Asianet News MalayalamAsianet News Malayalam

കന്നിമാസത്തിലെ തിരുവോണം അഥവാ 28 -ാം ഓണനാളിലെ 'ഓച്ചിറ കാളവേല'

ഏറ്റവും ഉയരത്തില്‍ മനോഹരമായ കാളകളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാകും ഈ കാലങ്ങളില്‍ ദേശവാസികള്‍. അത് ഓരോ ദേശത്തിന്‍റെയും അഭിമാന പ്രശ്നമാണെന്ന് നിലയിലാണ് ഇപ്പോള്‍ കണക്കാക്കുന്നത്. 

Onam celebration ochira 28 onam festival bkg
Author
First Published Aug 18, 2023, 3:45 PM IST


ലയാള മാസം ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞ്, കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണമായി  മലയാളി ആഘോഷിക്കുന്നത്. പ്രധാനമായും ആലപ്പുഴയിലെ ഓച്ചിറയിലാണ് ഇരുപത്തിയെട്ടാം ഓണം ആഘോഷിക്കപ്പെടുന്നത്.  മറ്റ് ചില സ്ഥലങ്ങളില്‍ ഇരുപത്തെട്ടാം ഓണത്തിനും അത്തപ്പൂക്കളമിടാറുണ്ട്. ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കാളകെട്ട് അഥവാ കാളവേല ആഘോഷമാണ് ഏറ്റവും പ്രധാനം.  ഒരു ജോഡി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ പടനിലത്ത് നിരത്തി നിര്‍ത്തുന്നതാണ് കാളവേല. ഇത്തരത്തില്‍ കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങളെ കെട്ടുകാളകള്‍ എന്നും വിളിക്കുന്നു. 

ചൈന; ചെറുപ്പക്കാർക്കിടയിൽ 'താൽക്കാലിക പങ്കാളി'കളെ തേടുന്നവരുടെ എണ്ണം കൂടുന്നെന്ന് റിപ്പോര്‍ട്ട് !

ഓരോ കരയ്ക്കും അവരവരുടെതായ കെട്ടുകാളകള്‍ ഉണ്ടായിരിക്കും. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് ഈ കെട്ടുകാളകള്‍ ഒരുങ്ങുന്നത്. കാര്‍ഷികാഭിവൃദ്ധിക്കായുള്ള കാളവേലയ്ക്കായി ഓരോ കരക്കാരും മത്സര ബുദ്ധിയോടെയാണ് കാളകളെ അണിയിച്ചൊരുക്കുന്നത്. ഇങ്ങനെ ഒരുക്കുന്ന കാളകളെ വലിയ ചക്രത്തേരില്‍ വടം കെട്ടി പടനിലത്തിലൂടെ ആനയിച്ചാണ് എത്തിക്കുന്നത്. കെട്ടുകാള കന്നി മാസത്തിലാണെങ്കിലും അതിനുള്ള ഒരുക്കങ്ങള്‍ കര്‍ക്കിടക മാസത്തില്‍ ആരംഭിച്ചിരിക്കും. കാളകളുടെ തലമാത്രമാണ് സ്ഥിരമായി ഉണ്ടാകുക. മറ്റ് ഭാഗങ്ങള്‍ അതായത് ഓരോ തലയ്ക്കും വേണ്ട ഉടലുകൾ വർഷാവർഷം ഓരോ കരക്കാരുടേയും കാളകെട്ട് സമിതികളുടേയും ഇഷ്ടാനുസാരം കെട്ടിയുണ്ടാക്കുന്നു. ചട്ടത്തിൽ വൈക്കോലും മറ്റും കൊണ്ട് വെട്ടിയുണ്ടാക്കുന്ന ഉടലിന്റെ മുകളിൽ തലപിടിപ്പിച്ചാണ് കാളകളെ കെട്ടിവലിച്ചു കൊണ്ടു വരുക. ഏറ്റവും വലിയ കാളകൾക്ക് ടൺ കണക്കിന് ഭാരം ഉണ്ടാകും. എന്നാൽ കൈവെള്ളയിൽ ഒതുങ്ങുന്ന തരത്തിലുള്ളവയും നിര്‍മ്മിച്ചിട്ടുണ്ടാകും. സാധാരണയായി ഒരു കാളക്ക് വെള്ള നിറവും മറ്റേതിന് ചുവപ്പുമാണ് കൊടുക്കാറുള്ളത്. ഓരോ കരക്കാരും മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവ്വം ക്ഷേത്രത്തിലേക്ക് ആനയിച്ച് കൊണ്ടു വരുന്ന കാളകൾക്ക് മത്സര രീതിയിൽ സമ്മാനം കൊടുക്കുന്ന പതിവും അടുത്തകാലത്തായുണ്ട്. 

സൂര്യകാന്തി പാടം പൂത്തതിന് പിന്നാലെ നഗ്ന ഫോട്ടോ ഷൂട്ട്; പുലിവാല് പിടിച്ച് ഫാം ഉടമ !

സമീപത്തെ പാടശേഖരങ്ങളിലെ നെല്‍ക്കതിര്‍ മൊത്തം ഇത്തരം കെട്ടുകാളകള്‍ക്കായി ഉപയോഗിക്കും. ഏറ്റവും ഉയരത്തില്‍ മനോഹരമായ കാളകളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാകും ഈ കാലങ്ങളില്‍ ദേശവാസികള്‍. അത് ഓരോ ദേശത്തിന്‍റെയും അഭിമാന പ്രശ്നമാണെന്ന് നിലയിലാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഇരുനൂറിലേറെ വലുതും ചെറുതുമായ കെട്ടുകാളകളാണ് ഇത്തരത്തില്‍ ഒരുങ്ങുക. കെട്ടുകാളക്കഥകള്‍ ഓച്ചിറ പടനിലത്തില്‍ എത്തിച്ചേരുമ്പോഴുള്ള കാഴ്ച വര്‍ണ്ണനാതീതമാണ്. ഒരു ദേശത്തിന്‍റെ കൂട്ടായ്മയും അധ്വാനവും ആ കെട്ടുകാളകള്‍ക്ക് പിന്നിലുണ്ട്.  30 അടിക്ക് മേലെ ഉള്ള എല്ലാ കാളകൾക്കും ഒരു കോൽ (ഇരുപത്തിയൊൻപതേകാൽ ഇഞ്ച്) വ്യാസമുള്ള രണ്ട് ചക്രത്തേരിലേറിയാകും പടനിലത്തേക്ക് എത്തുക. കാളകളുടെ നിര്‍മ്മാണം ദേശത്തിന്‍റെ കുരുത്തും സൗഹാര്‍ദ്ദവും വെളിവാക്കുന്നതാണ്.  കാളയുടെ നിര്‍മ്മാണത്തില്‍ വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ പഞ്ചവർണങ്ങൾ ഉപയോഗിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios