താമസം തുടങ്ങിയ ആദ്യ രാത്രി മുതല്‍ അജ്ഞാതരായ ആളുകളാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. നിരവധി പേര്‍ വന്നുപോവുന്ന ആ ലോഡ്ജില്‍ നിരന്തര പീഡനമാണ് സഹിക്കേണ്ടിവന്നത്. ആ മുറിയില്‍നിന്നും പുറത്തുപോവാന്‍ അനുവാദമുണ്ടായിരുന്നില്ല. 

ഒരു ജോലി തേടിയാണ് ഗ്രാമത്തില്‍നിന്നും ആ സ്ത്രീ ബംഗളുരു നഗരത്തിന്റെ പ്രാന്തപ്രദേശത്ത് എത്തിയത്. ഏറെ അനേ്വഷണങ്ങള്‍ക്കു ശേഷം അവര്‍ സ്ത്രീകളുടെ ക്ഷേമത്തിനു വേണ്ടി ്രപവര്‍ത്തിക്കുന്ന നവഭാരത് എന്ന സന്നദ്ധ സംഘടനയിലേക്ക് എത്തിപ്പെട്ടു. മഞ്ജു എന്ന സ്ത്രീയായിരുന്നു ആ സംഘടനയുടെ മേധാവി. ജോലി സംഘടിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയ മഞ്ജുള, കര്‍ണാടകത്തിലെ വിദൂര്രഗാമത്തില്‍നിന്നു വന്ന സ്ത്രീയെ സമീപത്തുള്ള ഒരു ലോഡ്ജിലേക്ക് മാറ്റി. 

നരകജീവിതത്തിന്റെ തുടക്കമായിരുന്നു അതെന്നാണ് ആ യുവതി പിന്നീട് പൊലീസിനോട് പറഞ്ഞത്. ലോഡ്ജില്‍ സൗജന്യമായിരുന്നു താമസം. താമസം തുടങ്ങിയ ആദ്യ രാത്രി മുതല്‍ അജ്ഞാതരായ ആളുകളാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. നിരവധി പേര്‍ വന്നുപോവുന്ന ആ ലോഡ്ജില്‍ നിരന്തര പീഡനമാണ് സഹിക്കേണ്ടിവന്നത്. ആ മുറിയില്‍നിന്നും പുറത്തുപോവാന്‍ അനുവാദമുണ്ടായിരുന്നില്ല. മുറിയില്‍ അടച്ചുപൂട്ടിയ ശേഷം പീഡനമായിരുന്നു. അതിനുശേഷം സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ മേധാവിയായ സ്ത്രീ ലോഡ്ജില്‍ എത്തി. വേശ്യാവൃത്തി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. അതിനു ശേഷവും ലോഡ്ജില്‍വെച്ച് നിരവധി പുരുഷന്‍മാരാല്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടു. 

യാദൃശ്ചികമായി ഒരു കൂട്ടുകാരിയെ ഫോണ്‍വഴി ബന്ധപ്പെടാന്‍ അവസരം കിട്ടിയതോടെയാണ് അവളുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടായത്. ആ കൂട്ടുകാരി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ആ ലോഡ്ജ് റെയ്ഡ് ചെയ്തു. മുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്ന സ്ത്രീയെ പൊലീസ് രക്ഷപ്പെടുത്തി. തുടര്‍ന്ന്, സന്നദ്ധ സംഘടനാ മേധാവിയായ സ്ത്രീയും ലോഡ്ജ് ഉടമയും അവിടത്തെ മാനേജരും അറസ്റ്റിലായി. യുവതിയെ ബലാല്‍സംഗം ചെയ്തവര്‍ക്കു വേണ്ടി അന്വേഷണം നടത്തുകയാണെന്നും എല്ലാവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

ശേഷാദ്രിപുരത്തുള്ള ലോഡ്ജിലാണ് 25-കാരിയായ യുവതിയെ അടച്ചിട്ട് കൂട്ടബലാല്‍സംഗത്തിന് വിധേയമാക്കിയത്. ലോഡ്ജ് ഉടമ സന്തോഷ് കുമാര്‍ (45), നവ ഭാരത് എന്ന സന്നദ്ധ സംഘടനയുടെ മേധാവിയായ രാജാജി നഗര്‍ സ്വദേശി കെ ലക്ഷ്മി എന്ന മഞ്ജുള (36), കോളാര്‍ സ്വദേശി ബ്രഹ്‌മേന്ദ്ര രാവണ്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.