അവളുടെ അമ്മയായ നിക്കോള പറയുന്നത്, താൻ പറഞ്ഞതെല്ലാം നഴ്സ് അപ്പാടെ അവ​ഗണിച്ചു എന്നാണ്. മാത്രവുമല്ല, ആ സമയത്ത് സമീപത്തെ മേശപ്പുറത്തുണ്ടായിരുന്ന കംപ്യൂ‌ട്ടറിൽ ഫോൺ ചാരി വച്ച് നഴ്സ് ഫുട്ബോൾ മത്സരം വീക്ഷിക്കുകയായിരുന്നു എന്നും നിക്കോള പറയുന്നു.

പല തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ രൂക്ഷ വിമർശനത്തിനും വിധോയരാവാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇതും. ഇതിലുള്ള നഴ്സിന് വലിയ വിമർശനമാണ് നേരിടേണ്ടി വരുന്നത്. അസുഖവുമായി ആശുപത്രിയിലെത്തിയ യുവതിയുടെ കയ്യിൽ നിന്നും രക്തമെടുക്കുന്നതിനിടെ ഫുട്ബോൾ മത്സരം കാണുന്ന നഴ്സിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. 

രക്തമെടുക്കുന്നതിൽ ശ്രദ്ധിക്കാത്തതിനാൽ തന്നെ ഇത് യുവതിയുടെ കയ്യിൽ മുറിവുകളുണ്ടാക്കി എന്നും റിപ്പോർട്ടുകൾ പറയുന്നു. 19 വയസ്സുള്ള ലിബി ബേറ്റ്‌സ് എന്ന യുവതിയെ അപസ്മാരം പിടിപെട്ടതിനെ തുടർന്ന് അവളുടെ വീട്ടിൽ നിന്ന് വൂൾവിച്ചിലെ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലേക്ക് ആംബുലൻസിലാണ് എത്തിച്ചത്. ലിബിയുടെ കയ്യിൽ സിര കണ്ടെത്താൻ പ്രയാസമായിരിക്കാം എന്ന് നേരത്തെ തന്നെ അവളുടെ അമ്മ പറയുകയും ചെയ്തിരുന്നു. 

അവളുടെ അമ്മയായ നിക്കോള പറയുന്നത്, താൻ പറഞ്ഞതെല്ലാം നഴ്സ് അപ്പാടെ അവ​ഗണിച്ചു എന്നാണ്. മാത്രവുമല്ല, ആ സമയത്ത് സമീപത്തെ മേശപ്പുറത്തുണ്ടായിരുന്ന കംപ്യൂ‌ട്ടറിൽ ഫോൺ ചാരി വച്ച് നഴ്സ് ഫുട്ബോൾ മത്സരം വീക്ഷിക്കുകയായിരുന്നു എന്നും നിക്കോള പറയുന്നു. അധികം വൈകാതെ തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 

റിപ്പോർട്ടുകൾ പ്രകാരം നഴ്സ് കയ്യിൽ ഫോണും പിടിച്ച് ഫുട്ബോൾ കണ്ടുകൊണ്ടാണ് റൂമിൽ വന്നിരിക്കുന്നത്. അതിനിടയിൽ സൂചിയും യുവതിയുടെ കയ്യിൽ കുത്തി ​ഗോൾ പോലും നഴ്സ് പരിശോധിച്ചു എന്നും പറയുന്നു. മകളുടെ കയ്യിലേക്ക് അയാൾ ശ്രദ്ധിച്ചേയില്ല, താൻ അയാൾ ഫുട്ബോൾ കളി കാണുന്നതിന്റെ ചിത്രം പകർത്തുന്നത് പോലും അയാൾ കണ്ടില്ല. കയ്യിൽ മൊത്തം മുറിവുമായാണ് മകൾ അവിടെ നിന്നും ഇറങ്ങിയത്. നിങ്ങൾ നിങ്ങളുടെ ഫുട്ബോൾ മത്സരം ആസ്വദിക്കൂ എന്ന് പറഞ്ഞപ്പോൾ നഴ്സ് ചിരിക്കുകയായിരുന്നു എന്നും ലിബിയുടെ അമ്മയായ നിക്കോള പറഞ്ഞു. അധികം വൈകാതെ തന്നെ വലിയ വിമർശനമാണ് ഇതേച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്നത്.