Asianet News MalayalamAsianet News Malayalam

GJ 367b : ഒരുവർഷമെന്നാൽ ഇവിടെ വെറും എട്ട് മണിക്കൂർ, പുതിയ ​ഗ്രഹം കണ്ടെത്തി, കൊടും ചൂടും

GJ 367b -യുടെ 86 ശതമാനവും ഇരുമ്പ് കൊണ്ടുള്ളതാണെന്ന് ഗവേഷകർ കണക്കാക്കുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധനോട് സാമ്യമുള്ള ആന്തരിക ഘടനയാണ് ഇതിന്.

one of the smallest planets spotted
Author
Thiruvananthapuram, First Published Dec 7, 2021, 2:12 PM IST

ശാസ്ത്രജ്ഞർ ഒരു പുതിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കയാണ്. പേര് GJ 367b. ഇത് ഹ്രസ്വകാല ഗ്രഹത്തിന്റെ ഒരു ഉദാഹരണമാണ്. അതായത്, നമുക്കൊക്കെ 365 ദിവസമാണ് ഒരു വർഷമെങ്കിൽ, അവിടെ അത് വെറും എട്ട് മണിക്കൂറാണ്. എട്ട് മണിക്കൂർ കൊണ്ട് സൂര്യന്റെ പകുതി വലിപ്പമുള്ള അതിന്റെ നക്ഷത്രത്തെ അത് വലം വയ്ക്കുന്നു. ഓരോ എട്ട് മണിക്കൂറിലും ജന്മദിനം ആഘോഷിക്കേണ്ട അവസ്ഥ ഒന്ന് ഓർത്തു നോക്കൂ?  

സൗരയൂഥത്തിന് പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹങ്ങളിലൊന്നാണ് ഇത്. സൂര്യനിൽ നിന്ന് 31 പ്രകാശവർഷം അകലെയായിട്ടാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ ഗ്രഹം അതിന്റെ നക്ഷത്രമായ GJ 376 -നോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ, GJ 367b, വാസയോഗ്യമല്ലാത്ത വിധം വളരെ ചൂടാണ്. ഏകദേശം 1,500 ഡിഗ്രി സെൽഷ്യസ് വരെയാണ് ഗ്രഹത്തിന്റെ ഉപരിതല താപനില. പാറകളെയും, ലോഹങ്ങളെയും ഉരുക്കാൻ കെൽപുള്ള അത്രയും തീക്ഷ്ണമായ ചൂടാണത്. ഈ തീവ്രമായ താപനില കാരണം, ഗ്രഹത്തിന് കുറച്ച് കാലം മുമ്പ് അന്തരീക്ഷം നഷ്ടപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. അതുപോലെ, GJ 367b -യുടെ ഒരു വശം അതിന്റെ നക്ഷത്രത്തെ എപ്പോഴും അഭിമുഖീകരിക്കുന്നു. മറ്റ് അൾട്രാ ഹ്രസ്വകാല ഗ്രഹങ്ങളെ അപേക്ഷിച്ച് ഇത് ഭൂമിയോട് അടുത്താണ് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.  

GJ 367b -യുടെ 86 ശതമാനവും ഇരുമ്പ് കൊണ്ടുള്ളതാണെന്ന് ഗവേഷകർ കണക്കാക്കുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധനോട് സാമ്യമുള്ള ആന്തരിക ഘടനയാണ് ഇതിന്. GJ 367b ന് ഏകദേശം 9,000 കിലോമീറ്റർ വ്യാസവും 55 ശതമാനം പിണ്ഡവുമുണ്ട്. ജർമ്മൻ എയ്‌റോസ്‌പേസ് സെന്ററിലെ (ഡിഎൽആർ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനറ്ററി റിസർച്ചിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. സയൻസ് ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2018 -ൽ വിക്ഷേപിച്ച നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റിൽ (TESS) നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ അവർ നടത്തിയത്.  

Follow Us:
Download App:
  • android
  • ios