അപ്രതീക്ഷിതമായ ലാന്‍റിംഗിനിടെ വിമാനത്തിന്‍റെ ഇടത് ചിറക് ഒടിഞ്ഞു പോയി. വിമാനം ഇടിച്ചിറക്കിയതിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ന്യൂയോർക്കിലെ വെസ്റ്റ്‌ചെസ്റ്ററിൽ നിന്ന് മുന്തിരിത്തോട്ടത്തിലേക്കുള്ള യാത്രയുടെ അവസാനം 79 -കാരനായ പൈലറ്റ് ബോധരഹിതനായി വീണപ്പോള്‍ വിമാനത്തിലെ യാത്രക്കാരി, വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. പൈലറ്റ് ബോധരഹിതനാകുമ്പോള്‍ 2006 മോഡല്‍ പൈപ്പർ മെറിഡിയന്‍ വിമാനത്തില്‍ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജൂലൈ 15 ശനിയാഴ്ച, യുഎസിലെ മസാച്ചുസെറ്റ്‌സിലെ മാർത്താസ് വൈൻയാർഡിലാണ് സംഭവമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

യാത്രക്കാരും പൈലറ്റും കണക്റ്റിക്കട്ടിൽ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ അവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:15 ന് വിമാനം അപകടമേഖലയിൽ ഇറക്കിയതായി വനിതാ യാത്രക്കാരി സന്ദേശം നല്‍കി. ദ്വീപിലെ വിമാനത്താവളത്തിന്‍റെ റൺവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു വിമാനം ഇറങ്ങിയത്. അപ്രതീക്ഷിതമായ ലാന്‍റിംഗിനിടെ വിമാനത്തിന്‍റെ ഇടത് ചിറക് ഒടിഞ്ഞു പോയി. വിമാനം ഇടിച്ചിറക്കിയതിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

റെയില്‍വേ ട്രാക്കിലെ ആള്‍ക്കൂട്ടം; ദൂദ്‌സാഗർ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഇന്ത്യന്‍ യുവാക്കളുടെ വീഡിയോ !

Scroll to load tweet…

യുഎസില്‍ കടലാമയ്ക്ക് സിടി സ്കാന്‍; ആശുപത്രിയിലെ ആദ്യ മൃഗരോഗിയായി കാലെ !

79 കാരനായ പൈലറ്റിന്‍റെ ജീവന്‍ അപകടകരമായ അവസ്ഥയിലായതിനാല്‍ ബോസ്റ്റണിലെ ഒരു മെഡിക്കൽ സെന്‍റിറിലേക്ക് കൊണ്ടുപോയി. എന്നാൽ അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. 
യാത്രക്കാരിയായ യുവതി പരിക്കുകള്‍ ഇല്ലെന്നും അവരെ മാര്‍ത്ത വൈൻയാർഡ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് മറ്റ് പ്രശ്നങ്ങളില്ലാത്തതിനാല്‍ വിട്ടയച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
വീഡിയോ കണ്ട് നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. മിക്കവരും യാത്രക്കാരിയുടെ പ്രത്യുൽപന്നമതിത്വത്തെ പ്രശംസിച്ചു. “ഒരു യാത്രക്കാരൻ ഇറങ്ങിയതിൽ, എല്ലാവരും അതിജീവിച്ചതിൽ അവിശ്വസനീയമായ സന്തോഷമുണ്ട്.” ഒരാള്‍ കുറിച്ചു. 'ശരിക്കും ഗംഭീരമായ ജോലി' മറ്റൊരാള്‍ എഴുതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക