Asianet News MalayalamAsianet News Malayalam

70 അടി താഴ്ചയിലേക്ക് വീണ് ഉടമ, രക്ഷാപ്രവർത്തകരെ സ്ഥലത്തെത്തിച്ച് നായ

25 സെർച്ച് ആൻഡ് റെസ്ക്യൂ അംഗങ്ങൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു. എന്നാൽ, യഥാർത്ഥ ക്രെഡിറ്റ് നായയ്ക്കാണ്. അത് വനത്തിലൂടെ 200 യാർഡ് ഓടിയാണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ഉടമ വീണു കിടക്കുന്ന ഇടത്തേക്ക് അവരെ എത്തിക്കുകയും ചെയ്തത്.

owner fell 70 feet dog leads rescuers
Author
California, First Published Jul 25, 2022, 11:42 AM IST

നായകൾ മനുഷ്യരുടെ ഏറ്റവും അടുത്ത മിത്രമാണ് എന്ന് പറയും. അത് തെളിയിക്കുന്ന സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മല കയറ്റത്തിനിടെ 70 അടി താഴ്ചയിൽ‌ വീണ ഉടമയെ രക്ഷിക്കാൻ സഹായിച്ചത് നായയുടെ ഇടപെടൽ. ജൂലൈ 12 -ന് കാലിഫോർണിയയിലെ നെവാഡ കൗണ്ടിയിൽ ഈ ഉടമയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ നടന്നതായി നെവാഡ കൗണ്ടിയിലെ ഷെരീഫിന്റെ സെർച്ച് ആൻഡ് റെസ്ക്യൂ നോൺ പ്രോഫിറ്റ് ഓർ​ഗനൈസേഷൻ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

സൗൾ എന്ന നായയും അവന്റെ ഉടമയും താഹോ നാഷണൽ ഫോറസ്റ്റിന് സമീപമുള്ള ഒരു നടപ്പാതയിലൂടെ സഞ്ചരിക്കവേയാണ് ഏകദേശം 70 അടി താഴ്ചയിലേക്ക് ഉടമ വീഴുന്നത്. അദ്ദേഹത്തിന്റെ വാരിയെല്ലുകളും ഇടുപ്പും വീഴ്ചയിൽ ഒടിഞ്ഞു. തന്റെ ഉടമ വീണ് കിടക്കുന്ന വിവരം ആരെയെങ്കിലും അറിയിക്കാനായി നായ വനത്തിലൂടെ ഓടുകയും ആളുകളുമായി തിരികെ എത്തുകയും ചെയ്തു. അതിലൂടെ രക്ഷപ്പെട്ടത് ഉടമയുടെ ജീവൻ.

കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചതിനെ തുടർന്ന് സെർച്ച് ആൻഡ് റെസ്ക്യൂ സഹായത്തിനായി സ്ഥലത്തെത്തി. "25 സെർച്ച് ആൻഡ് റെസ്ക്യൂ അംഗങ്ങൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു. എന്നാൽ, യഥാർത്ഥ ക്രെഡിറ്റ് നായയ്ക്കാണ്. അത് വനത്തിലൂടെ 200 യാർഡ് ഓടിയാണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ഉടമ വീണു കിടക്കുന്ന ഇടത്തേക്ക് അവരെ എത്തിക്കുകയും ചെയ്തത്" എന്ന് അവർ പറയുന്നു. 

സർജന്റ് ഡെന്നിസ് ഹാക്ക് പറയുന്നത്, "ആദ്യം ഞങ്ങൾക്കത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. കാരണം, അത് ഒരു സിനിമ പോലെ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് പോയവർ തിരികെ എത്തി അത് ഞങ്ങളോട് വിവരിച്ചു. നായയെ പിന്തുടർന്ന അവർ കൃത്യം താഴ്ചയിലേക്ക് വീണ് കിടക്കുന്ന ഉടമയുടെ അടുത്ത് തന്നെ എത്തിച്ചേർന്നു" എന്നാണ്. 

അദ്ദേഹത്തെ പിന്നീട് ഹെലികോപ്ടർ ഉപയോ​ഗിച്ച് കിലോമീറ്റർ അപ്പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios