ചുരുണ്ട് കിടക്കുന്ന ഒരു പാമ്പ് കണക്കെ വളഞ്ഞും പുളഞ്ഞുമാണ് അവിടെ റോഡ് കിടക്കുന്നത്. ഏകദേശം 75 കിലോമീറ്റര്‍ നീളമുളള റോഡില്‍ 600-ലധികം ഹെയര്‍പിന്‍ വളവുകളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ?  

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങില്‍, സമുദ്രനിരപ്പില്‍ നിന്ന് 4,100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പര്‍വ്വതനിരയുണ്ട്. ചുരുണ്ട് കിടക്കുന്ന ഒരു പാമ്പ് കണക്കെ വളഞ്ഞും പുളഞ്ഞുമാണ് അവിടെ റോഡ് കിടക്കുന്നത്. ഏകദേശം 75 കിലോമീറ്റര്‍ നീളമുളള റോഡില്‍ 600-ലധികം ഹെയര്‍പിന്‍ വളവുകളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ?

എത്ര പ്രാവീണ്യമുള്ള ഡ്രൈവറാണെങ്കിലും, അവിടെ വാഹനമോടിക്കാന്‍ ഒന്ന് ഭയക്കും. ഡ്രൈവര്‍ മാത്രമല്ല, അതിലൂടെ പോകുന്ന ഓരോ സഞ്ചരിക്കും വെല്ലുവിളിയാണ് ആ വളഞ്ഞ പാതകള്‍. പാമിര്‍ പീഠഭൂമിയിലെ ആകാശ വഴിയെന്നും, പാന്‍ലോംഗ് പുരാതന വഴിയെന്നും ഒക്കെ അത് അറിയപ്പെടുന്നു. 

Scroll to load tweet…

സിന്‍ജിയാങ്ങിലെ കുന്‍ലുന്‍ പര്‍വതനിരകളിലൂടെയാണ് വളഞ്ഞുപുളഞ്ഞ ആ റോഡ് കടന്നുപോകുന്നത്. ഈ വളവുകള്‍ അതിനെ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ റോഡുകളില്‍ ഒന്നാക്കി മാറ്റുന്നു. പ്രദേശത്തെ കര്‍ഷകര്‍ക്ക് മല കടക്കാന്‍ വേണ്ടിയാണ് കുന്‍ലൂണ്‍ പര്‍വതനിരകളിലൂടെ ഈ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 2019 ജൂലൈയിലായിരുന്നു ഇതിന്റെ ഉത്ഘാടനം. 

എന്നാല്‍ റോഡിന്റെ ഈ കിടപ്പ് സാഹസികത ഇഷ്ടപ്പെടുന്ന ഡ്രൈവര്‍മാരെ അവിടേയ്ക്ക് ആകര്‍ഷിച്ചു. അവര്‍ തങ്ങളുടെ കഴിവുകളെ പരീക്ഷിക്കാനായി ഇവിടെ എത്തി. ഇത് ഇപ്പോള്‍ സാഹസികത തേടിയെത്തുന്നവരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്.

സമുദ്രനിരപ്പില്‍ നിന്ന് 4.269 മീറ്റര്‍ ഉയരത്തിലാണ് ആകാശ വീഥിയുള്ളത്. തുടക്കത്തില്‍ 36 കിലോമീറ്റര്‍ നീളമുണ്ടായിരുന്നത്, പിന്നീട് 75 കിലോമീറ്ററായി നീട്ടുകയായിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് വളരെയേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പലപ്പോഴും കഠിനമായ കാലാവസ്ഥയാണ് ഇവിടെയുളളത്. 

Scroll to load tweet…

നനഞ്ഞിരിക്കുമ്പോഴോ മഞ്ഞ് മൂടിയിരിക്കുമ്പോഴോ ഈ പാതയിലൂടെ വാഹനം ഓടിക്കുന്നത് തീര്‍ത്തും അപകടകരമാണ്. അതുപോലെ തന്നെയാണ് വരണ്ട കാലാവസ്ഥയിലും, അതീവ ജാഗ്രത ആവശ്യമാണ്. 600 ഓളം വളവുകളുള്ള ഈ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ മിക്കവര്‍ക്കും ശാരീരികമായ അസ്വസ്ഥകള്‍ അനുഭവപ്പെടാറുണ്ട്. 

Scroll to load tweet…

ഉയരങ്ങളില്‍ സഞ്ചരിക്കുമ്പോഴോ, അതുമല്ലെങ്കില്‍ ഹെയര്‍പിന്‍ വളവുകളിലൂടെ പോകുമ്പോഴോ, ചിലര്‍ക്ക് ഛര്‍ദിലും, തലചുറ്റല്‍ അനുഭവപ്പെടാറുണ്ട്. അത്തരക്കാര്‍ക്ക് അത്ര അനുയോജ്യമല്ല ഈ പാത. എന്നാലും, അതിമനോഹരമായ കാഴ്ചകളും സാഹസികമായ ഹെയര്‍പിന്‍ വളവുകളും ഉള്ളതിനാല്‍, ഇത് ഡ്രൈവിംഗ് പ്രേമികളുടെ സ്വപ്ന ഭൂമിയാണ്.