സംഭവം വിവാദമായതോടെ നിരവധി ആളുകളാണ് സതേൺ എയർലൈനിനെതിരെ വിമർശനമുയർത്തിയത്. ഇതാദ്യമല്ല, മുമ്പും നിരവധി തവണ വീൽചെയറിനെ ആശ്രയിക്കുന്ന യാത്രക്കാരോട് എയർലൈൻ ജീവനക്കാർ സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് നിരവധി പേർ ചൂണ്ടികാട്ടി.
ഒപ്പമാരുമില്ലാത്തതിന്റെ പേരിൽ കാലുകളില്ലാത്ത സ്ത്രീക്ക് ചൈനയിലെ ഒരു വിമാനക്കമ്പനി യാത്ര നിഷേധിച്ചു. മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള ഷാങ് എന്ന സ്ത്രീക്കാണ് ഈ ദുരനുഭവം ഉണ്ടായത്. യാത്ര ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തന്നെ വീൽചെയർ വേണമെന്ന് അറിയിച്ചിട്ടും ചൈന സതേൺ എയർലൈൻസിലെ ഗ്രൗണ്ട് സ്റ്റാഫ് ബോർഡിംഗിൽ യുവതിയെ തടയുകയായിരുന്നു.
എയർലൈൻ ജീവനക്കാർ വീൽചെയർ സേവനം അനുവദിക്കാതിരിക്കുകയും യാത്ര ചെയ്യണമെങ്കിൽ കൂട്ടിനാരെങ്കിലും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. എന്നാൽ, തനിക്ക് വീൽചെയർ സേവനം മാത്രമാണ് ആവശ്യമെന്നും നിരവധി തവണ താൻ തനിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും ജീവനക്കാരോട് യുവതി പറയുകയും ചെയ്തു. ഇത് തെളിയിക്കുന്ന രേഖകളും യുവതി കാണിച്ചെങ്കിലും ജീവനക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഒപ്പമാരുമില്ലാതെ വിമാനത്തിൽ കയറ്റില്ല എന്നായിരുന്നു ജീവനക്കാരുടെ നിലപാട്.
സംഭവം വിവാദമായതോടെ നിരവധി ആളുകളാണ് സതേൺ എയർലൈനിനെതിരെ വിമർശനമുയർത്തിയത്. ഇതാദ്യമല്ല, മുമ്പും നിരവധി തവണ വീൽചെയറിനെ ആശ്രയിക്കുന്ന യാത്രക്കാരോട് എയർലൈൻ ജീവനക്കാർ സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് നിരവധി പേർ ചൂണ്ടികാട്ടി. വീൽചെയറിനെ ആശ്രയിക്കുന്നവരുടെ യാത്ര ഇത്തരത്തിൽ നിഷേധിക്കുന്നത് നീതികേടാണെന്നും പലരും അഭിപ്രായപ്പെട്ടു. വികാലംഗരായ ആളുകളോട് എയർലൈൻ വിവേചനം കാണിക്കുകയാണെന്നും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.
2023 മാർച്ചിൽ ബെയ്ജിംഗിൽ ഒരു അന്ധയായ സ്ത്രീക്കും അവളുടെ വഴികാട്ടിയായ നായയ്ക്കും അംഗവൈകല്യമുള്ളവളായി നടിച്ചുവെന്ന് ആരോപിച്ച് ഒരു സെക്യൂരിറ്റി ഗാർഡ് പാർക്കിൽ പ്രവേശനം നിഷേധിച്ച സംഭവത്തിന് സാമാനമാണ് ഇതെന്നും നെറ്റിസൺസ് ഓർമ്മിപ്പിച്ചു. എന്നാൽ, ഈ കാര്യത്തിൽ ഇതുവരെയും എയർലൈൻ അധികൃതരുടെ ഭാഗത്തുനിന്നും വിശദീകരണം ഉണ്ടായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
