Asianet News MalayalamAsianet News Malayalam

യുവതിയുടെ ഷൂവുമായി പോകുന്ന ഡെലിവറി ബോയ്; തലസ്ഥാനത്തെ സ്ത്രീ സുരക്ഷ ചോദ്യം ചെയ്ത കുറിപ്പ് വൈറല്‍

രാജ്യ തലസ്ഥാനത്ത് താമസിക്കുന്ന യുവതിക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്നും ഞങ്ങള്‍ക്ക് സ്വന്തം ചെലവിൽ സുരക്ഷ വർധിപ്പിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പൊഴെന്നും യുവതി എഴുതുന്നു. 
 

video of a delivery boy who steals a woman s shoes after delivering food went viral bkg
Author
First Published Nov 28, 2023, 8:41 AM IST

ഴിഞ്ഞ ദിവസം നെറ്റിസണ്‍സിനിടെയില്‍ ഏറെ ആശങ്ക രേഖപ്പെടുത്തിയ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. വീട്ടിലെത്തി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൈമാറിയ ഡെലിവറി ബോയ്, പോകുന്ന പോക്കില്‍ വീട്ടിലെ യുവതിയുടെ ഷൂ മോഷ്ടിച്ച് കടന്നു. പിന്നീട് പാതിരാത്രി വീണ്ടുമെത്തി ഷൂം ഒപ്പം ഒരു കവറും കൈമാറാനും ശ്രമിച്ചു. രാജ്യതലസ്ഥാനത്ത് തനിക്കുണ്ടായ അനുഭവം പങ്കുവച്ച യുവതിയുടെ വീഡിയോയും കുറിപ്പും നെറ്റിസണ്‍സിനിടെയില്‍ വ്യാപകമായി പ്രചരിച്ചു. യുവാവ് ഷൂ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് കൊണ്ട് flywithmonicaa എന്ന യുവതിയാണ് കുറിപ്പെഴുതിയത്. 

കഴിഞ്ഞ നവംബര്‍ 23 ന് ദില്ലിയിലായിരുന്നു സംഭവം. ബ്ലിങ്കിറ്റ് എന്ന ഓണ്‍ലൈന്‍ ഡെലിവറിയിലൂടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഫ്ലാറ്റിലെത്തിച്ച യുവാവ്, ഭക്ഷണം നല്‍കിയ ശേഷം ലിഫ്റ്റില്‍ കയറി പോകുന്നു. എന്നാല്‍, സെക്കന്‍റുകള്‍ക്ക് ശേഷം തിരിച്ചെത്തിയ ഇയാള്‍ വാതില്‍ക്കല്‍ വച്ചിരുന്ന യുവതിയുടെ ഷൂ എടുത്ത് സ്വന്തം ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുന്നു. പിന്നീട് തിരിച്ച് പോകുന്നു. മോഷണത്തെ കുറിച്ച് അറിഞ്ഞ യുവതി, ഷൂ നഷ്ടപ്പെട്ടത് സംബന്ധിച്ച് ബ്ലിങ്കിറ്റില്‍ പരാതി നല്‍കി. യുവതിയുടെ പരാതി സ്വീകരിച്ചതായും അവരുടെ അഡ്രസ് രഹസ്യമാക്കിവയ്ക്കുമെന്നും ഡെലിവറി ബോയ്ക്ക് കൈമാറില്ലെന്നും ബ്ലിക്കിറ്റ് യുവതിക്ക് ഉറപ്പ് നല്‍കി. എന്നാല്‍, രാത്രി 10 മണിയോടെ ഇയാള്‍ ഷൂ അടങ്ങിയ ഒരു കവറുമായി തിരിച്ചെത്തുകയും ക്വാളിംഗ് ബെല്ല് അമര്‍ത്തുകയും ചെയ്തു. ഭയന്ന യുവതി വാതില്‍ തുറന്നില്ലെന്നും എഴുതുന്നു.

4,100 വർഷം പഴക്കമുള്ള ശവക്കുഴിയിൽ കണ്ടെത്തിയത് തലവെട്ടി മാറ്റിയ മനുഷ്യാസ്ഥികള്‍ !

ഡിസ്നി റൈഡിൽ ഇരുന്ന് കുഞ്ഞിന് മുലയൂട്ടിയ അമ്മയ്ക്ക് വിമര്‍ശനം; ചെകിടടച്ച് മറുപടിയുമായി യുവതി

ഡെലിവറി ബോയ് ഷൂ മോഷ്ടിച്ച് പോകുന്ന സിസിടിവി ദൃശ്യം പങ്കുവച്ച് കൊണ്ടാണ് മോണിക്ക ഈ വിവരങ്ങള്‍ പങ്കുവച്ചത്. ഒപ്പം രാജ്യ തലസ്ഥാനത്ത് താമസിക്കുന്ന ഒരു യുവതിക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്ന ആശങ്കയും ഇവര്‍ പങ്കുവച്ചു.  ഞങ്ങള്‍ക്ക് സ്വന്തം ചെലവിൽ സുരക്ഷ വർധിപ്പിക്കേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്നും ഇവര്‍ എഴുതുന്നു. തന്‍റെ അഡ്രസ് അയാളുടെ കൈയിലുണ്ടെന്നും അയാള്‍ തിരിച്ച് കൊണ്ട് വച്ച ഷൂ തനിക്കിപ്പോള്‍ വെറും ഷൂവല്ലെന്നും മറിച്ച് ഭയവും അവിശ്വാസവും കൊണ്ട് അവ കളങ്കപ്പെട്ടിരിക്കുന്നുവെന്നും യുവതി കുറിച്ചു. യുവതിയുടെ വൈകാരികമായ കുറിപ്പിനൊപ്പം ദൃശ്യങ്ങളും പങ്കുവയ്ക്കപ്പെട്ടതോടെ ഡെലിവറി സേവനദാതാക്കള്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണമെന്ന് നെറ്റിസണ്‍സ് ആവശ്യമുയര്‍ത്തി. വീഡിയോ ഇതിനകം 23 ലക്ഷത്തിലേറെ പേര്‍ കണ്ടു. 

നായയെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചു; മരിച്ച യുവാവിന്‍റെ വീട്ടിലെത്തി അമ്മയെ കണ്ട് സങ്കടം ബോധിപ്പിച്ച് നായ !


 

Latest Videos
Follow Us:
Download App:
  • android
  • ios