Asianet News MalayalamAsianet News Malayalam

കാമുകിയുടെ ബന്ധുക്കൾ തല്ലി, പ്രണയ നൈരാശ്യത്തിൽ പാക് യുവാവ് ഓടിയെത്തിയത് ഇന്ത്യയിൽ; ഒടുവിൽ പിടിയിൽ

കാമുകിയുമായി ഒളിച്ചോടാനായി ആഗസ്റ്റ് 24 ന് രാത്രി യുവാവ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തി. എന്നാല്‍, കാമുകി ഒളിച്ചോടാന്‍ തയ്യാറായില്ല. ഇതോടെ പ്രതിസന്ധിയിലായ യുവാവ് പെണ്‍കുട്ടിയുടെ സ്കാർഫ് തട്ടിയെടുത്ത് തൂങ്ങി ചാകുമെന്ന് ഭീഷണി മുഴക്കി. പക്ഷേ, കമ്പൊടിഞ്ഞ് താഴെ വീണ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തി ക്രൂരമായി മര്‍ദ്ദിച്ചു.

Pakistani man runs away in love despair finally caught by BSF in India
Author
First Published Aug 28, 2024, 5:09 PM IST | Last Updated Aug 28, 2024, 5:11 PM IST


സാധാരണമായ ഒരു കഥയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പുറത്ത് വരുന്നത്. ശക്തമായ നിരീക്ഷണവും സുരക്ഷാവേലിയുമുള്ള ഇന്ത്യാ - പാക് അതിര്‍ത്തി കടന്ന് ഇരുപതുകാരനായ പാക് യുവാവ് എത്തിയത് ഇന്ത്യന്‍ ഗ്രാമത്തില്‍. ഒടുവില്‍, സംശയം തോന്നിയ നാട്ടുകാര്‍ ബിഎസ്എഫിനെ അറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാകിസ്ഥാനിലെ തർപാർക്കർ ജില്ലയിലെ അക്ലി ഖരോഡിയിൽ താമസിക്കുന്ന ജഗ്‌സി കോലി എന്ന 20 വയസുള്ള യുവാവാണ് പിടിയിലായതെന്ന് പോലീസ് സൂപ്രണ്ട് നരേന്ദ്ര സിംഗ് മീണ സ്ഥിരീകരിച്ചു. ആഗസ്റ്റ് 24 ന് അര്‍ദ്ധരാത്രിയാണ് ഇയാള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ്ത. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ബാർമർ ജില്ലയിലെ ജപ്‌ദ ഗ്രാമത്തിൽ നിന്നാണ് ജഗ്‌സിയെ പിടികൂടിയത്. അതേസമയം പിടികൂടുമ്പോള്‍ താൻ ഇന്ത്യയിലാണെന്ന് യുവാവിന് അറിയില്ലായിരുന്നെന്ന് ഉദ്യോഗസ്ഥകര്‍ മാധ്യമങ്ങളെ അറിയിച്ചു. 

ഗ്രാമത്തില്‍ കണ്ട് പരിചയമില്ലാത്ത യുവാവ് പാകിസ്ഥാനിലെ തർപാർക്കർ ഗ്രാമത്തിലേക്ക് പോകുന്ന ഒരു ബസിനെ കുറിച്ച് പ്രദേശവാസികളോട് ചോദിച്ചതാണ് സംശയത്തിന് കാരണം. ഇതിന് പിന്നാലെ ഗ്രാമവാസികള്‍ ബിഎസ്എഫിനെ വിവരം അറിയിക്കുകയും അവര്‍ എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ബിഎസ്എഫ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് ഇന്ത്യയിലേക്ക് കടന്നതെങ്ങനെയാണ് എന്നത് വ്യക്തമായത്. ഇന്ത്യാ - പാക് അതിര്‍ത്തി ഗ്രാമത്തിലാണ് ജഗ്‌സി കോലിയുടെ വീട്. 

രണ്ട് വയസുകാരിക്ക് ലിങ്ക്ഡ്ഇൻ പേജ്; നമ്മള്‍ ഏങ്ങോട്ടാണ് പോകുന്നതെന്ന് സോഷ്യല്‍ മീഡിയ

അതിര്‍ത്തിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തിലെ 17 കാരിയുമായി യുവാവ് പ്രണയത്തിലായിരുന്നു. കാമുകിയുമായി ഒളിച്ചോടാനായി ആഗസ്റ്റ് 24 ന് രാത്രി യുവാവ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തി. എന്നാല്‍, കാമുകി ഒളിച്ചോടാന്‍ തയ്യാറായില്ല. ഇതോടെ പ്രതിസന്ധിയിലായ യുവാവ് പെണ്‍കുട്ടിയുടെ സ്കാർഫ് തട്ടിയെടുത്ത് തൂങ്ങി ചാകുമെന്ന് ഭീഷണി മുഴക്കി. പക്ഷേ, കമ്പൊടിഞ്ഞ് താഴെ വീണ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തി ക്രൂരമായി മര്‍ദ്ദിച്ചു.ഇതിന് പിന്നാലെ അര്‍ദ്ധ രാത്രിയില്‍ ദിക്കറിയാതെ ഓടിയാണ് താന്‍ ഇന്ത്യന്‍ ഗ്രാമത്തിലെത്തിയതെന്ന് ജഗ്‌സി കോലി പറഞ്ഞതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പുസ്തകം വായിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല; പിന്നാലെ ട്വിസ്റ്റ്

യുവാവില്‍ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതാദ്യമായാണ് ഇയാൾ ഇന്ത്യയിൽ പ്രവേശിക്കുന്നതെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ പോലീസിന് കൈമാറും. രാജ്യത്തെ മറ്റ് അന്വേഷണ ഏജന്‍സികളും യുവാവിനെ ചോദ്യം ചെയ്യും. അതേസമയം രാത്രിയില്‍ ഒരു യുവാവ് ഇന്ത്യാ - പാക് അതിര്‍ത്തി കടന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കനത്ത സുരക്ഷയും നിരീക്ഷണവുമുള്ള ഇന്ത്യാ - പാക് അതിര്‍ത്തിയിലെ വേലി യുവാവ് മറികടന്നതെങ്ങനെ എന്ന ചോദ്യം അതിര്‍ത്തി രക്ഷാ സേനയെ കുഴയ്ക്കുന്നു. 

ഇന്ത്യയിലേക്ക് താമസം മാറ്റുന്നു, 'സുരക്ഷിത നഗരം' ഏതെന്ന് യുഎസ് യുവതി; പട്ടിക നിരത്തി ഇന്ത്യക്കാരും

Latest Videos
Follow Us:
Download App:
  • android
  • ios