ഇനി ഈ സ്പെഷ്യൽ പാൻ എവിടെ കിട്ടും എന്നല്ലേ? ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ആഷിയാന ചൗരാഹയിലെ നാഷണൽ പാൻ ദർബാറിൽ നമുക്ക് ഈ സ്പെഷ്യൽ ഗോൾഡ് പാൻ ലഭിക്കും.
'നവാബുകളുടെ നഗരം' എന്നാണ് ലഖ്‌നൗ അറിയപ്പെടുന്നത്. ഇപ്പോഴിതാ സ്വർണത്തിൽ പൊതിഞ്ഞിരിക്കുന്ന പാൻ ലഭ്യമാകുന്നതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കയാണ് ഈ നഗരം. എന്നാൽ, ഗോൾഡ് പാൻ എന്നറിയപ്പെടുന്ന ഈ പാനിന് നമ്മൾ പ്രതീക്ഷിക്കും പോലെ പൊന്നിൻവില ഒന്നുമില്ല. 999 രൂപയാണ് ഇതിന്റെ വില.
മാസ്റ്റർ സഞ്ജയ് കുമാർ ചൗരസ്യയാണ് ഈ ഗോൾഡ് പാൻ സൃഷ്ടിച്ചതിന് പിന്നിൽ. മഹാമാരി തന്റെ കാറ്ററിംഗ് ബിസിനസിനെ വല്ലാതെ ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇങ്ങനെ പുതിയൊരു പരീക്ഷണത്തിന് മുതിർന്നത്. അത് വിജയമായിത്തീരുകയും ചെയ്തു എന്നുവേണം പറയാൻ. സിൽവർ ഫില്ലിംഗും സ്വർണ്ണത്തിന്റെ പുറംപാളിയുമാണ് ഈ സ്പെഷ്യൽ പാനിന്റെ സവിശേഷതകൾ. കൂടാതെ സ്വാദ് വർധിപ്പിക്കുന്നതിന് വേണ്ടി ഇതിൽ കുങ്കുമവും പുരട്ടിയിട്ടുണ്ട്.
ഷാഹി ഗോൾഡ് പാൻ എന്ന ഈ പാൻ ഉണ്ടാക്കിയെടുക്കാൻ ഏകദേശം അര മണിക്കൂറാണ് സമയം എടുക്കുന്നത്. അതിൽ 24 കാരറ്റ് ഗോൾഡിൽ പൊതിയാനെടുക്കുന്ന സമയവും പെടുന്നു. ഈ പാൻ വായിലിട്ടാൽ സ്വർണത്തിന്റെയും വെള്ളിയുടേയും കുങ്കുമത്തിന്റെയും രുചി അറിയാൻ കഴിയും എന്നാണ് ഇത് ആസ്വദിച്ചവർ പറയുന്നത്.
കഴുത്തിൽ രണ്ട് കിലോ തൂക്കം വരുന്ന സ്വർണ ലോക്കറ്റ്, നാട്ടിലെ മിന്നുംതാരമാണ് ഈ യുവാവ്!
ഇനി ഈ സ്പെഷ്യൽ പാൻ എവിടെ കിട്ടും എന്നല്ലേ? ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ആഷിയാന ചൗരാഹയിലെ നാഷണൽ പാൻ ദർബാറിൽ നമുക്ക് ഈ സ്പെഷ്യൽ ഗോൾഡ് പാൻ ലഭിക്കും. 2022 സെപ്റ്റംബറിലാണ് സഞ്ജയ് എന്ന കടയുടമ ഈ കട തുറക്കുന്നത്. ശേഷം ഗോൾഡ് പാൻ ലഖ്നൗ നഗരത്തിൽ സംസാരവിഷയമായി മാറുകയായിരുന്നു. കുട്ടികളും മുതിർന്നവരും സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ആളുകളും പാൻ ആസ്വദിക്കാനായി ഇവിടെ എത്തിച്ചേരാറുണ്ട്.
