2.25 ലിറ്ററിന്റെ കൊക്ക-കോളയാണ് പിന്നെ എടുക്കുന്നത്. ഇതിന് എത്ര രൂപയാണ് എന്നും യുവാവ് നോക്കുന്നു. അതിന് 95 രൂപയാണ്. ജർമ്മനിയിൽ രണ്ട് ലിറ്ററിന് 250 രൂപ കൊടുക്കണം എന്നാണ് യുവാവ് പറയുന്നത്.
നല്ല ശമ്പളത്തിനും, ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഒക്കെയായി ആളുകൾ വിദേശ രാജ്യങ്ങളിലേക്ക് പോകാറുണ്ട്. എന്നാൽ, അതേസമയം തന്നെ ഇന്ത്യയെക്കാൾ ജീവിതച്ചെലവും അവിടങ്ങളിൽ കൂടുതലായിരിക്കും. പല സാധനങ്ങൾക്കും വലിയ വില നൽകേണ്ടി വരാറുമുണ്ട്. അതുപോലെ, ജർമ്മനിയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന എൻഐർഐ യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ ജർമ്മനിയേക്കാൾ സാധനങ്ങൾക്ക് എത്രമാത്രം വില കുറവാണ് എന്നാണ് യുവാവ് ആശ്ചര്യപ്പെടുന്നത്. സഹോദരിക്കൊപ്പം ഒരു ഗ്രോസറി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങുകയാണ് യുവാവ് അപ്പോഴാണ് സാധനങ്ങളുടെ വിലയെ ചൊല്ലി ആശ്ചര്യം പ്രകടിപ്പിക്കുന്നത്.
ആദ്യം യുവാവ് ചെല്ലുന്നത് സ്വീറ്റ്സ് വച്ചിരിക്കുന്ന റാക്കിന്റെ അടുത്തേക്കാണ്. അവിടെ നിന്നും ഒരു ടിക് ടാക് എടുക്കുന്നതും കാണാം. തുടർന്ന് തന്റെ സഹോദരിയോട് ഇതിന് എത്ര രൂപയാണ് എന്ന് ചോദിക്കുന്നു. 20 രൂപ എന്നാണ് സഹോദരിയുടെ മറുപടി. യുവാവ് ആശ്ചര്യത്തോടെ ജർമ്മനിയിൽ ഇതിന് 200 രൂപ വരും എന്നാണ് പറയുന്നത്. 2.25 ലിറ്ററിന്റെ കൊക്ക-കോളയാണ് പിന്നെ എടുക്കുന്നത്. ഇതിന് എത്ര രൂപയാണ് എന്നും യുവാവ് നോക്കുന്നു. അതിന് 95 രൂപയാണ്. ജർമ്മനിയിൽ രണ്ട് ലിറ്ററിന് 250 രൂപ കൊടുക്കണം എന്നാണ് യുവാവ് പറയുന്നത്.
പിന്നെയും യുവാവ് മാങ്കോ ഫ്രൂട്ടി, സ്നാക്സ് ഒക്കെയും പരിശോധിക്കുകയും വിലകൾ തമ്മിൽ താരതമ്യം ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതിനെല്ലാം ജർമ്മനിയിലേക്കാൾ എത്ര വില കുറവാണ് എന്നതിന്റെ ആശ്ചര്യമാണ് യുവാവ് പങ്കുവയ്ക്കുന്നത്. ഇത് സത്യമാണ് എന്ന് നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഒപ്പം ഇതിന് പിന്നിൽ മറ്റ് പല ഘടകങ്ങളും ഉണ്ട് എന്നും ആളുകൾ സൂചിപ്പിച്ചു.


