ആരും കുട്ടിയുടെ വീഡിയോയോ ചിത്രങ്ങളോ ഒന്നും തന്നെ പകർത്തരുത്. അതും  മാതാപിതാക്കൾക്ക് ഇഷ്ടമല്ല. മറ്റൊരു നിയമം രണ്ടാഴ്ച വരെയെങ്കിലും ആരും കുഞ്ഞിനെ തൊടാനോ ചുംബിക്കാനോ ഒന്നും പാടില്ല. ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിക്കാനും പാടില്ല. 

കാലം അതിവേ​ഗം മാറിക്കൊണ്ടിരിക്കുകയാണ്. ജെൻ സീ യുവാക്കൾ അമ്മമാരും അച്ഛന്മാരും ഒക്കെയായി മാറുന്ന കാലമെത്തി കഴിഞ്ഞു. ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകളും ജീവിതരീതിയും എല്ലാം അടിമുടി മാറുകയാണ്. എല്ലാ മേഖലകളിലും ഈ മാറ്റം കാണാം. ഇപ്പോൾ, അമ്മമാരും അച്ഛന്മാരുമായി മാറുന്ന യുവാക്കൾ നമ്മെ നമ്മുടെ മാതാപിതാക്കൾ നോക്കിയതുപോലെയോ, നാം നമ്മുടെ കുട്ടികളെ നോക്കിയതുപോലെയോ ആവണമെന്നില്ല അവരുടെ കുഞ്ഞുങ്ങളെ നോക്കുന്നത്. 

അങ്ങനെ, അമ്മയാവാൻ പോകുന്ന ഒരു യുവതി തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന നിയമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. 

'കൈൽ ആൻഡ് ജാക്കി ഒ റേഡിയോ ഷോ'യിലാണ് യുവതി തയ്യാറാക്കിയ ഈ നിയമങ്ങൾ വായിച്ചിരിക്കുന്നത്. കുഞ്ഞിന് ജന്മം നൽകാൻ പോവുകയാണ് എന്നും അതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയിക്കണം എന്ന് തോന്നിയതിനാലാണ് അത് ചെയ്യുന്നത് എന്നുമാണ് യുവതി പറയുന്നത്. 

കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് യുവതി തയ്യാറാക്കിയ നിയമങ്ങളിൽ ഒന്ന് ഇതാണ്, കുട്ടികളായാൽ അവരെ വിളിക്കാനോ മെസ്സേജ് അയക്കാനോ ഒന്നുംതന്നെ പാടില്ല. മറ്റൊന്ന്, അവരുടെ കുട്ടിയുടെ ജനനത്തെ കുറിച്ച് അവർ വെളിപ്പെടുത്തില്ല. കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ആരും വെളിപ്പെടുത്തുന്നതും അവർക്ക് ഇഷ്ടമല്ല. 

മറ്റൊന്ന്, ആരും കുട്ടിയുടെ വീഡിയോയോ ചിത്രങ്ങളോ ഒന്നും തന്നെ പകർത്തരുത്. അതും മാതാപിതാക്കൾക്ക് ഇഷ്ടമല്ല. മറ്റൊരു നിയമം രണ്ടാഴ്ച വരെയെങ്കിലും ആരും കുഞ്ഞിനെ തൊടാനോ ചുംബിക്കാനോ ഒന്നും പാടില്ല. ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിക്കാനും പാടില്ല. 

View post on Instagram

എന്തായാലും, വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഒരുപാടുപേർ ഈ ജെൻ സീ മാതാപിതാക്കളെ വിമർശിച്ചു. എന്നാൽ, അനുകൂലിച്ചവരും ഉണ്ടായിരുന്നു. 

കാലം മാറി, കുഞ്ഞുങ്ങളുടെ കാര്യത്തിൽ അവരുടെ അമ്മയ്ക്കും അച്ഛനും തീരുമാനമെടുക്കാം. കുഞ്ഞുങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനും കുറച്ചധികം പരിചരണം നൽകാനുമാണ് അവർ ആ​ഗ്രഹിക്കുന്നതെങ്കിൽ അത് അങ്ങനെ തന്നെയാണ് വേണ്ടത് അല്ലേ? 

അമ്മയ്ക്കല്ലെങ്കിൽ പിന്നാർക്ക് വേണ്ടി; മകന്‍ വാങ്ങിയ ചെരിപ്പിന്‍റെ വില കേട്ട് അന്തംവിട്ട് നെറ്റിസണ്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം