ശസ്ത്രക്രിയയ്ക്ക് ശേഷം ഡ്രിപ്പിട്ട സൂചി ഊരിയപ്പോൾ രോഗിയുടെ കൈയില്‍ നിന്നും രക്തം വന്നു. ഇത് കണ്ട് രോഗിയുടെ ബന്ധുക്കൾ നേഴ്സിനെ കുറ്റപ്പെടുത്തുന്നതിനിടെയാണ് നേഴ്സ് രോഗിക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് ക്ഷമാപണം നടത്തിയത്.  


സ്ത്രക്രിയയ്ക്ക് ശേഷം രക്തസ്രാവമുണ്ടായപ്പോൾ രോഗിയുടെ മുന്നില്‍ മുട്ടുക്കുത്തി നിന്ന് ക്ഷമ ചോദിക്കുന്ന നേഴ്സിന്‍റെ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ ഇതിനകം ഏതാണ്ട് ഒരു കോടിക്ക് മേലെ ആളുകൾ കണ്ടു കഴിഞ്ഞു. ചൈനയിലെ റെഞ്ചി ആശുപത്രിയിലെ പേര് വെളിപ്പെടുത്താത്ത ജൂനിയര്‍ നേഴ്സാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഡ്രിപ്പ് കയറ്റാനായി കുത്തിയ സൂചി ഊരിയപ്പോൾ രോഗിയുടെ ഞരമ്പിൽ നിന്നും രക്തം വന്നു. ഇത് കണ്ടതോടെയാണ് ജൂനിയർ നേഴ്സ് രോഗിയുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് ക്ഷമാപണം നടത്തിയത്.

നേഴ്സ് ക്ഷമാപണം നടത്തുന്നത് ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞു. ഈ വീഡിയോയാണ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അതേ സമയം രോഗിയുടെ വ്യക്തഗത വിവരങ്ങളോ രോഗത്തെ കുറിച്ചോ റിപ്പോർട്ടുകളില്‍ പ്രതിപാദിച്ചിട്ടില്ല. ഫെബ്രുവരി 18 -ാണ് സംഭവം നടന്നത്. ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ രോഗിയോടൊപ്പമുള്ളയാൾ നേഴ്സിനോട് തട്ടിക്കയറുന്നത് കാണാമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രക്തം വരാന്‍ കാരണം നേഴ്സിന്‍റെ തെറ്റാണെന്ന് ഇയാൾ ആരോപിച്ചു. ഇതോടയൊണ് താന്‍ ആത്മാര്‍ത്ഥമായും ക്ഷമ ചോദിക്കുന്നെന്ന് പറഞ്ഞു കൊണ്ട് നേഴ്സ് രോഗിക്ക് മുന്നില്‍ മുട്ടുകുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More:30,000 അടി ഉയരത്തില്‍ വച്ച് ഒരു പ്രണയ കുറിപ്പ്, ആരാണ് അത് വച്ചതെന്ന് ചോദിച്ച് യുവതി; കുറിപ്പ് വൈറല്‍

Scroll to load tweet…

Read More:  അന്യഗ്രഹ ജീവിയുടെ വളർത്തുമൃഗം; മത്സ്യബന്ധനത്തിടെ റഷ്യക്കാരന് ലഭിച്ച ജീവിയെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

രോഗിയുടെ ബന്ധു, നേഴ്സ് കുറ്റക്കാരിയാണെന്ന് നിരന്തരം ആരോപിച്ചതോടെയാണ് അവര്‍ ക്ഷമാപണം നടത്തിയെതന്ന് ഒരു ആശുപത്രി ജീവനക്കാരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയുടെ ബന്ധു ആരോപണം ശക്തമാക്കിയതോടെ തന്‍റെ ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന നേഴ്സ്. രോഗിയോട് ക്ഷമാപണം നടത്തുകയായിരുന്നെന്നും ആശുപത്രി ജീവനക്കാരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കൾ നേഴ്സിന്‍റെ പ്രവര്‍ത്തിയ അഭിനന്ദിച്ചു. ജോലി സ്ഥലത്ത് തെറ്റുകൾ സംഭവിക്കാമെന്നും എന്നാൽ അതിനെ പര്‍വ്വതീകരിച്ച് ഒരാളുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നത് തെറ്റാണെന്നും നിരവധി പേര്‍ എഴുതി. 

Viral Video:കുട്ടികളെ പ്രസവിക്കണം, ഇരിക്കാന്‍ പിൻസീറ്റ്, മാസം 17.5 ലക്ഷം ശമ്പളം; ഭാര്യയ്ക്കുള്ള നിയമാവലിയുമായി കോടീശ്വരന്‍