ആംബ്‌സൈഡിലെ കാലാവസ്ഥാ വ്യതിയാന ഫോട്ടോഗ്രാഫറായ ആഷ്ലി പറയുന്നത്, വടക്ക് കാട്ടിൽ നടക്കുകയായിരുന്നു താൻ അതിനിടയിലാണ് ഇത് കണ്ടത് എന്നാണ്. 

അതിമനോഹരമായൊരു സ്ഥലം. അവിടെ, മരക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു മേശപ്പുറത്ത് രണ്ട് പേര്‍ക്ക് കുടിക്കാനായി ഒരുക്കി വച്ചിരിക്കുന്ന വൈകുന്നേരത്തെ ഡ്രിങ്ക്സ്, രണ്ട് കസേരകള്‍. കണ്ടാല്‍, ആരോ ചായ കുടിക്കാന്‍ വന്നിരിക്കാന്‍ പോവുകയാണ് എന്ന് തോന്നും. പക്ഷേ, ഈ രീതിയില്‍ ഡ്രിങ്ക്സും മേശയും കസേരയുമെല്ലാം അവിടെ ഉപേക്ഷിച്ചിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കുംബ്രിയയിലെ ദേശീയോദ്യാനമായ ലേക്ക് ഡിസ്ട്രിക്ടിലാണ്(Lake District woodland) ഇങ്ങനെ നിഗൂഢമായ രീതിയില്‍ ഉപേക്ഷിക്കപ്പെട്ട ചായപ്പാത്രങ്ങളും മേശയും കസേരയും കണ്ടത്. 

ഫോട്ടോഗ്രാഫറായ ആഷ്‍ലി കൂപ്പര്‍( Ashley Cooper) പറയുന്നത് ആദ്യം മേശയും കസേരകളും കണ്ടപ്പോള്‍ താന്‍ കരുതിയിരുന്നത് അത് ഏതോ ആര്‍ട്ട് ഇന്‍സ്റ്റലേഷനാണ് എന്നാണെന്നാണ്. വഴിയില്‍ നിന്നും ഏകദേശം 300 അടി മാറിയാണ് മേശയും കസേരകളും കണ്ടെത്തിയത്. എന്നാല്‍, സൂക്ഷ്മപരിശോധനയില്‍ അത് ഏതോ ഒരു സ്ത്രീയും പുരുഷനും ഭക്ഷണം കഴിച്ച് ഉപേക്ഷിച്ചതാണ് എന്ന് തിരിച്ചറിയുകയായിരുന്നു. ആഷ്ലി പറയുന്നത് ഇന്‍സ്റ്റഗ്രാം തലമുറയിലെ ആരെങ്കിലും ആവാം അത് ഉപേക്ഷിച്ചത് എന്നാണ്. 

ഗ്രേറ്റ് ലാംഗ്‌ഡേലിനും ലിറ്റിൽ ലാംഗ്‌ഡേലിനുമിടയിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ചായ കണ്ടെത്തിയ പ്രദേശം നിരവധി ലേക്ക്‌ലാൻഡ് ടാറനുകളിൽ ഏറ്റവും ആകർഷണീയമായ ഒന്നായി കണക്കാക്കപ്പെടുന്നു. ആംബ്‌സൈഡിലെ കാലാവസ്ഥാ വ്യതിയാന ഫോട്ടോഗ്രാഫറായ ആഷ്ലി പറയുന്നത്, വടക്ക് കാട്ടിൽ നടക്കുകയായിരുന്നു താൻ അതിനിടയിലാണ് ഇത് കണ്ടത് എന്നാണ്. അദ്ദേഹം പറഞ്ഞു: 'ഇത് കാട്ടിൽ ആരോ റൊമാന്റിക് ആയി ഭക്ഷണം കഴിച്ചതു പോലെ കാണപ്പെടുന്നു, പക്ഷേ പിന്നീട് അവർ അത് വൃത്തിയാക്കാതെയാണ് പോയത്.'

കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഈ പ്രദേശത്ത് നിന്നും നിരവധി സ്ലീപ്പിംഗ് ബാഗുകളും ഭക്ഷണം പാകം ചെയ്യാനുള്ള ഉപകരണങ്ങളും അടക്കം കണ്ടെത്തി എന്നും ആളുകള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട് എന്നാല്‍ മാലിന്യങ്ങളുപേക്ഷിച്ചാണ് പോകുന്നത് എന്നും ആഷ്‍ലി ചൂണ്ടിക്കാണിക്കുന്നു. പ്രദേശത്തോടും പ്രകൃതിയോടും ഒരു ബഹുമാനവുമില്ലാതെയാണ് സന്ദര്‍ശകര്‍ പെരുമാറുന്നത് എന്നും ആഷ്‍ലി പറയുന്നു. ഈ ഭക്ഷണം കഴിച്ച വ്യക്തികള്‍ക്ക് പണമില്ലാത്തതിന്‍റെയല്ല മറിച്ച് ബോധമില്ലാത്തതിന്‍റെയാണ് ഇങ്ങനെ ഒരു പ്രവൃത്തി എന്നും കാട്ടില്‍ അവ ഉപേക്ഷിച്ച് പോയതിനെ ആഷ്‍ലി കുറ്റപ്പെടുത്തി.