പാന്റ് ധരിക്കാതെ ഇറങ്ങി നടക്കാനാവുന്ന ഈ ദിവസം അവർ ഒട്ടും മോശമാക്കിയില്ല. വിവിധ വർണത്തിലും മോഡലുകളിലുമുള്ള അടിവസ്ത്രങ്ങളാണ് അവർ തിരഞ്ഞെടുത്തത്.

പാന്റില്ലാതെ ട്രെയിനിലോ ബസിലോ ഒക്കെ യാത്ര ചെയ്യുന്നത് സങ്കല്പിക്കാൻ സാധിക്കുമോ? എന്നാൽ കഴിഞ്ഞ ദിവസം ലണ്ടനിൽ കുറേയേറെ ആളുകൾ ട്രൗസറുകൾ ധരിക്കാതെ അണ്ടർ​ഗ്രൗണ്ട് ട്രെയിനുകളിൽ ഇങ്ങനെ യാത്ര ചെയ്തു. വർഷാവർഷം ആഘോഷിച്ച് വരുന്ന 'ഒഫീഷ്യൽ നോ ട്രൗസേഴ്സ് ട്യൂബ് റൈഡി'(Official No Trousers Tube Ride) ന്റെ ഭാ​ഗമായിട്ടാണ് ഇങ്ങനെ യാത്ര ചെയ്തത്. 

മുകൾ ഭാ​ഗത്ത് നല്ല ഷർട്ടും സ്യൂട്ടും ടൈയും ഒക്കെ ധരിച്ചിരുന്നുവെങ്കിലും പാന്റിന് പകരം അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ഇതിന്റെ ഭാ​ഗമായി ആളുകൾ വാട്ടർലൂ സ്റ്റേഷനിൽ തടിച്ചുകൂടി. അടിവസ്ത്രം മാത്രം ധരിച്ച് ആളുകൾ എസ്കലേറ്ററിലൂടെ നടക്കുകയും പ്ലാറ്റ്‌ഫോമിൽ വച്ച് സെൽഫി എടുക്കുകയും ട്രെയിനിനുള്ളിൽ യാത്ര ചെയ്യുകയും ചെയ്തു. 

അത് മാത്രമല്ല, പാന്റ് ധരിക്കാതെ ഇറങ്ങി നടക്കാനാവുന്ന ഈ ദിവസം അവർ ഒട്ടും മോശമാക്കിയില്ല. വിവിധ വർണത്തിലും മോഡലുകളിലുമുള്ള അടിവസ്ത്രങ്ങളാണ് അവർ തിരഞ്ഞെടുത്തത്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കുന്നതും ബഹളം വയ്ക്കുന്നതും എല്ലാം ഇവിടെ നിന്നും പുറത്ത് വന്ന ചിത്രങ്ങളിലും വീഡിയോകളിലും കാണാം.

ഈ ദിവസത്തിന് അങ്ങനെ കാര്യമായ ലക്ഷ്യങ്ങളൊന്നുമില്ല. കൂടുതൽ ​ഗൗരവക്കാരായി ഇരിക്കാതെ ചുമ്മാ ചിരിച്ചും സന്തോഷിച്ചും കൂളായി ജീവിക്ക് എന്നത് തന്നെയാണ് ഈ ദിവസം കാണിക്കുന്നത്. നിരവധിപ്പേരാണ് അന്ന് പാന്റ് ധരിക്കാതെ അടിവസ്ത്രവും ഷർട്ടും ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. 

View post on Instagram

ന്യൂയോർക്കിൽ സാധാരണയായി ആചരിച്ചുവരുന്ന 'നോ പാന്റ്സ് സബ്‍വേ റൈഡി'ന്റെ (No Pants Subway Ride) മാതൃക സ്വീകരിച്ചാണ് ലണ്ടനിലും യുവാക്കൾ ഇങ്ങനെ പാന്റുകൾ ധരിക്കാതെ യാത്ര ചെയ്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഹോ, എന്തൊരു കാഴ്ച, ഇങ്ങനെയും മനുഷ്യരുണ്ടോ?; അച്ഛനെ കാണാതെ കരയുന്ന കുട്ടി, അപരിചിതരുടെ പാട്ട്, ഒടുവില്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം