സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു വന്ന താരമാണ് കോര്‍ട്‌നി ക്ലെനി. ഇന്‍സ്റ്റഗ്രാമിലെ ശരീരം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളിലൂടെയാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്, ലൈംഗിക കേളികള്‍ക്ക് പേരു കേട്ട ഓണ്‍ലി ഫാന്‍സ് സോഷ്യല്‍ മീഡിയയിലേക്ക് ഇവര്‍ മാറി.
ലൈംഗിക കേളികളുടെ അതിപ്രസരത്തിന് പേരു കേട്ട ഓണ്‍ലി ഫാന്‍സ് സോഷ്യല്‍ മീഡിയാ സൈറ്റില്‍ താരമായി മാറിയ 26-കാരി കൊലക്കേസില്‍ പിടിയിലായി. അമേരിക്കയിെല മിയാമിയിലുള്ള ആഡംബര ഫ്‌ളാറ്റില്‍ കാമുകനെ കുത്തിക്കൊന്ന കേസിലാണ് ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയാ താരം അറസ്റ്റിലായത്. 26-കാരിയായ സോഷ്യല്‍ മീഡിയാ താരം കോര്‍ട്‌നി ക്ലെനിയാണ് അറസ്റ്റിലായത്്.
ഓണ്‍ലി ഫാന്‍സിലും മറ്റു സോഷ്യല്‍ മീഡിയകളിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ക്ലെനി. ഏപ്രിലില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസിന്റെ അന്വേഷണം നടക്കുകയായിരുന്നു് അതിനിടെയാണ് താരത്തെ കസ്റ്റഡിയില്‍ എടുത്തത്്.
സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു വന്ന താരമാണ് കോര്‍ട്‌നി ക്ലെനി. ഇന്‍സ്റ്റഗ്രാമിലെ ശരീരം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളിലൂടെയാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്, ലൈംഗിക കേളികള്‍ക്ക് പേരു കേട്ട ഓണ്‍ലി ഫാന്‍സ് സോഷ്യല്‍ മീഡിയയിലേക്ക് ഇവര്‍ മാറി. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് വന്നതോടെ ഇവര്‍ പ്രതിമാസം കോടികള്‍ വീഡിയോകളിലൂടെ സമ്പാദിക്കാന്‍ തുടങ്ങി. ശരീരം പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളാണ് ഈ 26-കാരിയെ പൊടുന്നനെ ലോകപ്രശസ്തയാക്കിയത്. ഓണ്‍ലി ഫാന്‍സില്‍ ഇവരുടെ വീഡിയോകള്‍ കാണുന്നതിന് ലക്ഷങ്ങളാണ് ഉണ്ടായിരുന്നത്. ക്രിപ്‌റ്റോ കറന്‍സി വഴി വന്‍തുക സമ്പാദിച്ച താരം, അക്രമാസക്തമായ പെരുമാറ്റത്തിലൂടെ മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അതിനിടെയാണ്, കാമുകനുമായുള്ള ഇവരുടെ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും വാര്‍ത്തയായി മാറിയത്. രണ്ടു വര്‍ഷമായി ഇവര്‍ കാമുകന്‍ ക്രിസ്ത്യന്‍ ടോബി ഓബുംസെലിയോടൊപ്പമാണ് താമസിച്ചിരുന്നത്്. പലയിടങ്ങളില്‍ വെച്ചും ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നതായി പറയുന്നത്് ഇവര്‍ക്കെതിരെ പല തവണ ഗാര്‍ഹിക പീഡന പരാതികള്‍ ഉയര്‍ന്നതായും വാര്‍ത്തകളുണ്ട്. നേരത്തെ താമസിച്ച ഹവായിയിലെ ഫ്‌ളാറ്റില്‍ വെച്ച് നിരന്തരം കാമുകനെ മര്‍ദ്ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസ് െക്ലനിക്കെതിെര കേസ് എടുത്തിരുന്നു. ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മറ്റുള്ളവരും ഇവരിരുവരും തമ്മില്‍ നിരന്തര വഴക്കും പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചിരുന്ന ക്ലെനി ബോധമറ്റ നിലയില്‍ പൊതുസ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായും പറയുന്നു.

മൂന്ന് മാസം മുമ്പാണ് ഇവര്‍ മിയാമി ആഡംബര ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. ഒരു മാസം കഴിഞ്ഞുപ്പോള്‍ കാമുകന്‍ ഓബുംസെലി ഇവര്‍ക്കൊപ്പം താമസിക്കാനെത്തി. ആദ്യ ദിവസങ്ങളില്‍ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും അധികം വൈകാതെ വഴക്ക് പതിവായി. അതിനിടയിലാണ്, ഏപ്രില്‍ മാസം കാമുകനെ കുത്തേറ്റ് മരിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കാണപ്പെട്ടത്.
ഓബുംസെലിയെ ഇവര്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു എന്ന് തുടക്കത്തിലേ ഇയാളുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ ക്ലെനി ഹവായിയിലെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് താമസം മാറ്റി. മയക്കു മരുന്നിന്റെ അടിമയായിരുന്ന ക്ലെനി ഇതിനു മുമ്പും ചികില്‍സയിലായിരുന്നതായി പറയുന്നു. അവിടെ വെച്ചാണ് പൊലീസ് ഇപ്പോള്‍ ക്ലെനിയെ പിടി കൂടിയത്.
