ഒമർ ക്ലാർക്കിനെ തള്ളി നിലത്തു വീഴ്ത്തുകയും പിന്നീട് ഇടിക്കുകയും ചെയ്യുകയായിരുന്നു. ശേഷം ഒമർ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. എന്നാൽ, സംഭവം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ പൊലീസ് അവനെ അറസ്റ്റ് ചെയ്തു.

ഒറ്റ ഇടിക്ക് 82 -കാരനായ മുൻ സൈനികനെ കൊന്ന കൗമാരക്കാരനെ ഒടുവിൽ ജയിലിൽ അടച്ചു. സംഭവം നടന്നത് യുകെയിലാണ്. ഒമർ മൗമെചെ എന്ന കൗമാരക്കാരനാണ് മുൻ സൈനികനായിരുന്ന ഡെന്നീസ് ക്ലാർക്കിനെ ഒറ്റ ഇടിക്ക് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ട് വർഷം ഒമറിനെ പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പാർപ്പിക്കുന്ന സ്ഥലത്ത് പാർപ്പിക്കുക​യും ചെയ്തു. 

2021 മേയ് ആറിനാണ് അന്ന് 16 -കാരനായിരുന്ന ഒമർ ഡെർബി ബസ് സ്റ്റേഷനിൽ വച്ച് വൃദ്ധനെ അക്രമിച്ചത്. ഇപ്പോൾ 18 വയസ് പൂർത്തിയായതിനാൽ തന്നെ ഒമറിനെ ജയിലിൽ അടച്ചിരിക്കയാണ്. 

എന്താണ് അന്ന് സംഭവിച്ചത്? 

ഒരു ദിവസം ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു 82 -കാരനായ ഡെന്നീസ് ക്ലാർക്ക്. ആ സമയത്ത് ഒമറും സുഹൃത്തുക്കളും എസ്കലേറ്ററിൽ വച്ച് മോശമായി പെരുമാറുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. ഇതിനെ കുറിച്ച് വൃദ്ധൻ അവരോട് സംസാരിച്ചിരുന്നു. പിന്നാലെ, അയാൾ അവിടെ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാൽ, ഒമറും സംഘവും അയാളെ ബസ് സ്റ്റേഷനിലേക്ക് പിന്തുടർന്നു. അവിടെ വച്ചാണ് ഒമർ ഇയാളെ അക്രമിക്കുന്നത്. 

YouTube video player

ഒമർ ക്ലാർക്കിനെ തള്ളി നിലത്തു വീഴ്ത്തുകയും പിന്നീട് ഇടിക്കുകയും ചെയ്യുകയായിരുന്നു. ശേഷം ഒമർ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. എന്നാൽ, സംഭവം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ പൊലീസ് അവനെ അറസ്റ്റ് ചെയ്തു. പൊലീസ് തന്നെയാണ് ഈ സംഭവങ്ങളുടെയെല്ലാം ദൃശ്യങ്ങൾ പിന്നീട് പുറത്തു വിട്ടത്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി വിവരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒമറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിചാരണവേളയിൽ അതെല്ലാം ഹാജരാക്കും എന്നും പൊലീസ് പറയുന്നു. 

വായിക്കാം: ഒരുഭാ​ഗം കിടക്ക വാടകയ്‍ക്ക്, മാസവാടക 54000 രൂപ! 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം