അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ അവരുടെ കിടക്കയിൽ കിടന്നുറങ്ങിയ മകന് ഗുരുതരമായ രോഗംപിടിപെട്ടു. അമ്മയുടെ മരണത്തിന് കാരണമായ അതേ ചെള്ള് പരത്തുന്ന വൈറസ് മകനെയും ബാധിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം മെച്ചപ്പെട്ടത്.
ബെംഗളൂരുവിൽ 15 വർഷം വിവാഹിതയായി കഴിഞ്ഞിരുന്ന യുവതി, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പോലീസ് കോൺസ്റ്റബിളിനൊപ്പം ഒളിച്ചോടി. 160 ഗ്രാം സ്വർണ്ണവും 1.80 ലക്ഷം രൂപയുമായാണ് യുവതി പോയതെന്ന് ഭർത്താവ് പരാതി നൽകി. പരാതിയെ തുടർന്ന് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു
അക്രമമൊരു പരിഹാരമല്ല, ഒന്നിനും. ഇതറിയാത്തവരല്ല ലോക നേതാക്കളാരും തന്നെ. പക്ഷേ. കൈയടക്കാനുള്ളത്വരയിൽ അവർ മനുഷ്യന് മേലെ ബോംബുകൾ വർഷിക്കുന്നു. അപ്പോഴും ചിലർക്ക് വേണ്ടി മാത്രമാണ് ലോകം വാദിക്കുന്നത്. അങ്ങനെയല്ലാത്തവരെ കുറിച്ച് ലോകത്തിന് ആവലാതികളുമില്ല.
ജർമ്മനിയിൽ 10 വർഷമായി ഭർത്താവിനും കുട്ടിക്കും ഒപ്പം താമസിക്കുന്ന യുവതി ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധ നേടുന്നു. മികച്ച ജീവിത സാഹചര്യങ്ങൾക്കിടയിലും അനുഭവിക്കുന്ന ഒറ്റപ്പെടലാണ് തിരികെ വരാനുള്ള തീരുമാനത്തിന് കാരണം
ഓസ്ട്രിയയിലെ ഗ്രോസ്ഗ്ലോക്നർ പർവതത്തിൽവെച്ച് കാമുകി കെർസ്റ്റിൻ ഗർട്നർ തണുത്ത് മരിച്ച സംഭവത്തിൽ പർവതാരോഹകൻ തോമസ് പ്ലാമ്പർഗർക്കെതിരെ കേസ്.കഠിനമായ കാലാവസ്ഥയിൽ കെർസ്റ്റിനെയുപേക്ഷിച്ച് സഹായം തേടിപ്പോയ പ്ലാമ്പർഗറിന്റെ അശ്രദ്ധയാണ് മരണകാരണമെന്നാണ് ആരോപണം.
മഹാരാഷ്ട്രയിൽ വർധിച്ചുവരുന്ന പുള്ളിപ്പുലി ആക്രമണം തടയാൻ വനത്തിലേക്ക് ആടുകളെ തുറന്നുവിടണമെന്ന വിചിത്ര നിർദ്ദേശവുമായി വനം മന്ത്രി ഗണേഷ് നായക്. പുലികളെ വന്ധ്യംകരിക്കാനും നരഭോജികളെ വെടിവെക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സുഡാനീസ് സായുധ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു. ഇത് ദാർഫൂറിൽ കടുത്ത ഭക്ഷ്യക്ഷാമത്തിനും ആരോഗ്യ സംവിധാനങ്ങളുടെ തകർച്ചയ്ക്കും കാരണമായി. ചില അറബ് രാജ്യങ്ങളാണ് സ്ഥിതി വഷളാക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
അന്റാർട്ടിക്കയിൽ ആറുമാസത്തെ ഗവേഷണം. ശമ്പളം 1.3 കോടി രൂപ. സാമ്പത്തികമായി ലാഭമെങ്കിലും ഈ ജോലി സ്വീകരിക്കണോ, അന്റാര്‍ട്ടിക്കയിലെ ഒറ്റപ്പെട്ട ജീവിതം പ്രശ്നമാകുമോ? സംശയം പങ്കുവച്ച് യുവാവ്.
ജപ്പാനിൽ മദ്യപിച്ച് സൈക്കിളോടിച്ചതിന് 900-ത്തോളം പേരുടെ കാർ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. അടുത്തിടെ നിലവിൽ വന്ന കർശനമായ ട്രാഫിക് നിയമങ്ങൾ പ്രകാരം, മദ്യപിച്ച് സൈക്കിൾ ചവിട്ടുന്നവർക്ക് കനത്ത പിഴയും തടവുശിക്ഷയുമാണ് രാജ്യത്ത് ലഭിക്കുക.
ജപ്പാനിൽ 10 സെക്കൻഡ് ട്രെയിൻ വൈകിയാൽ പോലും ക്ഷമാപണം നടത്തും, ഇന്ത്യയിൽ 15 മിനിറ്റ് വൈകുന്നത് സാധാരണം. ഇന്ത്യയിലെയും ജപ്പാനിലെയും ഗതാഗതവും ഗതാഗതക്കുരുക്കും താരതമ്യം ചെയ്ത് യുവതി. ഇന്ത്യയില്‍ നമ്മുടെ സമയത്തിന് വിലയില്ലെന്നും പോസ്റ്റില്‍ കാണാം.
See Web Special Magazine Features