എയർലൈൻ ജീവനക്കാർ തിരികെ ​ഗ്ലോറിയയോട് കയർക്കുന്നതും കാണാം. നൈജീരിയയിലെ പ്രസിഡണ്ടിനെ തന്നെ വിളിച്ചോളൂ, നിങ്ങൾ ഇനി ഈ എയർലൈൻസിൽ കയറില്ല എന്നാണ് ജീവനക്കാരി പറയുന്നത്.

നെയ്‌റോബിയിലെ ജോമോ കെനിയാട്ട ഇൻ്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ ദിവസമുണ്ടായത് അതിനാടകീയമായ ചില രം​ഗങ്ങളാണ്. വിസയിലെ ചില പ്രശ്നങ്ങൾ കാരണം ഒരു നൈജീരിയൻ യാത്രക്കാരിക്ക് ബോർഡിം​ഗ് നിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അതോടെ അവർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ഉപയോ​ഗിച്ച സാനിറ്ററി പാഡുകൾ അവർക്ക് നേരെ വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. 

യാത്രക്കാരി ഫെബ്രുവരി 3 -ന് നൈജീരിയയിലെ ലാഗോസിൽ നിന്ന് കെനിയയിലെ നെയ്‌റോബിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അവിടെ നിന്നും പാരീസ് വഴി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യാനായിരുന്നു അവരുടെ ഉദ്ദേശം. എന്നാൽ, ചെക്ക് ഇൻ സമയത്ത് ഫ്രാൻസിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ വിസ അവർക്ക് ഇല്ലെന്ന് എയർലൈൻ ജീവനക്കാർ അറിയിക്കുകയായിരുന്നു. 

പകരം ലണ്ടനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കാമെന്നും എയർലൈൻ ജീവനക്കാർ അവളെ അറിയിച്ചു. എന്നാൽ, അപ്പോഴേക്കും യുവതി ദേഷ്യപ്പെടുകയും എയർലൈൻ ജീവനക്കാർക്ക് നേരെ കയർക്കുകയും ആയിരുന്നു. യാത്ര തടസപ്പെട്ടതിന് തനിക്ക് നഷ്ടപരിഹാരം തരണം എന്നായിരുന്നു അവരുടെ ആവശ്യം. മാത്രമല്ല, ആ സമയത്ത് അവർക്ക് ആർത്തവമായിരുന്നു. ഉപയോ​ഗിച്ചുകൊണ്ടിരുന്ന സാനിറ്ററി പാഡുകളെടുത്ത് അവർ എയർലൈൻ ജീവനക്കാർക്ക് നേരെ എറിയുകയായിരുന്നു. 

പിന്നാലെ, പ്രചരിച്ച വീഡിയോയിൽ ഗ്ലോറിയ ജീവനക്കാരോട് കയർക്കുന്നതും തനിക്കൊരു സാനിറ്ററി ടവൽ ആവശ്യപ്പെടുന്നതും താൻ നൈജീരിയയിലെ മാന്ത്രിയോട് സംസാരിക്കും എന്ന് പറയുന്നതും കാണാം.

എയർലൈൻ ജീവനക്കാർ തിരികെ ​ഗ്ലോറിയയോട് കയർക്കുന്നതും കാണാം. നൈജീരിയയിലെ പ്രസിഡണ്ടിനെ തന്നെ വിളിച്ചോളൂ, നിങ്ങൾ ഇനി ഈ എയർലൈൻസിൽ കയറില്ല എന്നാണ് ജീവനക്കാരി പറയുന്നത്. കെനിയ എയർവേയ്‌സ് പിന്നീട് സംഭവത്തിൽ വിശദീകരണവുമായി വന്നു. വിസ പ്രശ്‌നങ്ങൾ കാരണം ബോർഡിംഗ് സാധ്യമാവാത്ത യാത്രക്കാരുടെ താമസ ചെലവുകൾ എയർലൈൻ വഹിക്കുന്നതല്ല എന്നും അവർ വ്യക്തമാക്കി. 

എന്നാൽ, പിന്നീട് എയർലൈൻസിനെതിരെ വലിയ വിമർശനം ഉയർന്നുവന്നു. യാത്രക്കാരോട് നേരത്തെ കാര്യങ്ങൾ അറിയിക്കാനുള്ള ഉത്തരവാദിത്തം എയർലൈൻസിനുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. പിന്നാലെ, ഖേദം പ്രകടിപ്പിച്ചു കൊണ്ട് എയർലൈൻ മുന്നോട്ട് വരികയായിരുന്നു. നൈജീരിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരിയെ കുറിച്ച് മോശമായ പ്രസ്താവനയിറക്കിയതിലും അവർ ഖേദം പ്രകടിപ്പിച്ചു. 

'വലത്തോട്ട് തിരിയാനല്ലേ പറഞ്ഞതെ'ന്ന് യാത്രക്കാരി, 'പറ്റാത്തതുകൊണ്ടാണെ'ന്ന് ഡ്രൈവർ, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം