Asianet News MalayalamAsianet News Malayalam

സഹിക്കാനാവില്ല, വിമാനയാത്രയിൽ ഏറ്റവും ശല്ല്യക്കാർ ഇവർ, മുൻ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ വെളിപ്പെടുത്തൽ

പല നവദമ്പതികളും നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിൽ അടുത്തടുത്തുള്ള സീറ്റ് കിട്ടിയില്ലെങ്കിൽ മറ്റ് യാത്രക്കാരോട് അവിടെ നിന്നും മാറിയിരിക്കാമോ എന്ന് ചോദിക്കാറുണ്ട്.

newlyweds are most annoying passengers says former flight attendant
Author
First Published Aug 17, 2024, 9:41 PM IST | Last Updated Aug 17, 2024, 9:41 PM IST

നാം യാത്ര ചെയ്യുമ്പോൾ പലപ്പോഴും പല ശല്ല്യക്കാരായ സഹയാത്രികരെയും സഹിക്കേണ്ടി വന്നിട്ടുണ്ടാവാം. പരിസരബോധമില്ലാതെ സംസാരിക്കുന്നവർ, വലിയ ശബ്ദത്തിൽ ഫോണിൽ വീഡിയോ കാണുന്നവർ തുടങ്ങി പലരും അതിൽ പെടും. എന്നാൽ, വിമാനയാത്രക്കാരിൽ ഏറ്റവും ശല്ല്യക്കാരായ യാത്രക്കാർ ഇവരാണ് എന്നാണ് ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് പറയുന്നത്. 

സൂസൻ ബെകം എന്ന ഫ്ലൈറ്റ് അറ്റൻഡന്റാണ് അടുത്തിടെ ഒരു മാധ്യമത്തോട് ഈ വെളിപ്പെടുത്തൽ നടത്തിയത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഹണിമൂണിന് പോകുന്ന ദമ്പതികളെയാണ് ഫ്ലൈറ്റിലെ ജീവനക്കാർ ഏറ്റവും ഭയപ്പെടുന്നത് എന്നായിരുന്നു സൂസൻ പറഞ്ഞത്. തങ്ങൾ എല്ലാത്തിനും അർഹതയുള്ളവരാണെന്നാണ് അവർ കരുതുന്നത്. അവർ ആഘോഷത്തിലായിരിക്കും. എന്നാൽ, മറ്റുള്ളവരും ആഘോഷത്തിലായിരിക്കണമെന്നോ അവരുടെ ആഘോഷത്തിൽ പങ്കുകൊള്ളണമെന്നോ ഇല്ലല്ലോ എന്നാണ് സൂസൻ പറയുന്നത്.  

അതുപോലെ ഫ്രീ അപ്​ഗ്രേഡോ, ഡ്രിങ്ക്സോ ഒക്കെ കിട്ടുന്നത് നല്ലതാണ്. എന്നാൽ, ഒരു ഫ്ലൈറ്റ് ജീവനക്കാരിയോട് അത് ലഭിക്കുമോ എന്ന് നിരന്തരം ചോദിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നവരുണ്ട്. 

കൂടാതെ, പല നവദമ്പതികളും നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിൽ അടുത്തടുത്തുള്ള സീറ്റ് കിട്ടിയില്ലെങ്കിൽ മറ്റ് യാത്രക്കാരോട് അവിടെ നിന്നും മാറിയിരിക്കാമോ എന്ന് ചോദിക്കാറുണ്ട്. എന്നാൽ, ചില യാത്രക്കാർക്ക് തങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന സീറ്റ് മാറിയിരിക്കാൻ താല്പര്യമുണ്ടാവാറില്ല. അങ്ങനെ ഒരു സംഭവത്തിൽ അടുത്തിടെ വിവാഹം ചെയ്ത ഒരാൾ തന്റെ ഭാര്യയ്ക്കൊപ്പം ഇരിക്കുന്നതിനായി മറ്റൊരു യാത്രക്കാരനോട് സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട് ബഹളം വച്ച സംഭവവും ഉണ്ടായിട്ടുണ്ട് എന്നും സൂസൻ പറയുന്നു. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios