ഒരു യാത്രക്കാരന്‍ ട്രെയിനില്‍നിന്നും പുഴയിലേക്ക് എടുത്തുചാടി. ഓടുന്ന ട്രെയിന്‍ വേഗത കുറഞ്ഞപ്പോള്‍ മറ്റു ചിലര്‍ പുറത്തേക്ക് ചാടി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഒരു പാലത്തിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു ആ ട്രെയിന്‍. അന്നേരമാണ്, മുന്‍വശത്തെ ബോഗിയില്‍നിന്നും തീയും പുകയും ഉയരുന്നത്. അതോടെ ട്രെയിനിന് തീപ്പിടിക്കുകയാണ് എന്ന വിവരം യാത്രക്കാരറിഞ്ഞു. തുടര്‍ന്ന്, ഒരു യാത്രക്കാരന്‍ ട്രെയിനില്‍നിന്നും പുഴയിലേക്ക് എടുത്തുചാടി. ഓടുന്ന ട്രെയിന്‍ വേഗത കുറഞ്ഞപ്പോള്‍ മറ്റു ചിലര്‍ പുറത്തേക്ക് ചാടി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

അമേരിക്കയിലാണ് സംഭവം. ബോസ്റ്റണ്‍ മേഖലയില്‍ ഓടുന്ന പബ്ലിക് ട്രാന്‍സിറ്റ് ട്രെയിനിനാണ് തീപ്പിടിച്ചത്. മാസച്ചുസെറ്റ്‌സ് ബേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ഓറഞ്ച് ലൈന്‍ ട്രെയിനുകളിലൊന്നാണ് അപകടത്തില്‍ പെട്ടത്. സംഭവ സമയത്ത് 200 ഓളം യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. 

ബോസ്റ്റണിന് വടക്കു ഭാഗത്തുള്ള മിസ്റ്റിക് നദിയ്ക്കു കുറേ സഞ്ചരിക്കുകയായിരുന്നു അപ്പോള്‍ ട്രെയിന്‍. പുലര്‍ച്ചെ ആറേ മുക്കാലിന് സോമര്‍വില്ലെയിലെ അസംബ്ലി സ്‌റ്റേഷനിലേക്ക് എത്താറായിരുന്നു. അപ്പോഴാണ് മുന്നിലെ ബോഗിയില്‍നിന്നും തീയും പുകയും ഉയര്‍ന്നത്. അതോടെ പരിഭ്രാന്തി പരന്നു. യാത്രക്കാര്‍ പുറത്തേക്ക് ചാടാന്‍ തുടങ്ങി. ഒരു യാത്രക്കാരന്‍ മിസ്റ്റിക് നദിയിലേക്ക് ചാടി. മറ്റു ചിലര്‍ പുറത്തേക്ക് ചാടി. വേഗത കുറഞ്ഞ് അടുത്ത സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ അധികൃതര്‍ ചേര്‍ന്ന് മറ്റ് യാത്രക്കാരെ പുറത്തേക്ക് ഇറക്കി. 

ട്രെയിന്‍ ഓഫായതോടെ അടുത്ത റെയില്‍യാര്‍ഡിലേക്ക് അതിനെ എത്തിച്ചു. തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. 

പുഴയില്‍ ചാടിയ യാത്രക്കാരന്‍ അടക്കം ആര്‍ക്കും സംഭവത്തില്‍ കാര്യമായ പരിക്കൊന്നുമില്ലെന്ന് യു എസ് എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഹോസ്്പിറ്റലില്‍ എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഈ യാത്രക്കാരന്‍ വിസമ്മതിച്ചായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ മറ്റ് യാത്രക്കാര്‍ക്കും പരിക്കില്ല. 

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. അവയില്‍ ചിലത് ഇവിടെ കാണാം: 

Scroll to load tweet…

Scroll to load tweet…

Scroll to load tweet…