള്ള മേഘം കണ്ടതെന്നാണ്  ലീൻ ബെഥേലും മകൾ ലേസിയും പറയുന്നത്. അവർ ഉടൻതന്നെ ആ മേഘരൂപത്തിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

രാജ്ഞിയുടെ  മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞപ്പോൾ ലീനും പതിനൊന്നു വയസ്സുകാരിയായ മകളും കാറിൽ വീട്ടിലേക്ക് വരികയായിരുന്നത്രേ. അപ്പോഴാണ് പെട്ടെന്ന് മകൾ ലേസി ആകാശത്തേക്ക് ചൂണ്ടി രാജ്ഞി, രാജ്ഞി എന്ന് അലറി വിളിച്ചതെന്നാണ് ലീൻ പറയുന്നത്. ആകാശത്തേക്ക് നോക്കിയ താനും ഞെട്ടിപ്പോയന്ന് അവർ പറയുന്നു. ആകാശത്ത് ഒരു മേഘരൂപം. അതിന് എലിസബത്ത് രാജ്ഞിയുടെ ആകാരപ്രകൃതി ആയിരുന്നു. ഒരു നിമിഷം താനും ഞെട്ടി ഉറക്കെ കരഞ്ഞെന്നും ഇവർ പറയുന്നു. ഉടൻ തന്നെ ലീൻ വണ്ടി നിർത്തി മേഘരൂപത്തിന്റെ ചിത്രങ്ങൾ പകർത്തി.

രാജ്ഞിയുടെ മരണവാർത്തയെ തുടർന്ന് യുകെയിലുടനീളം നിരവധി പേരാണ് ഇത്തരത്തിൽ ആകാശത്ത് ദൃശ്യങ്ങൾ കണ്ടു എന്ന് അവകാശപ്പെടുന്നത്. ബെക്കി ലൂച്ച്‌ഫോർഡ് എന്ന ആൾ പകർത്തിയ ചിത്രത്തിൽ തിളങ്ങുന്ന മേഘങ്ങളിൽ രാജ്ഞിയുടെ രൂപം കാണപ്പെട്ടു. കൂടാതെ രാജ്ഞിയുടെ മരണ വാർത്ത പുറത്തുവന്ന് ഒരു മണിക്കൂറിന് ശേഷം ഗ്രേറ്റ് വൈർലിയിൽ രാജ്ഞിയോട് സാമ്യമുള്ള ഒരു മേഘ രൂപീകരണത്തിന്റെ അതിശയകരമായ ഒരു ചിത്രം 10 വയസ്സുള്ള പെൺകുട്ടിയും പകർത്തി എന്ന് പറയുന്നു.

Follow Us:
Download App:
  • android
  • ios