2006 കാലഘട്ടത്തില്‍ എഴുതപ്പെട്ട പിഎച്ച്ഡി തിസീസുകളടക്കമുള്ളവയാണ് വേസ്റ്റ് ബിന്നില്‍ കണ്ടെത്തിയത്. ഇവ ഡിജിറ്റലൈസേഷന്‍ കഴിഞ്ഞ് ഉപേക്ഷിക്കുന്നവയാണെന്നും ചിലര്‍ കുറിച്ചു.


യിരത്തിതൊള്ളായിരങ്ങളില്‍ സ്ഥിരമായി മലയാള പത്രങ്ങളില്‍ വന്നിരുന്ന വാര്‍ത്തകളിലൊന്ന് 'കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ പേപ്പറുകള്‍ പശു തിന്ന നിലയില്‍', 'മാലിന്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍' എന്നിങ്ങനെയുള്ളവയായിരുന്നു. പ്രത്യേകിച്ച് ഡിഗ്രി പരീക്ഷ കഴിഞ്ഞ്, റിസള്‍ട്ട് വരുന്നതിന് മുമ്പായാണ് ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളുടെ ഒന്നാം പേജുകളില്‍ വരെ ഇടം പിടിച്ചിരുന്നത്. അടുത്തകാലത്തായി പരീക്ഷാ നടത്തിപ്പ് കുറേകൂടി കാര്യക്ഷമമായതിനാലാകാം ഇത്തരം വാര്‍ത്തകള്‍ ഇപ്പോള്‍ പഴയത് പോലെ മലയാളി കാണാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സമാനമായൊരു വാര്‍ത്ത നെറ്റിസണ്‍സിനിടെയില്‍ വ്യാപകമായി പ്രചരിച്ചു. അത് പിഎച്ച്ഡി തിസീസുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നതായിരുന്നു. 

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷനായ ചിന്താ ജെറാമിന്‍റെ പിഎച്ച്ഡി തിസീസുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണങ്ങളെ തുടര്‍ന്ന് 'പിഎച്ച്ഡി പ്രബന്ധങ്ങളെ കൊണ്ട് എന്തുണ്ട് കാര്യം' എന്ന വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാനഡയിലെ എഡ്മണ്ടനിലുള്ള ആൽബെർട്ട സർവകലാശാലയിലെ പിഎച്ച്ഡി പ്രബന്ധങ്ങള്‍ ചവറ്റുകൊട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. @Jeffs_behaviour എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നാണ് ഇത് സംബന്ധിച്ച ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് caffienated_pigeon ഇങ്ങനെ എഴുതി.' ഇന്ന് രാത്രി എന്‍റെ ലക്ചര്‍ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ, കാര്യകാരണ സഹിതം ബന്ധിപ്പിച്ച് അവതരിപ്പിച്ച, എല്ലാ ബൈന്‍റിംഗും കഴിഞ്ഞ പിഎച്ച്ഡി പ്രബന്ധങ്ങള്‍ @UAIberta വിദ്യാഭ്യാസ കേന്ദ്രത്തിന് പുറകിലെ കുപ്പത്തൊട്ടിയില്‍ കിടക്കുന്നത് കണ്ടു. ഇവ റീസൈക്കിൾ ചെയ്യപ്പെടുക പോലുമില്ല, നേരെ മാലിന്യനിക്ഷേപത്തിലേക്കാകും പോകുക. ഇത് ഒരു ആധുനിക വിദ്യാഭ്യാസത്തിന്‍റെ അവസ്ഥയെ വിചിത്രമായി സംഗ്രഹിക്കുന്നതായി തോന്നാതിരിക്കാനാവില്ല.' 

ഭര്‍ത്താവിനോടുള്ള പ്രണയം, നെറ്റിയില്‍ പേര് ടാറ്റൂ ചെയ്ത് പ്രകടിപ്പിക്കുന്ന ഭാര്യ; വൈറല്‍ വീഡിയോ !

ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും മൂല്യനിര്‍ണ്ണയത്തെയും സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് എഴുതി. ചിത്രങ്ങളും കുറിപ്പും ഇതിനകം നാല്‍പ്പത്തെട്ട് ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു. "വേദനാജനകം! അവ അച്ചടിക്കുന്നതിന് എത്ര ചെലവേറിയതാണെന്ന് ഓർക്കുന്നു. എന്‍റെ സൂപ്പർവൈസർ ആഴ്ചകൾക്ക് മുമ്പ് ബന്ധപ്പെട്ടു, അദ്ദേഹത്തിന് എന്‍റെ തീസിസ് കണ്ടെത്താൻ കഴിഞ്ഞില്ല. സാഹിത്യം കണ്ടെത്തുന്നതിന് അനുബന്ധം ആവശ്യമായിരുന്നു. 2016 മുതൽ എന്‍റെ പഴയ ലിനക്സ് ലാപ്‌ടോപ്പിൽ ഞാൻ ഒരു PDF ഉം odt ഉം സൂക്ഷിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിക്ക് അത് നഷ്‌ടപ്പെട്ടതായി തോന്നുന്നു," ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. ചിലര്‍, പേടിക്കേണ്ടതില്ല. തിസീസുകള്‍ ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആശ്വസിപ്പിച്ചു. ചിലര്‍ ഇപ്പോഴും അതവിടെ ഉണ്ടെങ്കില്‍ എടുത്ത് സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി. ഇനിയും ചിലര്‍ പിഎച്ച്ഡി പ്രബന്ധങ്ങള്‍ക്ക് പുറകിലുള്ള അധ്വാനത്തെ കുറിച്ച് വേവലാതിപ്പെട്ടു. 

ആദ്യത്തെ ചുംബനം; 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസോപ്പൊട്ടോനിയന്‍ കാലത്ത്, ഒപ്പം രോഗവ്യാപനവും ?