ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയും ഫിലിപ്പൈൻ ബ്ലോഗർ സാസ് റൊഗാൻഡോ സസോത്തുമാണ് ആദ്യമായി ഈ ദൃശ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും ഉള്ളതാണ് എന്ന് വിശകലനം ചെയ്തത്.
ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള വീഡിയോയിൽ മറ്റ് രാജ്യങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഫിലിപ്പീൻസിലെ പരസ്യ ഏജൻസി. ഇന്തോനേഷ്യയിലെ നെൽപ്പാടം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ മണൽക്കൂനകൾ, സ്വിറ്റ്‌സർലൻഡിൽ ചെന്നിറങ്ങുന്ന വിമാനം എന്നിവയുടെ ചിത്രങ്ങളാണ് പരസ്യ ഏജൻസി തങ്ങളുടെ കാമ്പയിന് വേണ്ടി ഉപയോഗിച്ചത്.
ഡിഡിബി ഫിലിപ്പീൻസ് എന്ന പരസ്യ ഏജൻസി പിന്നാലെ തങ്ങൾ ചെയ്തതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നു. ഫിലിപ്പീൻസ് ടൂറിസം സെക്രട്ടറി ക്രിസ്റ്റീന ഗാർസിയ ഫ്രാസ്കോ പറഞ്ഞത്, ഏതെങ്കിലും തരത്തിലുള്ള പൊതുഫണ്ടുകൾ ഈ പരസ്യം നിർമ്മിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ല എന്നാണ്.
ടൂറിസം വകുപ്പ് സ്ഥിരീകരണം ആവശ്യപ്പെട്ടപ്പോഴെല്ലാം, അത് തങ്ങളുടേതാണ് എന്നും ഒറിജിനൽ ആണ് എന്നുമാണ് പരസ്യ ഏജൻസി ആവർത്തിച്ച് പറഞ്ഞിരുന്നത്. ജൂൺ അവസാനത്തോടെ ആരംഭിച്ച "ലവ് ദി ഫിലിപ്പീൻസ്" ക്യാമ്പയിന്റെ ഭാഗമായിരുന്നു പ്രസ്തുത ദൃശ്യങ്ങൾ. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയും ഫിലിപ്പൈൻ ബ്ലോഗർ സാസ് റൊഗാൻഡോ സസോത്തുമാണ് ആദ്യമായി ഈ ദൃശ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും ഉള്ളതാണ് എന്ന് വിശകലനം ചെയ്തത്.
75 ലക്ഷം കിട്ടും, പക്ഷേ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ ചെന്ന് താമസിക്കണം, ആളുകളെ ക്ഷണിച്ച് സർക്കാർ
വീഡിയോയുടെ ഉത്തരവാദിത്തം ഡിഡിബി ഫിലിപ്പീൻസ് ഏറ്റെടുക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഉറപ്പാക്കുന്നതായിരിക്കും എന്ന് ഫ്രാസ്കോ പറഞ്ഞു. സ്റ്റോക്ക് ഫൂട്ടേജിൽ നിന്നാണ് വീഡിയോ ഉപയോഗിച്ചത് എന്നും എങ്കിലും ക്ഷമാപണം നടത്തുന്നു എന്നും പരസ്യ ഏജൻസിയായ ഡിഡിബി ഫിലിപ്പീൻസ് പ്രസ്താവനയിൽ പറഞ്ഞു. ഫിലിപ്പീൻസിനിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഈ കാമ്പയിനിൽ മറ്റ് രാജ്യങ്ങളുടെ വീഡിയോകൾ ഉപയോഗിച്ചത് തെറ്റായിപ്പോയി എന്നും വൈരുദ്ധ്യമായിപ്പോയി എന്നും പ്രസ്താവനയിൽ പറയുന്നു.
വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്നും ടൂറിസം വകുപ്പ് പറയുന്നു.
