കാമുകിയുടെ സുഹൃത്ത് മദ്യപിച്ചിരുന്നു. അവരെ അവരുടെ അപാർട്‍മെന്റിൽ കൊണ്ടുവിടാൻ സെറോള തയ്യാറായി. എന്നാൽ, അവിടെ വച്ച് ഇയാൾ അവരുടെ അപാർട്‍മെന്റിലേക്ക് അനുവാദമില്ലാതെ കയറുകയും മദ്യപിച്ച് ഉറക്കത്തിലേക്ക് വീണ സ്ത്രീയെ ഇയാൾ‌ ബലാത്സം​ഗം ചെയ്തു എന്നതുമാണ് കുറ്റം. 

പീപ്പിൾ മാസികയുടെ 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ'മാരിൽ ഒരാളായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ട മുൻ അഭിഭാഷകൻ ബലാത്സംഗത്തിന് തടവിൽ. മുൻ അഭിഭാഷകനും പ്രോസിക്യൂട്ടറുമായ ഗാരി സെറോളയെയാണ് തിങ്കളാഴ്ച ബലാത്സംഗത്തിന് 5-10 വർഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. 

2021 ജനുവരിയിൽ നടന്ന സംഭവത്തിലാണ് 52 -കാരനായ സെറോള കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്., താൻ പ്രണയിക്കുന്ന സ്ത്രീക്കും അവളുടെ 21 വയസ്സുള്ള സുഹൃത്തിനുമൊപ്പം മദ്യപിക്കാനും ഭക്ഷണം കഴിക്കാനും മറ്റുമായി സെറോള ഒരു രാത്രിയിൽ $2,000 (1,67,093.40 രൂപ) ചെലവഴിച്ചതായി പ്രോസിക്യൂട്ടർമാർ വിശദമാക്കുന്നു. കാമുകിയുടെ സുഹൃത്ത് മദ്യപിച്ചിരുന്നു. അവരെ അവരുടെ അപാർട്‍മെന്റിൽ കൊണ്ടുവിടാൻ സെറോള തയ്യാറായി. 

എന്നാൽ, അവിടെ വച്ച് ഇയാൾ അവരുടെ അപാർട്‍മെന്റിലേക്ക് അനുവാദമില്ലാതെ കയറുകയും മദ്യപിച്ച് ഉറക്കത്തിലേക്ക് വീണ സ്ത്രീയെ ഇയാൾ‌ ബലാത്സം​ഗം ചെയ്തു എന്നതുമാണ് കുറ്റം. 

ആ സംഭവം തന്റെ ജീവിതത്തെ നിയന്ത്രിക്കരുത് എന്ന് കരുതി ഒരുപാട് ശ്രമങ്ങൾ അതിനെ അതിജീവിക്കാൻ വേണ്ടി നടത്തിയെങ്കിലും ആ അനുഭവമേൽപ്പിച്ച ആഘാതം വലുതായിരുന്നു എന്നാണ് അതിക്രമം നേരിട്ട സ്ത്രീ പറയുന്നത്. അത് തനിക്ക് ദുഃസ്വപ്നങ്ങൾ നൽകി. പേടിസ്വപ്നങ്ങൾ കാരണം ഉറങ്ങാൻ കഴിയാതെയായി. ഇന്നും താനത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരോ എന്റെ അപാർട്‍മെന്റിൽ അതിക്രമിച്ച് കയറി തന്നെ അക്രമിക്കുന്നതായി ഇന്നും താൻ പേടിസ്വപ്നം കാണുന്നു എന്നും ഇവർ പറഞ്ഞു.

വിധിക്ക് ശേഷം സഫോക്ക് ജില്ലാ അറ്റോർണി കെവിൻ ഹെയ്ഡൻ പറഞ്ഞത് ഇത്തരം കേസുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങൾ വലുതാണ്. കാരണം, നടന്നത് എന്താണ് എന്ന് ഇവർക്ക് വീണ്ടും പറയേണ്ടി വരും. ഈ കേസിൽ ഇത്തരം ഒരു കാര്യം തുറന്നു പറഞ്ഞ സ്ത്രീയെ അഭിനന്ദിക്കുന്നു എന്നാണ്. 

നേരത്തെയും സെറോളയ്ക്കെതിരെ പലതവണ ലൈം​ഗികാതിക്രമ ആരോപണമുണ്ടായിട്ടുണ്ട്. എന്നാൽ ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.