1.6 കോടി രൂപയുടെ സോമാറ്റോ ഓഫര്‍ എന്ന് കേട്ടതോടെ, കമ്പനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രത്തെ കുറിച്ച് പലരും വാചാലരായി. ചിലര്‍ ഇത്രയും വലിയ തുക വാഗ്ദാനം ചെയ്യുന്നതിന്‍റെ ആധികാരികതയെ ചോദ്യം ചെയ്തു.  

മാര്‍ക്ക്റ്റിംഗ് തന്ത്രത്തിന് പേരുകേട്ട ഓണ്‍ലൈന്‍ ഭക്ഷണ സേവന ദാതാക്കളായ സൊമാറ്റോ ഐഐടി ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വാഗ്ദാനം ചെയ്ത 1.6 കോടിയുടെ പ്ലേസ്മെന്‍റ് വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതായി കുറിപ്പ. ഈ കുറിപ്പ് വൈറലായതോടെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ നിന്ന് പരിഹാസവും വിമര്‍ശനവും നിറഞ്ഞു. Hrithik talwar എന്ന ട്വിറ്റര്‍ (X) ഉപയോക്താവാണ് വിഷയം സാമൂഹിക മാധ്യമത്തിലൂടെ പുറത്ത് വിട്ടത്. 'സോമാറ്റോ ക്യാമ്പസില്‍ വന്നു 1.6 കോടി ശമ്പളം വാഗ്ദാനം ചെയ്തു ഹൈപ്പ് നേടി, പിന്നെ പോയി' എന്ന് കുറിച്ച് കൊണ്ട് സോമാറ്റോ യുടെ അപേക്ഷാ കുറിപ്പ് ഇയാള്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചു. 

1.6 കോടി രൂപയുടെ സോമാറ്റോ ഓഫര്‍ എന്ന് കേട്ടതോടെ, കമ്പനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രത്തെ കുറിച്ച് പലരും വാചാലരായി. ചിലര്‍ ഇത്രയും വലിയ തുക വാഗ്ദാനം ചെയ്യുന്നതിന്‍റെ ആധികാരികതയെ ചോദ്യം ചെയ്തു. "1.6 കോടി പാക്കേജ് അല്ലെങ്കിൽ 1.6 കോടി ശമ്പളം. കാരണം ശമ്പളം അൽപ്പം ഭ്രാന്താണ്," എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 16 ലക്ഷം എന്നതില്‍ ലക്ഷം മാറി കോടിയായതാകാമെന്ന് മറ്റൊരാള്‍ കുറിച്ചു. "അത് 16 എൽ ആയിരിക്കണം, അത് 1.6 സിആര്‍ എന്ന് തെറ്റായി ടൈപ്പ് ചെയ്താതാകാം." എന്നെഴുതി. നോട്ടിഫിക്കേഷനുകളിൽ മാത്രം ട്രോളിംഗ് നടത്തി സൊമാറ്റോയ്ക്ക് ബോറടിക്കുമെന്ന് മറ്റൊരാള്‍ പരിഹസിച്ചു. "അതായിരുന്നു യഥാർത്ഥത്തിൽ ഗെയിംപ്ലാൻ - ഹൈപ്പ് സൃഷ്ടിക്കുന്നതിനുള്ള പ്ലാന്‍." മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

മകളുടെ വിവാഹം വിമാനത്തിൽ, 30 വ‌ർഷം മുമ്പ് അച്ഛന്‍റെ വിവാഹവും വിമാനത്തിൽ; വൈറലായി വീഡിയോ !

Scroll to load tweet…

യുവതിയുടെ ഷൂവുമായി പോകുന്ന ഡെലിവറി ബോയ്; തലസ്ഥാനത്തെ സ്ത്രീ സുരക്ഷ ചോദ്യം ചെയ്ത കുറിപ്പ് വൈറല്‍

മറ്റ് ചിലര്‍ പക്ഷേ. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷകള്‍ നല്‍കി വഞ്ചിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു. "സൊമാറ്റോ ഒരു മാർക്കറ്റിംഗ് സ്റ്റണ്ടായിട്ടാണ് ഇത് ചെയ്തതെങ്കിൽ, അവർ സ്വയം ലജ്ജിക്കണം" എന്നായിരുന്നു ഒരാള്‍ എഴുതിയത്. സോമാറ്റോയുടെ മാര്‍ക്കറ്റിംഗ് തന്ത്രത്തെ കുറിച്ചെഴുതിയ കുറിപ്പ് ഇതിനകം വൈറലായി. ഒരു ലക്ഷത്തി എണ്‍പതിനായിരത്ത് മേലെ ആളുകളാണ് ഈ കുറിപ്പ് കണ്ടത്. എന്നാല്‍, പലരും സുമോട്ടോ ഇത്തരം ഒരു ഓഫര്‍ വച്ചതിന്‍റെ യഥാര്‍ത്ഥ രേഖങ്ങള്‍ അന്വേഷിച്ചെങ്കിലും അത് പങ്കുവയ്ക്കപ്പെട്ടില്ല. അതേസമയം പോസ്റ്റ് വൈറലായിട്ടും സംഭവത്തില്‍ ഇതുവരെയായും പ്രതികരണവുമായി സോമാറ്റോയും രംഗത്തെത്തിയിട്ടില്ല. 

4,100 വർഷം പഴക്കമുള്ള ശവക്കുഴിയിൽ കണ്ടെത്തിയത് തലവെട്ടി മാറ്റിയ മനുഷ്യാസ്ഥികള്‍ !